ആവശ്യമുള്ള സധനങ്ങള്‍:
ടിഷ്യൂപേപ്പര്‍
കമ്പി (കോപ്പര്‍ വയര്‍)
ഫെവീകോള്
ഈര്‍ക്കിള്‍
നിര്‍മാണ രീതി:
ഇഷ്ടമുള്ള നിറത്തില്‍ രണ്ട് ഷീറ്റ് ടിഷ്യൂപേപ്പറെടുത്ത് നാലായി മടക്കി അത് ഉപയോഗിച്ച് 10 സെന്റീമീറ്റര്‍ വീതിയില്‍ വൃത്താകൃതിയില്‍ മുറിക്കുക. ഇത് ഒന്നിച്ച് അര്‍ധ വൃത്താകൃതിയില്‍ മടക്കുക. നാലായി ഭാഗിച്ച് ഇതളാകൃതിയില് മുറിക്കുക. മുറിച്ചതിന്റെ അറ്റം ഈര്‍ക്കിളില്‍ വെച്ച് ഇതളിന്റെ അറ്റം ചുരുട്ടുക. ഒരു സെന്റീമീറ്റര്‍ വീതിയില്‍ നല്ല നീളത്തില്‍ വെള്ളയോ മഞ്ഞയോ ടിഷ്യൂ പേപ്പര്‍ മുറിച്ചെടുത്ത് ചുരുട്ടി കമ്പിയില്‍ കെട്ടി പൂമ്പൊടി രൂപത്തില്‍ ആക്കിയെടുക്കുക. മുറിച്ചു വെച്ച ഇതളുകളുടെ നടുവില്‍ പശവെച്ച് കമ്പിയില്‍ ഒട്ടിക്കുക. എല്ലാ ഇതളുകളും ഈ രീതിയില്‍ ഒട്ടിച്ചതിനു ശേഷം ഇലയുടെ ആകൃതിയില്‍ പേപ്പര്‍ മുറിച്ചെടുത്ത് രണ്ട് ഇലകളുടെ നടുവില്‍ കമ്പി വെച്ച് ഒട്ടിക്കുക. പിന്നീട് ഉണ്ടാക്കിവെച്ച പൂവിനെ ഈര്‍ക്കിളിന്റെ അറ്റത്ത് കമ്പി ചുറ്റി ഉറപ്പിക്കുക. ഒരു സെന്റീമീറ്റര്‍ വീതിയില്‍ ഈര്ക്കിളിനെ ചുറ്റാന്‍ പാകത്തില്‍ പച്ച പേപ്പര്‍ മുറിച്ചെടുത്ത് ഈര്‍ക്കിലില്‍ പശ തേച്ച് ചുറ്റിയതിന് ശേഷം ഇല വെക്കുക. വീണ്ടും ചുറ്റി പൂര്‍ത്തിയാക്കുക.