ഇന്നലെ
ചത്ത കോഴിയുടെ
ആത്മാവ് പറഞ്ഞു.
കുറുക്കനാദ്യം
എന്റെ ചിറകുകളാണ്
കടിച്ചു പറിച്ചത്.
പിന്നീട് പതിയെ
പതിയെ മരണത്തെപ്പുല്‍കി.
ചത്ത ചുവന്ന
പൂവന് കോഴിയുടെ
ആത്മാവ് പറഞ്ഞു.
കുറുക്കനാദ്യം
കടിച്ചത് എന്റെ
മൂര്‍ച്ചയേറിയ
കൊക്കുകളായിരുന്നു.
മണ്ണില്‍ ജീവിതത്തിന്റെ
കവിതകള്‍ രചിക്കുന്ന
കൊക്കുകള്‍.
തള്ളക്കോഴിയുടെ
ആത്മാവ് പറഞ്ഞു
എന്റെ കഴുത്താണ്
കുറുക്കനാദ്യം കടിച്ചത്
പിന്നീട് ചോരവാര്‍ന്ന്
ചോരവാര്‍ന്ന്
ഞാന്‍ ഇല്ലാതായി.
കുറുക്കന്റെ ഓരിയിടല്‍
കോഴിയുടെ കൂവലിനേക്കാളും
പതിന്മടങ്ങായിരുന്നു.
അടച്ചൊറപ്പില്ലാത്ത
കോഴിക്കൂട്ടിലെ
പാവം കോഴികള്‍
ശൗര്യമുള്ള കുറുക്കന്റെ
കോമ്പല്ലുകളെ,
കണ്ണുകളെ ഭയന്ന്
ഇപ്പോള്‍
പതുങ്ങിയിരി
ക്കുകയാണ്.