വതം ആത്മീയതക്കും ആറോഗ്യത്തിനും

ടി.കെ യൂസുഫ്‌ No image

മ്രനുഷ്യന്റെ ആത്മീയത വളര്‍ത്തുന്നതിനും മൃഗീയ വാസനകള്‍ക്ക്‌ കടിഞ്ഞാണിടുന്നതിനും? വേണ്ടിയാണ്‌ നോമ്പ്‌ നിര്‍ബന്ധമാക്കപ്പെട്ടതെന്നാണ്‌ ഇസ്‌ലാമിക ദര്‍ശനങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌. നമ്മുടെ നാട്ടില്‍ റമദാന്‍ മാസത്തില്‍ മാത്രം ജനങ്ങള്‍ കാണിക്കുന്ന ?ഭക്തിയും ആരാധനാ തല്‍പരതയും മതപ്രഭാഷണങ്ങള്‍ കേള്‍ക്കാനുളള ത്വരയും വ്രതം കാരണമായുണ്ടാകുന്ന ആത്മീയതയുടെ നിദര്‍ശനം തന്നെയാണ്‌.
മാനവകുലത്തിന്റെ ചരിത്രത്തിന്‌ ആമുഖമെഴുതി പ്രസിദ്ധിയാര്‍ജ്ജിച്ച ഇബ്‌ന്‍ ഖല്‍ദൂന്‍ തന്റെ വിഖ്യാതമായ `മുഖദ്ദിമ' യില്‍ മനുഷ്യജീവിതത്തില്‍ വിശപ്പുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും പട്ടിണിയുടെ പോഷക ഗുണങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്‌. യുദ്ധഭൂമിയിലെ ഫലഭൂയിഷ്ടമായ മേഖലകളില്‍ ധാന്യങ്ങളും പഴങ്ങളും ധാരാളം വളരുകയും അവിടെയുളളവര്‍ക്ക്‌ ജീവിതത്തില്‍ സുഭിക്ഷതയുണ്ടാകുകയും ചെയ്യും, എന്നാല്‍ മണല്‍ കാടുകളിലും തരിശു ഭൂമികളിലും താമസിക്കുന്നവര്‍ക്ക്‌ താരതമ്യേന കുറഞ്ഞ ?ഭക്ഷണമാണ്‌ ലഭ്യമാകുക. ഇങ്ങനെയൊക്കെയാണങ്കിലും ധാന്യങ്ങളും കറിക്കൂട്ടുകളും കിട്ടാനില്ലാത്ത മരുഭൂവാസികള്‍ക്ക്‌ സുഖസമൃദ്ധിയില്‍ കഴിയുന്നവരേക്കാള്‍ നല്ല ശരീരാരോഗ്യവും സ്വഭാവഗൂണങ്ങളും ഉളളതായി കാണാം. അവരുടെ നിറം കൂടുതല്‍ തെളിഞ്ഞതും ശരീരം വെടിപ്പുളളതും ആകാരം കുറ്റമറ്റതും ?ഭംഗിയുളളതുമായിരിക്കും (മുഖദ്ദിമ പേജ്‌ 17)
വിശപ്പ്‌? സഹിക്കുന്നവരില്‍ സന്തുലിതമായ സ്വഭാവഗുണങ്ങളും, അറിവ്‌ ആര്‍ജിക്കുന്നതിലും വസ്‌തുതകള്‍ നിരീക്ഷിക്കുന്നതിലും മറ്റുളളവരേക്കാള്‍ ഉന്മേഷവും ഊര്‍ജസ്വലതയും കാണപ്പെടുകയും ചെയ്യുന്നുണ്ട്‌. മൃഷ്ടാന്നഭോജികള്‍ ഇതിന്‌ നേര്‍ വിപരീതമാണ്‌. ഇതിന്‌ കാരണം മനുഷ്യന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ ആധിക്യവും അതുള്‍കൊളളുന്ന വിനാശകരമായ അധികപ്പറ്റുകളും ദുര്‍നീരുകളും അവന്റെ തലച്ചോറില്‍ എത്തുകയും മനസിനെയും ചിന്താശക്തിയേയും അത്‌ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നത്‌ കൊണ്ടാണ്‌. അമിതാഹാരം മനുഷ്യന്റെ ബൗദ്ധികവികാസത്തിന്‌? മാത്രമല്ല ദോഷം വരുത്തുന്നത്‌ അവന്റെ ശരീര സൗന്ദര്യത്തിനും അത്‌ മങ്ങലേല്‍പ്പിക്കുന്നുണ്ട്‌.
