അറിഞ്ഞ് ഉപയോഗിക്കുക

മുനഫര്‍ No image

ടെലിവിഷന്‍

* സി.ആര്‍.ടി സെറ്റുകളെ അപേക്ഷിച്ച് എല്‍.ഇ.ഡി/എല്‍.സി.ഡി ടെലിവിഷനുകള്‍ കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ഇവക്ക് കുറഞ്ഞ സ്ഥലം മതി എന്ന മേന്മയുമുണ്ട്.
* ടെലിവിഷന്‍ റിമോട്ടില്‍ മാത്രം ഓഫാക്കിയിടുന്നത് വൈദ്യുതി പാഴാകാന്‍ ഇടയാക്കുമെന്നതിനാല്‍ സ്വിച്ച് ഓഫാക്കിയിടുന്നതാണ് നല്ലത്.
* കമ്പ്യൂട്ടര്‍ ഉപയോഗത്തിലും മോണിറ്ററാണ് ശ്രദ്ധിക്കേണ്ടത്. എല്‍.ഇ.ഡി മോണിറ്ററിന് സി.ആര്‍.ടി മോണിറ്ററിനു വേണ്ടിവരുന്നതിന്റെ എട്ടില്‍ ഒരു ഭാഗം വൈദ്യുതി മതിയാകും.
* കുറഞ്ഞ സമയത്തേക്ക് ഉപയോഗം ആവശ്യമില്ലാതെ വരികയാണെങ്കില്‍, സ്റ്റാന്റ്‌ബൈ അല്ലെങ്കില്‍ സ്ലീപ്പിങ് മോഡില്‍ ഇടുകയാണ് നല്ലത്.
* ഒരു പ്രാവശ്യം ഓഫാക്കി വീണ്ടും ഓണാക്കുമ്പോള്‍ ഒരു മണിക്കൂര്‍ സ്ലീപ്പിങ്, സ്റ്റാന്റ്‌ബൈ മോഡില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ വൈദ്യുതിയാണ് ചെലവാകുന്നത്.


മിക്‌സി, ഗ്രൈന്‍ഡര്‍

* നിര്‍മാതാക്കള്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ ജാറില്‍ നിറയ്ക്കുന്നത് ഒഴിവാക്കേണ്ടതാണ്.
* അരയ്ക്കാന്‍ ആവശ്യത്തിനു മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം കൂടിയാല്‍ അരയാന്‍ സമയം കൂടുതല്‍ എടുക്കും. എന്നാല്‍ വെള്ളം കുറഞ്ഞാലോ മിക്‌സിയുടെ ലോഡ് കൂടുകയും ചൂടാവുകയും ചെയ്യും. 
* ഓവര്‍ലോഡ് റിലേ ഉള്ള മോഡലാണ് നല്ലത്.
* വെറ്റ് ഗ്രൈന്‍ഡര്‍ ഉപയോഗിക്കുമ്പോള്‍ അരിയും ഉഴുന്നും കുതിര്‍ത്ത ശേഷമേ ഗ്രൈന്‍ഡറിലിടാവു. 
* രണ്ടു മണിക്കൂര്‍ വെള്ളത്തിലിട്ട ശേഷം ആട്ടിയാല്‍ 15 ശതമാനം വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.    
* ആവശ്യത്തിനു മാത്രം സാധനങ്ങള്‍ നിറച്ച് വെള്ളം പല തവണയായി ചേര്‍ക്കുന്നതാണ് ഉത്തമം.


വാട്ടര്‍ പമ്പ്, സ്റ്റോറേജി വാട്ടര്‍ ഹീറ്റര്‍

* വാട്ടര്‍ ഹീറ്ററിന്റെ താപസൂചിക എത്രയും കുറച്ചു വെക്കാമോ അത്രയും വൈദ്യുതി ലാഭിക്കാം.
* താപനഷ്ടം ഒഴിവാക്കുന്നതിനായി താപജല വിതരണ പൈപ്പുകള്‍ ഇന്‍സുലേറ്റ് ചെയ്യുക.
* കഴിവതും സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍ ഉപയോഗിക്കുക.


