പുസ്തക പരിചയം - ജീവിതം ആസ്വദിക്കൂ...!

പി.എ സമീന No image

ന്റെ ഭാര്യയില്‍ നിന്നദ്ദേഹം ഇഛാഭംഗം നേരിട്ട് കൊണ്ടിരിക്കുകയാണ്. അവര്‍ പുതിയ പാത്രം പൊട്ടിച്ചു. അകത്തളം അടിച്ചു വാരാന്‍ മറന്നു. തന്റെ പുതിയ വസ്ത്രം ഇസ്തിരിയിട്ടു കത്തിച്ചു...
മകന്‍ ഖാദില്‍ ഗുണനപ്പട്ടിക പഠിച്ചില്ല. സഅദാകട്ടെ ഇതുവരെ ഡിസ്റ്റിംങ്ഷന്‍ നേടിയില്ല. സാറയും ഹിന്ദും...
മാനസിക സംഘര്‍ഷം അനുഭവിക്കുന്ന ഇയാള്‍ വൈദ്യ പരിശോധനക്ക് വിധേയനായാല്‍ പത്ത് തരം രോഗങ്ങളെങ്കിലും ശരീരത്തില്‍ കണ്ടെത്താനാവുമത്രെ.
മേല്‍പറഞ്ഞ വരികള്‍ ഡോക്ടര്‍ മുഹമ്മദ് അരീഫിയുടെ 'ജീവിതം ആസ്വദിക്കൂ' എന്ന പുസ്തകത്തില്‍ നിന്നാണ്.
പ്രവാചകചര്യ വിശകലനം ചെയ്ത് മുഹമ്മദ് (സ)യുടെ മനോഹരമായ സ്വഭാവഗുണങ്ങള്‍ ഓരോ വ്യക്തിക്കും സ്വായത്തമാക്കാന്‍, ജീവിതത്തിനുതകുന്ന പെരുമാറ്റ കല പഠിക്കാന്‍ ഈ പുസ്തകം ധാരാളം മതി.
മറ്റുള്ളവരോട് തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അവരാണെന്ന് തോന്നുന്ന വിധം ഹൃദ്യമായി പെരുമാറാന്‍ കഴിയുമ്പൊഴേ പെരുമാറ്റകല പ്രയോഗിക്കുന്നതില്‍ പ്രാവീണ്യം നേടാനാവൂ എന്ന് ഗ്രന്ഥകാരന്‍. സ്ത്രീകളോട് നന്മ ചെയ്യാനും അവളുടെ വികാരങ്ങളെ ആദരിക്കാനും പ്രവാചകന്‍ ഉപദേശിക്കാറുണ്ടായിരുന്നു. എന്നാലേ അവളോടൊപ്പം ആനന്ദകരമായ ജീവിതം നയിക്കാന്‍ കഴിയൂ. ഒരു സ്ത്രീയുടെ പരാതിക്ക് മറുപടിയായി പടച്ച തമ്പുരാന്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ച സന്ദര്‍ഭമടക്കം സത്രീയുടെ അന്തസ്സുയര്‍ത്തിയ ചരിത്രസംഭവങ്ങള്‍ 'സ്ത്രീകളോട്' എന്ന അധ്യായത്തില്‍ വായിക്കാം.
സ്ത്രീകളോടും കുട്ടികളോടും വൃദ്ധരോടും വ്യത്യസ്ത ശൈലിയിലായിരുന്നു പ്രവാചകന്റെ സംസാരം. തുറന്ന അഭിനന്ദനം ഒരാളുടെ ഹൃദയം കവരുമെന്ന് പറയാന്‍ മുഹമ്മദ് (സ)യുടെ ചരിത്രവും സ്വന്തം ജീവിതാനുഭവങ്ങളും ഗ്രന്ഥകാരന്‍ നമുക്ക് മുമ്പില്‍ തുറന്ന് വെക്കുന്നു.
വസ്ത്രത്തിലെ അഴുക്ക്, ദുര്‍ഗന്ധം തുടങ്ങിയ മോശമായ എന്തെങ്കിലും കാര്യങ്ങള്‍ ഉണര്‍ത്തേണ്ടി വന്നാല്‍ ബുദ്ധിപൂര്‍വം പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാന്‍, വേണ്ടാത്ത കാര്യങ്ങളില്‍ തലയിടാതിരിക്കാന്‍ ഈ ഗ്രന്ഥം പരിശീലിപ്പിക്കുന്നു. ഇതിലെ 'വലിഞ്ഞ് കേറി വരുന്നവരെ നേരിടാനുള്ള സൂത്രങ്ങള്‍' ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് തന്നെ.
പരീക്ഷാ സമയത്ത് ടെലിവിഷന് മുമ്പില്‍ ചടഞ്ഞിരിക്കുന്ന കുട്ടിയെ എങ്ങനെ കൈകാര്യം ചെയ്യാം? സൗമ്യതയോടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നതെങ്ങനെ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉദാഹരണ സഹിതം ഇതിലൂടെ ഉത്തരം കണ്ടെത്താം.
മറ്റുള്ളവരെ ശ്രദ്ധിക്കാനുള്ള നമ്മുടെ പ്രവീണ്യമനുസരിച്ചായിരിക്കും നമ്മെ സ്‌നേഹിക്കാനും നമ്മില്‍ സാന്ത്വനം കണ്ടെത്താനും ആളുകള്‍ തയ്യാറാവുന്നതെന്ന് ഗ്രന്ഥകാരന്‍.
''എന്റെ ചില സുഹൃത്തുക്കള്‍ വരുന്നുണ്ട്. ഉടനെ തന്നെ ഭക്ഷണമുണ്ടാക്കണം വേഗമാകട്ടെ, പിന്നെ ഭക്ഷണം മോശമാക്കരുത്.'' ഇതാണോ നിങ്ങളുടെ ഭാര്യയോടുള്ള ശൈലി. എങ്കില്‍ ആസ്വാദ്യകരമായ അനുഭവത്തിന് പുതിയൊരു ശൈലിയിതാ. ''ഞാന്‍ വളരെ വലിയ ഭോജന ശാലകളില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിലും നീയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി അതിനൊന്നും ലഭിച്ചിട്ടില്ല എന്നു പറഞ്ഞാല്‍ നീ വിശ്വസിക്കുമോ?'' ഇന്നലെ യാത്ര കഴിഞ്ഞെത്തിയ ഒരു സുഹൃത്തിനെ കണ്ടപ്പോള്‍ നാളെ ഉച്ചയൂണിന് വരണമെന്ന് വെറുതെയൊന്ന് പറഞ്ഞപ്പോഴേക്കും അയാള്‍ സമ്മതിച്ചു. കൂടെ ഞാന്‍ ചില സുഹൃത്തുക്കളെയും വിളിച്ചിട്ടുണ്ട്. ഭക്ഷണമുണ്ടാക്കണം.'' ജീവിതത്തില്‍ അസ്വസ്തതയുണ്ടാക്കുന്ന സന്ദര്‍ഭങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിന്റെ ഉദാഹരണങ്ങള്‍ ലളിതമായി പ്രതിപാദിക്കുകയാണിവിടെ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top