ഒലീവിന്റെ ഔഷധഗുണം

അബ്ദുല്ല നദ്‌വി കുറ്റൂർ അവലംബം: അറബിക് മാഗസിൻ
2012 ഏപ്രില്‍

നേകായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മനുഷ്യര്‍ക്ക് പരിചയമുള്ള വൃക്ഷമാണ് ഒലീവ്. ബി.സി മൂവ്വായിരാമാണ്ടിലേക്ക് നീളുന്നതാണ് ഒലീവിന്റെ ചരിത്രം. അക്കാലത്ത് തന്നെ സിറിയയിലും ലബനാനിലും ഫലസ്തീനിലുമെല്ലാം ഒലീവ് കൃഷി സാര്‍വത്രികമായിരുന്നുവത്രെ. സിറിയയിലെ പുരാതന അവശിഷ്ടങ്ങളില്‍ നിന്ന് ബി.സി 250 വര്‍ഷം പഴക്കമുള്ള ഒലീവിന്റെ വിത്തുകള്‍ കണ്ടെത്തിയിട്ടുണ്ട്. ബി.സി 160-ാം നൂറ്റാണ്ടില്‍ തുര്‍ക്കിയിലും ഗ്രീക്കിലും അത് പ്രചരിപ്പിച്ച ഫിനീഷ്യക്കാര്‍ ബി.സി പതിനൊന്നാം നൂറ്റാണ്ടില്‍ സ്‌പെയിനിലും ഒലീവ് നട്ടുവളര്‍ത്തി. പിന്നീട് മധ്യധരണ്യാഴിയുടെ തീരങ്ങളിലെല്ലാം അതിന്റെ കൃഷി വ്യാപിച്ചു.
പോഷക സമൃദ്ധിയും ഔഷധമൂല്യവും
രോഗങ്ങളെ ചികിത്സിക്കുന്നതിലും ചെറുക്കുന്നതിലും ആധുനികമായ അനേകം ഔഷധങ്ങളെക്കാളും ഒലീവിനുള്ള കഴിവ് അപാരമാണ്. ഇതില്‍ 15-20 ശതമാനം എണ്ണയും 45 ശതമാനം പ്രോട്ടീനും 10 ശതമാനം ഫോസ്ഫറസും അയേണും കാത്സ്യവും അടങ്ങിയിട്ടുണ്ട്.
ഒലീവും കാന്‍സറും
കാന്‍സറിന്റെ ചികിത്സയിലും പ്രതിരോധത്തിലും ഒലീവിന് സുപ്രധാന പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. വിശിഷ്യാ ആമാശയ കാന്‍സര്‍ ഭേദമാക്കാന്‍ ഒലീവിന് അപാരശക്തിയുണ്ട്. ഇറ്റലി പോലുള്ള ഒലീവ് തീരെ ഉപയോഗിക്കാത്ത പ്രദേശങ്ങളെ അപേക്ഷിച്ച് ഒലീവ് ഭക്ഷണത്തില്‍ ധാരാളമായി ഉപയോഗിക്കുന്ന പ്രദേശങ്ങളില്‍ കാന്‍സര്‍ബാധ വളരെ കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. കാന്‍സര്‍ രോഗികള്‍ക്ക് നിശ്ചിത അളവില്‍ ഒലീവ് നല്‍കി ചികിത്സിച്ചപ്പോള്‍ രോഗം ഭേദപ്പെട്ടതായി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
മറ്റ് എണ്ണകളെ പോലെ ഒലീവെണ്ണ രക്തത്തിലെ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുമെന്ന ധാരണ ശരിയല്ലെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കൊളസ്‌ട്രോള്‍ സംഹാരിയാണ് ഒലീവ്. ഒലീവെണ്ണയില്‍ ധാരാളമായി അടങ്ങിയ വിറ്റാമിന്‍ ഇ കൊളസ്‌ട്രോളിനോട് പൊരുതുകയും കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. രക്തധമനികള്‍ കട്ട പിടിക്കുന്നത് തടയുന്നതില്‍ പ്രധാന പങ്കാണ് ഒലീവ് വഹിക്കുന്നത്. അതേസമയം ശരീരത്തിന് ആവശ്യമായ കൊളസ്‌ട്രോളിന് അത് അപായമൊന്നും സൃഷ്ടിക്കുന്നില്ല.
ഓര്‍മശക്തിയും ഒലീവും
ഒലീവ് ധാരാളമായി ഉപയോഗിക്കുന്ന പ്രദേശങ്ങളില്‍ തദ്ദേശവാസികളുടെ ആയുസും ഓര്‍മശക്തിയും വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വയസ്സ് കൂടുന്നതിനനുസരിച്ച് ഓര്‍മശക്തി കുറയുകയാണ് സാധാരണ പതിവെങ്കിലും ഒലീവ് ഭക്ഷണത്തില്‍ വ്യവസ്ഥാപിതമായി ദിവസേന കുറഞ്ഞ തുള്ളികളാണെങ്കിലും ഉപയോഗിക്കുന്നവരില്‍ ഓര്‍മശക്തി ക്ഷയിക്കുന്നില്ല.
ഇത് ഭക്ഷ്യവിഭവങ്ങളുടെ ഭാഗമായും ചികിത്സക്കായും പ്രവാചകന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് ഉപോല്‍ഫലമായി ആധുനിക വൈദ്യശാസ്ത്രം ഒലീവിന്റെ ചികിത്സാപരവും പ്രതിരോധപരവുമായ കൂടുതല്‍ പ്രയോജനങ്ങള്‍ ഈയിടെയായി കണ്ടെത്തുകയാണ്. ഇതേതുടര്‍ന്ന് ഒലീവ് വൃക്ഷത്തില്‍ നിന്നും അതിന്റെ എണ്ണയില്‍ നിന്നും അനേകം രോഗങ്ങള്‍ക്ക് ഔഷധ നിര്‍മാണത്തിനായുള്ള ഗവേഷണപഠനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്.



ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media