ബുദ്ധിക്കും ഓര്‍മശക്തിക്കും

പി.എം കുട്ടി പറമ്പിൽ
2014 ഫെബ്രുവരി
ബുദ്ധിശക്തി വര്‍ധിപ്പിക്കാനുതകുന്ന നിരവധി ഔഷധങ്ങളും പ്രയോഗങ്ങളുമുണ്ട്. ബ്രഹ്മി, വയമ്പ്, കുടങ്ങള്‍ (മുത്തിള്‍), രുദ്രാക്ഷം, ഇരട്ടി മധുരം, ശംഖുപുഷ്പം, വിഷ്ണുക്രാന്തി, കൊടുവേലി തുടങ്ങിയവയെല്ലാം ഇത്തരത്തില്‍പെട്ട ഔഷധങ്ങളാണ്.ജനിച്ച് ആദ്യമാസം മുതല്‍ തന്നെ നിത്യവും

ബുദ്ധിശക്തി വര്‍ധിപ്പിക്കാനുതകുന്ന നിരവധി ഔഷധങ്ങളും പ്രയോഗങ്ങളുമുണ്ട്. ബ്രഹ്മി, വയമ്പ്, കുടങ്ങള്‍ (മുത്തിള്‍), രുദ്രാക്ഷം, ഇരട്ടി മധുരം, ശംഖുപുഷ്പം, വിഷ്ണുക്രാന്തി, കൊടുവേലി തുടങ്ങിയവയെല്ലാം ഇത്തരത്തില്‍പെട്ട ഔഷധങ്ങളാണ്.
ജനിച്ച് ആദ്യമാസം മുതല്‍ തന്നെ നിത്യവും ഏതാനും തുളളി ബ്രഹ്മിനീര് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് നല്ലതാണ്. എന്നും രാവിലെ നല്ല പച്ചപ്പോടുകൂടി ബ്രഹ്മി പൊട്ടിച്ചെടുത്ത് ഇലയും തണ്ടും ചേര്‍ത്ത് ചതച്ച് നീര് പിഴിഞ്ഞെടുത്ത് ഏതാനും തുള്ളി കുഞ്ഞിന് കൊടുക്കുക. കുഞ്ഞിന്റെ ശോധന ക്രമപ്പെടുത്താനും ഇത് സഹായിക്കും. ദഹനശക്തിക്കനുസരിച്ച് ഇതിന്റെ അളവ് ക്രമേണ കൂട്ടാവുന്നതാണ്.
ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീര് പശുവിന്‍ നെയ്യ് ചേര്‍ത്ത് കാച്ചി കുട്ടികള്‍ക്ക് നല്‍കുന്ന രീതി മുമ്പ് വ്യാപകമായിരുന്നു. ഈ സസ്യത്തെ പലതരത്തില്‍ ഉപയോഗിക്കാവുന്നതാണ്. ബ്രഹ്മിയുടെ ഇല മാത്രം വേര്‍പെടുത്തി നിഴലിലുണക്കി പൊടിച്ച് സൂക്ഷിക്കുക. ഇതില്‍നിന്ന് 5-10 ഗ്രാം വീതം എടുത്ത് നിത്യവും പാലില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ബ്രഹ്മി ചെറുതായി നുറുക്കി കഷായം വെച്ചും കഴിക്കാം. നിത്യവും രാവിലെ ബ്രഹ്മിനീരെടുത്ത് അതില്‍ കല്‍ക്കണ്ടം ചേര്‍ത്ത് കഴിക്കുന്നത് ശബ്ദശുദ്ധിയുണ്ടാക്കാനും വിക്ക് മാറാനും നല്ലതാണ്.
ശംഖുപുഷ്പം മറ്റൊരു ഔഷധമാണ്. വെളുത്ത ശംഖുപുഷ്പത്തിന്റെ വേരിനാണ് ഇത്തരം ഔഷധ ഗുണമുള്ളത്. അല്‍പം നീര്‍വാര്‍ച്ചയുള്ള പ്രദേശങ്ങളില്‍ പച്ചപ്പോടെ പടര്‍ന്നു വളരുന്ന ബ്രഹ്മിയും അലങ്കാര സസ്യമായി വളര്‍ത്തുന്ന ശംഖുപുഷ്പവും വീട്ടിലുണ്ടാക്കിയാല്‍ ഔഷധ രൂപത്തില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ എളുപ്പമാണ്.
മുത്തങ്ങക്കിഴങ്ങ്, അടപതിയന്‍ കിഴങ്ങ്, ഇരട്ടി മധുരം, വയമ്പ്, നറുനീണ്ടിക്കിഴങ്ങ് ഇവ അരച്ച് മൂന്നിരട്ടി ശംഖുപുഷ്പത്തിന്റെ നീരും സമം പാലും ചേര്‍ത്ത് നെയ്യില്‍ കാച്ചി സേവിച്ചാല്‍ ബുദ്ധിശക്തി വര്‍ധിക്കും. വിക്കില്ലാതാകും.
കരിംകൂവളത്തിന്റെ തണ്ട്, കിഴങ്ങ്, ഇല, അല്ലി, സ്വര്‍ണത്തകിട് ഇവ ചേര്‍ത്ത് പാകം ചെയ്ത നെയ്യ് കഴിച്ചാല്‍ അതിബുദ്ധിമാനാകും.
ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീരില്‍ മുത്തിള്‍, ശംഖുപുഷ്പത്തിന്റെ വേര്, മീനങ്ങാണി, വയമ്പ് ഇവ അരച്ചതും സ്വര്‍ണത്തകിടും പാലും ചേര്‍ത്ത് കാച്ചിയെടുത്ത നെയ് കഴിച്ചാല്‍ ബ്ദ്ധിയും ഓര്‍മയും മെച്ചപ്പെടും.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media