ഉണര്‍വിനും ഉത്സാഹത്തിനും വാഴപ്പഴം കഴിക്കൂ

പി.എം കുട്ടി പറമ്പില്‍ No image

ഒന്നിനും ഒരു മൂഡ് ഇല്ല എന്ന് തോന്നുന്നുണ്ടോ? ഒരു നേന്ത്രപ്പഴം കഴിക്കൂ. മനസ്സിന് ഉന്മേഷം പകരാന്‍ സഹായിക്കുന്ന ട്രിപ്‌റ്റോഫാന്‍ ആണ് നേന്ത്രപ്പഴത്തിന് ഈ ഗുണം നല്‍കുന്നത്. വ്യായാമം ചെയ്യുന്നതിനുമുമ്പ് ഒരു നേന്ത്രപ്പഴം കഴിച്ചാല്‍ നല്ല ഊര്‍ജം ലഭിക്കും. മസില്‍ കയറുന്നതും കോച്ചിപ്പിടിക്കുന്നതും തടയാന്‍ നേന്ത്രപ്പഴം നല്ലതാണ്. 100 ഗ്രാം നേന്ത്രപ്പഴത്തില്‍ 122 കാലറി ഊര്‍ജം അടങ്ങിയിട്ടുണ്ട്. മറ്റു പഴങ്ങളെ അപേക്ഷിച്ച് ഊര്‍ജവും അന്നജവും കൂടുതല്‍ ആണെങ്കിലും മിതമായി ഉപയോഗിച്ചാല്‍ ഇതിലടങ്ങിയിരിക്കുന്ന ഒലിഗോസാക്കറൈഡ് തൂക്കം കുറയാന്‍ സഹായിക്കും. പ്രധാന ഭക്ഷണത്തിന്റെ അളവ് കുറച്ച് ഒരു നേന്ത്രപ്പഴം കഴിക്കാം. നേന്ത്രപ്പഴത്തില്‍ പൊട്ടാസ്യം ധാരാളമടങ്ങിയിരിക്കുന്നതിനാല്‍ ക്ഷീണം മാറ്റാന്‍ ഉത്തമമാണ്. ആര്‍ത്തവവുമായി ബന്ധപ്പെട്ട വേദനകള്‍ക്കും നേന്ത്രപ്പഴം നല്ല ഒരു ഔഷധമാണ്. ധാരാളം ബി 6 വിറ്റാമിനും ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡും  ഇതിലുണ്ട്. ആര്‍ത്തവ കാലത്ത് ഏകദേശം രണ്ട് നേന്ത്രപ്പഴം കഴിക്കാം. നേന്ത്രപ്പഴത്തിനു മാത്രമല്ല, റോബസ്റ്റ് മുതല്‍ ഞാലിപ്പൂവന്‍ വരെയുള്ള വിവിധ പഴങ്ങളുടെ ഗുണങ്ങള്‍ നിരവധിയാണ്. പഴം കഴിച്ചാല്‍ മലബന്ധം ഒഴിവാക്കാം. വയറിളക്കാന്‍ മരുന്നു കഴിക്കേണ്ട. ചെറിയ പാളയംകോടന്‍ പഴമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ഫലം ചെയ്യുന്നത്. രാത്രി അത്താഴത്തിനൊപ്പം രണ്ടു പഴം കഴിച്ചുനോക്കൂ, രാവിലെ ഫലം കാണാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top