വീടുകള്‍ക്കു നടുവില്‍
മതിലുകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍
വേദനിക്കുന്നത്,
വീടുകളുടെ മനസ്സെന്ന്
പറഞ്ഞത്
വീടോ മതിലുകളോ അല്ല
അതിലെ അന്തേവാസികളാണ്.
രാത്രിയുടെ അന്ത്യയാമങ്ങളില്‍
വീടിന്റെ തേങ്ങല്‍ കേട്ട്
ഞെട്ടിയുണര്‍ന്ന്
പേടിച്ചുകരഞ്ഞത്
എലികളും പൂച്ചകളും
പിന്നെ പാറ്റകളും.
വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന,
സ്നേഹിച്ചുകൊണ്ടിരിക്കുന്ന,
മിണ്ടിപ്പറഞ്ഞുകൊണ്ടിരിക്കുന്ന,
വീടുകള്‍ക്ക് നാടുവിലേക്കൊരു മതില്
തികച്ചും അരോചകമാണ്.
ഇഴഞ്ഞെത്തിയ പാമ്പുകള്‍ തിരിച്ചുപോയി
മതിലിനപ്പുറം ഇണയുടെ ഗന്ധം.
ചക്കിപ്പൂച്ചയെ പ്രണയിച്ച കണ്ടന്
ഉയര്‍ന്ന മതില് നോക്കി
വെന്തുരുകി കണ്ണീരൊഴുക്കി
'മതിലുകളി'ലെ നായകനായി
രൂപാന്തരം പ്രാപിച്ചു.
ചൈനയില്‍നിന്നും പറന്നിറങ്ങിയ
പക്ഷി ആ മതിലിന്റെ മുകളില്‍
ചിറകു കുടഞ്ഞു
ചുണ്ടുകള്‍ മൂര്‍ച്ചകൂട്ടി
മതിലുകളുടെ ഇരുപുറവും നോക്കി.