കേള്‍ക്കുവാന്‍ കര്‍ണ പുടങ്ങള്‍ വെറും
താളിന്നിലയിലെ,
ജലകണം മാത്രം!
കണ്ണുണ്ട്,
കര്‍ണന്റെ മിഴിപോല്‍
വിശാലം!
കാതുണ്ട് മത്തേഭന്‍
തോല്‍ക്കും വലുപ്പം!
കേള്‍ക്കേണ്ടതൊന്നും
കേള്‍ക്കാത്ത കാതുകള്‍!
കാണേണ്ടതൊന്നും
കാണാത്ത കണ്ണുകള്‍!
എതിര് ശബ്ദം
ഉയര്ന്നെന്നാല്
മുഷ്കിന്റെ ബുള്‍ഡോസര്‍
നേരിടാനെത്തും!
ഉണ്ണുന്ന ചോറിലും
ഉടുത്ത വസ്ത്രത്തിലും
ഭിന്നിപ്പിന് തന്ത്രം പയറ്റിടുന്നു!
മഹാമാരിയും പ്രളയവും
ഒന്നു നിലച്ചപ്പോള്‍
ലഹരിതന്‍ ആപത്ത് വീണ്ടുമെത്തി
അപ്പൂപ്പന് താടിയായ് പാറിപ്പറക്കുന്നു
ഇന്നിന്റെ നിറ യൗവനം!
വഴിതെറ്റും യുവത തന്
കരങ്ങള്‍ പിടിച്ചിടാന്‍
കുരുക്കില്‍ കുടുങ്ങാതെ
നെഞ്ചോട് ചേര്‍ത്തിടാന്‍
കണ്ണ് തുറന്നു നാം
പരിസരം കാണുക!