? ഭക്ഷണം ബുദ്ധിയിലും സൗന്ദര്യത്തിലും മാത്രമല്ല മതകാര്യങ്ങളിലും ദൈവാരാധനയിലും വരെ സ്വാധീനം ചെലുത്തുന്നുണ്ട്‌. പ്രപഞ്ചനാഥനും സകല സമ്പത്തുക്കളുടെ ഉടമയുമായ ദൈവം തന്റെ ശ്രേഷ്‌ഠനായ പ്രവാചകന്‌ വയറ്‌ നിറച്ച്‌ ആഹാരം കഴിക്കാന്‍ അവസരം നല്‍കിയില്ല എന്ന വസ്‌തുതയിലും ചിന്തിക്കുന്നവര്‍ക്ക്‌ ദൃഷ്ടാന്തമുണ്ട്‌. വിശപ്പ്‌ വിനാശകരമായ ഒരു ശാപമായിരുന്നുവെങ്കില്‍ അല്ലാഹു തന്റെ തിരുദൂതനെ അതിന്റെ പീഡനമേല്‍ക്കാന്‍ അനുവദിക്കുമായിരുന്നില്ല. മറിച്ച്‌ പട്ടിണിക്ക്‌്‌? ആത്മീയ രംഗത്ത്‌ നമുക്ക്‌ അജ്ഞാതമായ ചില പോഷണങ്ങള്‍ നല്‍കാന്‍ കഴിയുന്നത്‌ കൊണ്ടായിരിക്കാം പല പ്രവാചകന്മാര്‍ക്കും സാത്വികര്‍ക്കും ദൈവം പട്ടിണി നല്‍കിയത്‌.
വിശപ്പ്‌ താങ്ങാനോ ?ഭക്ഷണം കുറക്കാനോ കഴിയുന്നത്‌ ആത്മീയ രംഗത്ത്‌ മാത്രമല്ല ആരോഗ്യരംഗത്തും വളരെ പ്രയോജനകരമാണ്‌. ഇവിടെയാണ്‌ ഐഛിക പട്ടിണിയായ വ്രതം പ്രസക്തമാകുന്നത്‌. ഒരാള്‍ക്ക്‌ പട്ടിണി മരണം സംഭവിക്കുന്നത്‌ കേവലം വിശപ്പ്‌ അനുഭവിക്കുന്നത്‌ കൊണ്ട്‌ മാത്രമല്ല, മുമ്പ്‌ അവന്‍ വയറുനിറച്ച്‌ ശീലമാക്കിയത്‌ കൊണ്ടുകൂടിയാണ്‌.
ആദ്യമായി നോമ്പ്‌ എടുക്കുന്നവര്‍ക്ക്‌ ചില ശാരീരിക പ്രയാസങ്ങള്‍ ഉണ്ടാകാനിടയുണ്ട്‌. എന്നാല്‍ വ്രതം ശീലമാകുന്നതോട്‌ കൂടി ഇത്തരം പ്രയാസങ്ങള്‍ വിട്ടുമാറുകയും അത്‌ ആരോഗ്യദായകമായി മാറുകയും ചെയ്യും. വ്രതം ആരോഗ്യത്തിന്‌ ഹാനികരമായിരുന്നുവെങ്കില്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ അത്‌ ഒരായുധമാക്കി വിമര്‍ശിക്കുമായിരുന്നു. ആധുനിക വൈദ്യശാസ്‌ത്ര പഠനങ്ങളും ഗവേഷണങ്ങളും വ്രതത്തിന്റെ ആരോഗ്യശാസ്‌ത്ര മാനങ്ങളാണ്‌ വെളിപ്പെടുത്തുന്നത്‌.