എയര്‍ കണ്ടീഷ്ണര്‍

* എയര്‍ കണ്ടീഷ്ണര്‍ ഘടിപ്പിക്കുമ്പോള്‍ ശീതീകരിക്കാനുള്ള മുറിയുടെ മൊത്തം വിസ്താരത്തിനനുസരിച്ച് അനുയോജ്യമായവ തെരഞ്ഞെടുക്കുക.
* ശീതീകരിക്കാനുദ്ദേശിക്കുന്ന മുറികളിലേക്ക് ജനലുകള്‍, വാതിലുകള്‍, മറ്റു ദ്വാരങ്ങള്‍ എന്നിവയില്‍കൂടി വായു അകത്തേക്ക് കടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. 
* തെര്‍മോസ്റ്റാറ്റ് 26-27 ഡിഗ്രി സെല്‍ഷ്യസില്‍ സെറ്റ് ചെയ്യുക.
* എയര്‍ കണ്ടീഷ്ണറിന്റെ ഫില്‍ട്ടര്‍ എല്ലാ മാസവും വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
* കണ്ടന്‍സര്‍ യൂനിറ്റിനു ചുറ്റും ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പുവരുത്തുന്നത് എയര്‍ കണ്ടീഷ്ണറിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കും.
* വീടിന്റെ പുറംചുമരുകളിലും ടെറസ്സിലും വെള്ള നിറത്തിലുള്ള പെയിന്റ് ഉപയോഗിക്കുന്നതും ജനലുകള്‍ക്കും ഭിത്തികള്‍ക്കും ഷെയ്ഡ് നിര്‍മിക്കുന്നതും, വീടിനു ചുറ്റും മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതും അകത്തെ ചൂട് കുറയ്ക്കാന്‍ സഹായിക്കും.


ഇന്‍ഡക്ഷന്‍ കുക്കര്‍

* വിറകോ എല്‍.പി.ജി ഗ്യാസോ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രം ഇവ ഉപയോഗിക്കുക.
* ഇവ ഉപയോഗിച്ച് പാചകം ചെയ്യുമ്പോള്‍ മൊത്തത്തിലുള്ള വൈദ്യുതി ഉപഭോഗം കൂടുന്നതിനാല്‍ ഉയര്‍ന്ന വൈദ്യുതി നിരക്ക് നല്‍കേണ്ടിവരും.
* ഇന്‍ഡക്ഷന്‍ കുക്കറിന്റെ പ്രതലത്തിലെ വൃത്തത്തേക്കാള്‍ കുറഞ്ഞ അടിവട്ടമുള്ള പാത്രങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത് ഊര്‍ജ നഷ്ടത്തിന് കാരണമായിത്തീരുന്നു.


ഇന്‍വെര്‍ട്ടര്‍

* ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിക്കുന്നതിന് വൈദ്യുതി ആവശ്യമാണ്. കാര്യക്ഷമത കുറഞ്ഞ ഇന്‍വെര്‍ട്ടറും ബാറ്ററിയും കൂടുതല്‍ വൈദ്യുതി പാഴാക്കും.
* സോളാര്‍ പാനല്‍ സ്ഥാപിച്ച് അതുവഴി ഇന്‍വെര്‍ട്ടര്‍ ചാര്‍ജ് ചെയ്യുന്നതായാല്‍ വൈദ്യുതി ഉപയോഗം കുറക്കാം.
* ഓരോ ഗാര്‍ഹിക വൈദ്യുതി ഉപഭോക്താവും അവരവരുടെ സാമ്പത്തിക ശേഷിക്കനുസരിച്ച് ചെറിയ തോതിലെങ്കിലും ഒരു സോളാര്‍ വൈദ്യുതോല്‍പാദന സംവിധാനം സ്ഥാപിച്ച് പരിപാലിക്കുന്നതായാല്‍ ഒരു പരിധിവരെയെങ്കിലും വൈദ്യുതി ക്ഷാമത്തെ നേരിടാന്‍ സാധിക്കും.


അലക്കുയന്ത്രം

* ടോപ്പ് ലോഡിങ് മെഷീനുകളെ അപേക്ഷിച്ച് ഫ്രണ്ട് ലോഡിങ് മെഷീനുകള്‍ വെള്ളവും വൈദ്യുതിയും കുറച്ചേ ഉപയോഗിക്കുന്നുള്ളൂ.
* വെള്ളം ചൂടാക്കി ഉപയോഗിക്കുന്ന തരം മെഷീനുകള്‍ വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്നു.
* ഓരോ മോഡലും, നിര്‍ദേശിച്ചിരിക്കുന്ന പൂര്‍ണശേഷിയില്‍തന്നെ പ്രവര്‍ത്തിപ്പിക്കുന്നതാണ് ഉത്തമം.
* ദിവസംതോറുമുള്ള ഉപയോഗം ഒഴിവാക്കി വസ്ത്രങ്ങള്‍ ഒന്നായി ആഴ്ചയില്‍ അലക്കാന്‍ സൗകര്യപ്പെടുമെങ്കില്‍ അതാണ് ലാഭകരം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top