പഴുത്ത തക്കാളിയുടെ നീരും തേനും സമം ചേര്‍ത്ത് മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം ചെറുപയര്‍ പൊടിയോ കടലപ്പൊടിയോ ഉപയോഗിച്ച് മുഖം കഴുകുക.
നര, ചര്‍മത്തിലുള്ള ചുളിവുകള്‍ക്ക്
നെല്ലിക്കയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് നര, ചര്‍മത്തിലുള്ള ചുളിവുകള്‍, ശരീരത്തിലെ അമിതമായ ചൂട്, ദുര്‍മേദസ്സ് എന്നിവ ഒഴിവാക്കുന്നതിനും രോഗം പിടിപെടാതിരിക്കുന്നതിനും നെല്ലിക്ക വളരെ നല്ലതാണ്.
മുടിക്ക് കറുപ്പു നിറത്തിന്
കറിവേപ്പില ഇട്ടുകാച്ചിയ വെളിച്ചെണ്ണ തലയിലെ താരന് അകറ്റുകയും മുടിക്ക് കറുപ്പുനിറം നല്‍കുകയും ചെയ്യും.
നാരങ്ങാത്തൊലി വലിച്ചെറിയല്ലേ!
ചെറുനാരങ്ങയുടെ തൊലി ഇനി കളയാന്‍ വരട്ടെ. ഇതില്‍ വിറ്റാമിന്‍ സി ധാരാളമായടങ്ങിയിട്ടുണ്ട്. നാരങ്ങാത്തൊലി മുഖത്ത് മൃദുവായി ഉരസുന്നതിലൂടെ ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താനാകും. നാരങ്ങ നീരും തേനും ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് പതിവായി കഴിച്ചാല്‍ വണ്ണം കുറയും.
മുഖത്തിന്റെ ഭംഗിക്ക്
തണ്ണിമത്തന് കുഴമ്പാക്കി മുഖത്തു പുരട്ടുക. 10 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ മുഖം കഴുകുക. പിന്നീട് തണുത്ത വെള്ളത്തിലും മുഖം കഴുകുക. ഇതു മുഖത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നതിന് സഹായകം.
മുഖത്തെ കറുപ്പു നിറം മാറുന്നതിന്
വാഴപ്പഴം ഉടച്ച് കുഴമ്പു രൂപത്തിലാക്കി ചെറുനാരങ്ങാ നീര് ചേര്‍ത്ത് മുഖത്ത് പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ കഴുകുക. മുഖത്തെ കറുപ്പു നിറവും പാടുകളും മാറി ചര്‍മത്തിനു മിനുസം ലഭിക്കും.