? നോമ്പ്‌ അനുഷ്‌ഠിക്കുന്നത്‌ ആരോഗ്യത്തിന്‌ ഒട്ടും അപകടകരമല്ല. പ്രകൃതി ചികിത്സയില്‍ ഒട്ടനവധി അസുഖങ്ങളുടെ ശമന മാര്‍ഗമായി അത്‌ പരിഗണിക്കപ്പെടുന്നു. ഭൂമുഖത്തുളള ഒരു ജീവിയും രോഗാവസ്ഥയില്‍ ?ഭക്ഷണം കഴിക്കാറില്ല. മനുഷ്യനും ഒരളവോളം അങ്ങനെ തന്നെയാണ.്‌ അവന്‍ രോഗിയായിരിക്കുമ്പോള്‍ ?ഭക്ഷണത്തോട്‌ താത്‌പര്യം കാണിക്കാറില്ല. നാം കഴിക്കുന്ന ?ഭക്ഷണം ദഹിപ്പിക്കാന്‍ ശരീരം അല്‍പം ഊര്‍ജ്ജം ചെലവഴിക്കുകയും അദ്ധ്വാനിക്കുകയും ചെയ്യേണ്ടതുണ്ട്‌. രോഗാവസ്ഥയില്‍ ?ഭക്ഷണം കഴിക്കുന്നത്‌ സ്വാഭാവിക രോഗശമനത്തിന്‌ വിഘാതം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. മൃഗങ്ങള്‍ ചെയ്യാറുളളത്‌ പോലെ മനുഷ്യനും രോഗാവസഥയില്‍ തീറ്റ നിര്‍ത്തുകയാണങ്കില്‍ ഒട്ടുമിക്ക അസുഖങ്ങളും ചികിത്സയില്ലാതെ തന്നെ ഭേദമാകാനിടയുണ്ട്‌.
? മനുഷ്യന്റെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആവശ്യമായ ഇന്ധനം ലഭിക്കുന്നത്‌ അവന്‍ കഴിക്കുന്ന ?ഭക്ഷണത്തില്‍ നിന്നാണെങ്കിലും ?ഭക്ഷണം തീരുന്നതോട്‌ കൂടി അവന്റെ പ്രവര്‍ത്തനങ്ങള്‍ പാടെ നിലക്കുന്ന രൂപത്തിലല്ല അല്ലാഹു മനുഷ്യശരീരം രുപകല്‍പന ചെയ്‌തിട്ടുളളത്‌. അടിയന്തര ആവശ്യങ്ങള്‍ക്ക്‌ വേണ്ടി കരള്‍ മിച്ചം വരുന്ന ?ഭക്ഷണത്തെ ഗ്ലൈക്കോജനാക്കി കരുതിവെക്കാറുണ്ട്‌. ഇങ്ങനെ കരുതി വെച്ച ഗ്ലൈക്കോജന്‍ ഗ്ലൂക്കോസാക്കി മാറ്റിയാണ്‌ ?ഭക്ഷണം ലഭിക്കാതെ വരുമ്പോഴുളള ഊര്‍ജപ്രതിസന്ധി പരിഹരിക്കാറുളളത്‌. തുടര്‍ന്നും ?ഭക്ഷണം ലഭിക്കാതെ മണിക്കൂറുകള്‍ പിന്നിട്ടാല്‍, ശരീരം കൊഴുപ്പിലും മാംസ പേശികളിലും കൈവെച്ച്‌ പ്രതിസന്ധി പരിഹരിക്കും. ഒരു നോമ്പുകാരനെ സംബന്ധിച്ചേടത്തോളം അവന്‌ തീരെ നില്‍ക്കക്കളളിയില്ലാതാകുന്നതിന്‌ മുമ്പായി നോമ്പിന്റെ സമയം അവസാനിക്കുകയും വീണ്ടും ?ഭക്ഷണം കഴിച്ച്‌ ഊര്‍ജപ്രതിസന്ധി തീര്‍ക്കാനാവുകയും ചെയ്യും.
