നെല്ലിക്ക

ഡോ: മുഹമ്മദ്ബിൻ അഹ്മദ്
2014 ഫെബ്രുവരി
നെല്ലിക്ക ആദ്യം കയ്ക്കും, പിന്നെ മധുരിക്കും. നെല്ലിയില്‍ നെല്ലിക്ക അടുത്തടുത്തുണ്ടാകുന്നതു കൊണ്ടും നെല്ലിന്‍കുലയില്‍ നെല്ല് ഉണ്ടാകുന്നതുപോലെ ഉണ്ടാകുന്നതുകൊണ്ടുമാണ് നെല്ലിക്ക എന്ന പേര് വന്നതെന്ന് ഐതിഹ്യമുണ്ട്. കായ്, കുരു, വേര്, തൊലി, ഇല തുടങ്ങി എല്ലാ ഭാഗവും

നെല്ലിക്ക ആദ്യം കയ്ക്കും, പിന്നെ മധുരിക്കും. നെല്ലിയില്‍ നെല്ലിക്ക അടുത്തടുത്തുണ്ടാകുന്നതു കൊണ്ടും നെല്ലിന്‍കുലയില്‍ നെല്ല് ഉണ്ടാകുന്നതുപോലെ ഉണ്ടാകുന്നതുകൊണ്ടുമാണ് നെല്ലിക്ക എന്ന പേര് വന്നതെന്ന് ഐതിഹ്യമുണ്ട്. കായ്, കുരു, വേര്, തൊലി, ഇല തുടങ്ങി എല്ലാ ഭാഗവും ഔഷധത്തിനുപയോഗിക്കുന്ന വളരെ കുറച്ച് വൃക്ഷങ്ങളില്‍ ഒന്നാണ് നെല്ലി. ഇല കൊഴിയുന്ന ഒരു വൃക്ഷം കൂടിയാണിത്. ഇന്ത്യയില്‍ എല്ലായിടത്തും കാണപ്പെടുന്നുണ്ടെങ്കിലും ചൂട് കൂടിയ ഇടങ്ങളിലാണ് കൂടുതല്‍ കാണപ്പെടുന്നത്.
നെല്ലിക്ക രൂക്ഷഗുണവും കഷായതിക്ത മധുര അമ്ലരസവും ശീതവീര്യവുമാണ്. ആണ്‍പെണ്‍ പൂക്കള്‍ ഒരേ വൃക്ഷത്തിലുണ്ടായിരിക്കുക എന്നത് ഇതിന്റെ പ്രത്യേകതയാണ്. ജീവകം സി അധികമുള്ള നെല്ലിക്ക രസായനങ്ങളിലും മറ്റും ഉപയോഗിക്കുന്നതു കൊണ്ടും പ്രത്യേക ഗുണവിശേഷം ഉള്ളതുകൊണ്ടും രസായന ഔഷധമാണ്.
ആയുര്‍വേദ ഔഷധ നിര്‍മാണത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഔഷധമാണ് നെല്ലിക്ക. നെല്ലിക്കയെ പഴവര്‍ഗത്തില്‍പെടുത്താം. വിറ്റാമിന്‍ സി കൂടാതെ പെക്റ്റിന്‍, ബി കോംപ്ലക്‌സ്, കാത്സ്യം, ഇരുമ്പ്, ടാനിക് അമ്ലം, റെസിന്‍, പഞ്ചസാര, അന്നജം, പ്രോട്ടീന്‍, ആല്‍ബുമിന്‍, സെല്ലുലോസ് എന്നിവയും അടങ്ങിയതുകൊണ്ട് പഴങ്ങളില്‍ ഒന്നാമനാണെന്ന് പറയാം. ഏറ്റവും കൂടുതല്‍ വിറ്റാമിന്‍ സി ഉള്ളത് നെല്ലിക്കയിലും പേരയ്ക്കയിലുമാണ്. 100 ഗ്രാം നെല്ലിക്കയില്‍ ഏഴ് മില്ലീ ഗ്രാം വിറ്റാമിന്‍ സി ഉണ്ട്. പേരയ്ക്കയിലാകട്ടെ 100 ഗ്രാമില്‍ 3 മില്ലി വിറ്റാമിന്‍ സിയേയുള്ളൂ.
