നക്ഷത്രങ്ങളുടെ മുത്ത്‌

മുഹമ്മദ് കോയ സി
2013 ഏപ്രില്‍

സൗദി അറേബ്യയിലെ മോഡേണ്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയും പന്ത്രണ്ട് വയസ്സുകാരിയുമായ ഹിബ ലളിതവും ശ്രദ്ധേയവുമായ നാല്‍പത് ഇംഗ്ലീഷ് കവിതകളുമായി തന്റെ ആദ്യ പുസ്തകം 'പേള്‍സ് ഓഫ് സ്റ്റാര്‍സ്' പുറത്തിറക്കിയ സന്തോഷത്തിലാണ്. കുഞ്ഞുനാളിലേ കഥകളോടും കവിതകളോടും താല്‍പര്യമുള്ളവളായിരുന്നു ഹിബ. പത്താം വയസ്സുമുതല്‍ പിതാവിന്റെ നിര്‍ദേശാനുസരണം എഴുതുന്ന കവിതകളൊക്കെ അവള്‍ സൂക്ഷിച്ചുവെക്കാന്‍ തുടങ്ങി. 'സ്‌മൈല്‍' എന്ന ആദ്യ കവിതയും തുടര്‍ന്ന് 'മദര്‍ സൊ ഡിയര്‍' എന്ന കവിതയും പിതാവില്‍ നിന്നും കുടുംബത്തില്‍ നിന്നും സഹപാഠികളില്‍ നിന്നും പ്രോത്സാഹനങ്ങളും അഭിനന്ദനങ്ങളും നേടിക്കൊടുത്തു. പിന്നീട് കവിതാ രചനയുടെ ഒരു പ്രവാഹം തന്നെയായിരുന്നു. ചിലപ്പോള്‍ ഒരു ദിവസം നാല് കവിതകള്‍ വരെ എഴുതി. ഇംഗ്ലീഷ് കൂടാതെ ഹിബ മലയാളത്തിലും കവിതകള്‍ എഴുതിയിട്ടുണ്ട്. മലപ്പുറം കോഴിക്കോട് ജില്ല അതിര്‍ത്തിയില്‍ ഫറോക്കിനടുത്ത് പുല്ലിപ്പറമ്പ് സ്വദേശിയും ഇപ്പോള്‍ സൗദിഅറേബ്യയില്‍ 'അല്‍-ജുമുഅ' എന്ന അന്താരാഷ്ട്ര ഇസ്‌ലാമിക മാസികയുടെ സര്‍ക്കുലേഷന്‍ മാനേജറുമായ ഹനീഫ് പുല്ലിപ്പറമ്പാണ് ഹിബയുടെ പിതാവ്. കവിതാ രചനയില്‍ വഴികാട്ടിയും ഉപ്പ തന്നെ. ഷരീഫയാണ് മാതാവ്.
പ്രസിദ്ധ സാഹിത്യകാരന്‍ സച്ചിദാനന്ദനാണ് കവിതാ സമാഹാരത്തിന് പ്രൗഡമായ ആമുഖം തയ്യാറാക്കിയത്. ഹിബയുടെ കവിതകള്‍ പ്രായത്തില്‍ കവിഞ്ഞ പക്വത കാണിക്കുന്നുണ്ടെന്നും ദൈവത്തിലും മനുഷ്യനിലുമുള്ള വിശ്വാസവും നിഷ്‌കളങ്കമായ സമീപനവും അവളെ വേറിട്ടു നിര്‍ത്തുന്നുവെന്നും ആമുഖത്തില്‍ അദ്ദേഹം എഴുതി.
പുസ്തകം സൗദി അറേബ്യയിലും യു.എ.ഇയിലും കേരളത്തിലും വിതരണോദ്ഘാടനം ചെയ്യപ്പെട്ടു. സൗദിഅറേബ്യയില്‍ അറബ് ന്യൂസ് ചീഫ് എഡിറ്റര്‍ ഖാലിദ് അല്‍ മഈനയും യു.എ.ഇയില്‍ എം.മുകുന്ദനും, ബിന്‍യാമിനും ചേര്‍ന്നും, കേരളത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം.കെ മുനീറും വിതരണോദ്ഘാടനങ്ങള്‍ നിര്‍വഹിച്ചപ്പോള്‍ ഹിബയുടെ സന്തോഷം അതിരറ്റതായിരുന്നു.
പിതാവിനോടൊപ്പം സഞ്ചരിച്ച ശ്രീലങ്ക, മാലദ്വീപ്, മൗറീഷ്യസ്, സീഷെല്‍സ്, ലണ്ടന്‍, ബോസ് നിയ, സൗത്ത് ആഫ്രിക്ക, ഈ ജിപ്ത്, ജോര്‍ദാന്‍, ന്യൂസ്‌ലാ ന്റ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഈ കൊച്ചു പുസ്തകം എത്തി എന്നത് ഏറെ വിസ്മയത്തോടെയാണ് അവള്‍ കാണുന്നത്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media