? മനുഷ്യന്റെ ദഹനേന്ദ്രിയ വ്യവസ്ഥയുമായി ബന്ധപ്പെട്ട ഒട്ടേറെ അവയവങ്ങള്‍ക്ക്‌ അല്‍പം വിശ്രമം ലഭിക്കും എന്നതാണ്‌ നോമ്പ്‌ കൊണ്ട്‌ ലഭിക്കുന്ന മറ്റൊരു ?ഭൗതിക നേട്ടം. വൃക്കകള്‍ രക്തത്തിലെ മാലിന്യങ്ങള്‍ അരിക്കുന്ന ജോലിയില്‍ മുഴുകിയിരിക്കുകയാണല്ലോ. എത്രകണ്ട്‌ ഭക്ഷണം അകത്താക്കുന്നുവോ അത്രകണ്ട്‌ അതിന്‌ ജോലിഭാരവും കൂടും. നോമ്പ്‌ എടുക്കുമ്പോള്‍ വൃക്കകള്‍ക്ക്‌ ജോലി ?ഭാരം കുറയുകയും അത്‌ മൂലം ഇന്ന്‌ മനുഷ്യന്‌ ഏറെ വിഷമഘട്ടത്തിലെത്തിക്കുന്ന വൃക്ക രോഗങ്ങളില്‍ നിന്ന്‌ രക്ഷനേടാന്‍ സാധിക്കുകയും ചെയ്യും.
? പോഷകാഹാരക്കുറവ്‌ മൂലമുളള രോഗങ്ങളാണ്‌ മുമ്പ്‌ ജനങ്ങളെ വേട്ടയാടിയിരുന്നതെങ്കില്‍ ഇന്ന്‌ ഭക്ഷ്യജന്യരോഗങ്ങളാണ്‌ പലരേയും ബാധിക്കുന്നത്‌. പ്രമേഹം, പ്രഷര്‍, ഹൃദ്രോഗം എന്നിവ അതിനുദാഹരണമാണ്‌. ഭക്ഷണ നിയന്ത്രണത്തിലൂടെ ഒരളവോളം ഇവ നിയന്ത്രിക്കാനാവും. ഇത്തരം രോഗങ്ങള്‍ ബാധിക്കുന്നതില്‍ പാരമ്പര്യമാണ്‌ പ്രധാന വില്ലനെങ്കിലും വ്രതത്തിലൂടെ ഇവയുടെ പീഢകള്‍ കുറെയൊക്കെ ലഘൂകരിക്കാനാവും. `നിങ്ങള്‍ നോമ്പെടുക്കുക, ആരോഗ്യവാന്മാരാകുക' എന്ന പ്രവാചകവചനം ഇവിടെയാണ്‌ പ്രസക്തമാകുന്നത്‌. പകലന്തിയോളം പട്ടിണി കിടക്കുകയും രാത്രിയില്‍ മൂക്കറ്റം തിന്നുകയും ചെയ്യുന്നവര്‍ക്ക്‌ വ്രതത്തിന്റെ ആരോഗ്യനേട്ടങ്ങള്‍ ലഭിക്കണമെന്നില്ല. നബി(സ) പറഞ്ഞു: ``ഒരു മനുഷ്യന്‌ തന്റെ നട്ടെല്ല്‌ നിവര്‍ത്താന്‍ ഏതാനും ചെറിയ ഉരുളകള്‍ മതി, അവന്റെ ആമാശയത്തിന്റെ? മൂന്നിലൊന്ന്‌ ?ഭക്ഷണത്തിനും മറ്റൊന്ന്‌ വെളളത്തിനും?ഒന്ന്‌ വായുവിനും ആയിരിക്കട്ടെ.'' `നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക, അമിതമാകരുത്‌' എന്നാണ്‌ ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്‌. നോമ്പ്‌ എടുക്കുന്നവരും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചെങ്കില്‍ മാത്രമെ വ്രതത്തിലൂടെ അവന്‌ ഖുര്‍ആന്‍ പ്രഖ്യാപിച്ച ആത്മീയതയും ഹദീസില്‍ വന്ന ആരോഗ്യവും ആര്‍ജ്ജിക്കാനാവൂ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top