അല്‍പം ചേനക്കാര്യം

No image

രുചികരമായ ഭക്ഷ്യവസ്തുവാണ് ചേന. അതോടൊപ്പം നല്ല ഔഷധവും. പ്രോട്ടീനുകള്‍, ധാതുക്കള്‍, കോപ്പര്‍, സിങ്ക്, സെലീനിയം, ഫോസ്ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം, ഫൈബറുകള്‍ എന്നിവ ഇതില്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് സുലഭമായി ഉള്‍ക്കൊള്ളുന്നതിനാല്‍ ചീത്ത കൊളസ്‌ട്രോള്‍ നീക്കി നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്നു. മൂലക്കുരു രോഗികള്‍ക്ക് ചേന ഏറ്റവും ഉത്തമ ഔഷധമാണ്. ചേനയുടെ ഉപയോഗം ഹൃദ്‌രോഗികള്‍ക്ക് ഗുണമാണ്. രക്താര്‍ബുദ രോഗികളില്‍ ചേന നല്ലതാണ്. പ്രമേഹ രോഗികള്‍ക്കും ധൈര്യമായിട്ട് ചേന കഴിക്കാം. ചേന വിഭവങ്ങള്‍ മലബന്ധം മാറ്റി ശരിയായ ശോധന ലഭിക്കാന്‍ സഹായിക്കുന്നു. തണുപ്പുള്ള ഭക്ഷണമായതിനാല്‍ ആസ്ത്മ, ജലദോഷം തുടങ്ങിയവ ഉള്ളവര്‍ ചേന ഒഴിവാക്കുന്നതായിരിക്കും നല്ലത്.

 

പ്രായം കുറക്കാന്‍ ഗ്രീന്‍ ടീ

മികച്ച ആരോഗ്യം പ്രദാനം ചെയ്യുന്ന പാനീയമാണ് ഗ്രീന്‍ ടീ. ഇതിലെ ആന്റി ഓക്‌സിഡന്റുകളുടെയും പോഷകങ്ങളുടെയും കലവറ ശരീരത്തിന് തിളക്കവും കരുത്തും പകരും. ദിവസവും രാവിലെയുള്ള കാപ്പി ഒഴിവാക്കി ഗ്രീന്‍ ടീ ശീലമാക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് പഠനങ്ങള്‍. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിച്ച് ബാക്ടീരിയല്‍, വൈറസ് രോഗങ്ങെള ചെറുക്കാന്‍ ഗ്രീന്‍ ടീ സഹായിക്കും.
ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കാനും പ്രമേഹ സങ്കീര്‍ണതകളെ തടയാനും ഗ്രീന്‍ ടീക്കു കഴിയുമെന്ന് സൂചനകളുണ്ട്. പൊണ്ണത്തടിയുണ്ടാകാതെ ശരീരഭാരം നിയന്ത്രിക്കാനും ഗ്രീന്‍ ടീ സഹായിക്കും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top