അഭിരുചിയും പഠനവും

ഉമറുൽ ഫാറൂഖ്‌ എസ്‌.എൽ.പി
2011 ആഗസ്റ്റ്‌

മുന്‍കാലങ്ങളില്‍ പഠനം അത്ര ഭാരിച്ചതായിരുന്നില്ല. അന്ന്‌ കുട്ടിയുടെ അഭിരുചിക്കൊത്തതായിരുന്നു പഠനം. മൂന്ന്‌ തരത്തിലുള്ള വിദ്യഭ്യാസ രീതിയായിരുന്നു അന്ന്‌ നിലവിലുണ്ടായിരുന്നത്‌.
1 ഗുരുകുല വിദ്യാഭ്യാസം(scholastic education)
2 തൊഴില്‍ കൂട്ട വിദ്യാഭ്യാസം(occupational education)
3 വേദ പഠനം(highcaste education)

ഈ മൂന്ന്‌ പഠന സമ്പ്രദായങ്ങളും അത്ര ഭാരിച്ചതായിരുന്നില്ല. പരീക്ഷയോ ഗ്രേഡിംഗോ മാര്‍ക്കോ ഉണ്ടായിരുന്നില്ല. കുട്ടിയുടെ അഭിരുചിക്കനുസരിച്ച്‌ പ്രാഗല്‍ഭ്യം നേടുകയും ഉയരുകയും ചെയ്‌തിരുന്നു. ഗുരുകുല വിദ്യാഭ്യാസവും വേദപഠനവും സാധാരണക്കാരന്‌ അപ്രാപ്യമായിരുന്നു. കുലവും ജാതിയും തിരിച്ചുള്ള പഠനമാണ്‌ തൊഴില്‍ക്കൂട്ട വിദ്യാഭ്യാസം. ഇവിടെ കുട്ടി മാതാപിതാക്കളില്‍ നിന്നും, പ്രത്യേകിച്ച്‌ അച്ഛനില്‍ നിന്ന്‌ കുലത്തൊഴില്‍ പഠിക്കുന്നു. അതിനാല്‍ കൊല്ലന്റെ കുട്ടി കൊല്ലനും ആശാരിയുടെ കുട്ടി ആശാരിയും കര്‍ഷകന്റെ കുട്ടി കര്‍ഷനുമായി മാറുന്നു. ഗര്‍ഭപാത്രത്തില്‍ നിന്നു തന്നെ കുട്ടി പഠനം തുടങ്ങുന്നു. ശൈശവത്തിലും ബാല്യത്തിലും അച്ഛനില്‍ നിന്നും കണ്ടും കേട്ടും തൊട്ടും ഉള്‍ക്കൊള്ളുന്ന കുട്ടിക്ക്‌ പഠനം ഭാരമാകുന്നില്ല. അതവന്റെ അഭിരുചിയായി മാറുന്നു. ഇത്തരം കഴിവ്‌ ആര്‍ജ്ജിക്കുന്ന കുട്ടിക്ക്‌ മന:സംഘര്‍ഷം ഉണ്ടാവുന്നില്ല. കാരണം അതവന്‍ തൊട്ടറിഞ്ഞ പഠനമാണ്‌.
ഇന്നത്തെ രീതിയനുസരിച്ച്‌ തനിക്ക്‌ ആവാന്‍ പറ്റാത്തതോ തന്റെ നിലക്ക്‌ യോജിച്ചതോ ആയ സ്ഥാനത്ത്‌ തന്റെ കുട്ടി എത്തണമെന്നാണ്‌ രക്ഷിതാക്കളുടെ നിലപാട്‌. കുട്ടിയുടെ അഭിരുചി ഇവിടെ പരിഗണിക്കപ്പെടുന്നേയില്ല.
ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നത്‌ വിദ്യാര്‍ത്ഥികളാണ്‌. കുട്ടിത്തം ശരിയായ രീതിയില്‍ ആസ്വദിക്കാന്‍ മിക്ക രക്ഷിതാക്കളും അധ്യാപകരും അനുവദിക്കുന്നില്ല. നഴ്‌സറിയില്‍ ചേര്‍ക്കുന്നതിന്‌ മുമ്പ്‌ തന്നെ നിര്‍ബന്ധിച്ച്‌ എ.ബി.സി.ഡി പഠിപ്പിക്കുന്ന രക്ഷിതാക്കളും അതേ രീതിയില്‍ പിന്നീട്‌ പഠിപ്പിക്കുന്ന അധ്യാപകരും അവരോട്‌ കാണിക്കുന്നത്‌ ക്രൂരതയാണ്‌. കുട്ടികളെ അംഗീകരിക്കാനും സ്‌നേഹിക്കാനും പറ്റാത്ത വിഭാഗമായി ഈ രണ്ടു കൂട്ടരും മാറുന്നു.
കുട്ടികള്‍ പഠിക്കാന്‍ താല്‍പര്യം കാണിക്കുന്നില്ലെങ്കില്‍ അതിന്റെ പിന്നിലെ മന:ശാസ്‌ത്രം എന്താണെന്നറിയാന്‍ ശ്രമിക്കാതെ ഇങ്ങനെ പെരുമാറുന്നത്‌ വിപരീത ഫലമുണ്ടാക്കുന്നു. കുട്ടികള്‍ പഠിക്കുന്നില്ല, വികൃതിത്തരം കാട്ടുന്നു എന്ന പരാതിയില്‍ സ്വയം രക്ഷപ്പെടുന്നവര്‍ ചിന്തിക്കേണ്ടത്‌ അവര്‍ എന്തുകൊണ്ട്‌ അനുസരിക്കുന്നില്ല, പഠിക്കുന്നില്ല എന്നാണ്‌. കുട്ടിയിലേക്ക്‌ അധ്യാപകരും രക്ഷിതാക്കളും യഥാവിധം എത്തിച്ചേരാത്തതാണ്‌ കുട്ടികളില്‍ കാണുന്ന പല പ്രശ്‌നങ്ങള്‍ക്കും കാരണം. കുട്ടികളുടെ മനസ്സറിഞ്ഞ്‌ പെരുമാറാന്‍ എത്ര രക്ഷിതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നതാണ്‌ പ്രധാന ചോദ്യം.
കുട്ടിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട അധ്യാപകന്‍/ അധ്യാപിക ആരെന്ന്‌ ചോദിച്ചാല്‍ തനിക്ക്‌ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ ലഭിച്ചവിഷയം പഠിപ്പിക്കുന്ന അധ്യാപകന്റെ പേരു പറയുന്നതായി കാണാം. ഒരു കുട്ടി ഒരു വിഷയം ഇഷ്ടപ്പെടണമെങ്കില്‍ ആ വിഷയം പഠിപ്പിക്കുന്ന അധ്യാപകനെ ഇഷ്ടപ്പെടണം. അധ്യാപകനെ കുട്ടി ഇഷ്ടപ്പെടണമെങ്കില്‍ അയാള്‍ കുട്ടിയുടെ മനസ്സില്‍ എത്തണം. കുട്ടിയെ ശരിയായ രീതിയില്‍ ഉല്‍ക്കൊള്ളാനും കുട്ടിയുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാനും കുട്ടിയുടെ വ്യതിരിക്തത മനസ്സിലാക്കി പെരുമാറാനും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ആവണം. അതാവാന്‍ കഴിയാത്തതാണ്‌ കുട്ടികള്‍ ഇന്നനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നവും.

(കണ്‍സല്‍ട്ടന്റ്‌ സൈക്കോളജിസ്റ്റാണ്‌ ലേഖകന്‍)
|

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media