രക്തദൂഷ്യം, മാറാത്ത പനി, സ്ത്രീകളുടെ സ്രാവകങ്ങള്‍, പ്രമേഹം, മുടികൊഴിച്ചില്‍, അകാലനര, മൂത്രാഘാതം, രക്തസ്രാവം, ഉറക്കക്കുറവ് എന്നീ രോഗങ്ങള്‍ക്ക് പ്രതിവിധിയായും ശരീര പുഷ്ടി, കാഴ്ചശക്തി എന്നിവയുണ്ടാകാനും ബുദ്ധിശക്തിക്കും നാഡീബലത്തിനും നെല്ലിക്കയെ വിവിധ രീതിയില്‍ ഉപയോഗിച്ചുവരുന്നു. ജീവകം സി യുടെ അഭാവത്തില്‍ മരുന്നിനു വേണ്ടി നെട്ടോട്ടമോടുന്ന ഒരു സമൂഹമാണിന്നത്തേത്. ജീവകം സിയുടെ പോരായ്മ നികത്താനും മുന്‍കരുതലായും ദിവസം ചുരുങ്ങിയത് രണ്ടു നെല്ലിക്കയെങ്കിലും ഭക്ഷണത്തിലുള്‍പ്പെടുത്താന്‍ നാം തയ്യാറാകണം. ദഹനക്കുറവ്, പിത്താധിക്യം, വായ്പുണ്ണ്, മനം പിരട്ടല്‍, വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകള്‍, അധിക അമ്ലത്തം എന്നീ രോഗങ്ങള്‍ക്കും നെല്ലിക്ക ഉപയോഗിച്ചുവരുന്നു. രക്തപ്രസാരണത്തിനും ഒന്നാന്തരം സൗന്ദര്യവര്‍ധക വസ്തുവായും ഉപയോഗിച്ചുവരുന്നുണ്ട്.
പച്ചമഞ്ഞള്‍ നീരില്‍ നെല്ലിക്കാ നീര് ചേര്‍ത്ത് കഴിക്കുന്നതും മഞ്ഞള്‍പൊടിയും നെല്ലിക്കാ പൊടിയും ചേര്‍ത്ത് തേനില്‍ ചാലിച്ചു കഴിക്കുന്നതും ഏകനായകം, മഞ്ഞള്‍, നെല്ലിക്കാ എന്നിവ കഷായം വെച്ചുകുടിക്കുന്നതും ഒന്നാന്തരം പ്രമേഹഹാര ഔഷധമാണ്.
രണ്ട് ടീസ്പൂണ്‍ നെല്ലിക്കാ നീരില്‍ ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാ നീരും ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ നീരും ചേര്‍ത്ത് നിത്യവും രാവിലെ കഴിച്ചാല്‍ ശരീരത്തിനു നിറവും കാന്തിയുമുണ്ടാകും. എരിവ്, പുളി, മദ്യപാനം, പുകവലി, മുറുക്ക് എന്നിവ വര്‍ജിക്കണമെന്നു മാത്രം. 60 ദിവസത്തെ ഉപയോഗം കൊണ്ട് ഗുണം കാണുമെന്നുറപ്പാണ്.
നെല്ലിക്കാ നീരില്‍ ചിറ്റാമൃതിന്‍ നീരും കുവപ്പൊടിയും ചേര്‍ത്ത് കാച്ചി അതില്‍ സ്വല്‍പം നെയ്യും തേനും ചേര്‍ത്ത് കഴിച്ചാല്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന അസ്ഥിസ്രാവം മാറിക്കിട്ടും. മൂത്രം പോകാതെ ചുട്ടുനീറല്‍, കടച്ചില്‍, വേദന എന്നിവ കൊണ്ട് കഷ്ടപ്പെടുന്നവര്‍ നെല്ലിക്കത്തോട് പച്ചവെള്ളത്തില്‍ അരച്ച് നാഭിയില്‍ വടിച്ചിട്ടാല്‍ ആശ്വാസം കിട്ടുന്നതാണ്.
വായ്പുണ്ണിന് പച്ചനെല്ലിക്ക, ജീരകം, കരിഞ്ചീരകം എന്നിവ അരച്ച് തൈരില്‍ ചേര്‍ത്ത് വായയില്‍ വെച്ച് കവിള്‍കൊള്ളുന്നത് ആശ്വാസകരമാണ്. ഇതൊക്കെകൊണ്ടുതന്നെ നെല്ലിക്ക ഒന്നാന്തരം രോഗപ്രതിരോധ ഔഷധമാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media