e കുടുംബത്തിലെ e ലഹരി.

ഡോ: ഹംസ അഞ്ചുമുക്കില്‍ No image

ഇന്നത്തെ ആധുനിക സമൂഹത്തിന് അഥവാ പുത്തന്‍ തലമുറക്ക്  മറ്റൊരു പേരു നല്കാം. E തലമുറ/ Electronic തലമുറ.

ഇന്ന് സോഷ്യല്‍ മീഡിയയും കമ്പ്യൂട്ടറും മൊബൈല്‍ ഫോണും എല്ലാം കടന്നു വന്നപ്പോള്‍ നമ്മുടെ തലമുറ electronic മാറിയിരിക്കുകയാണ്,  പ്രധാനമായും നമ്മുടെ വീടുകളിലെ ഇത്തരം ഉപകരണങ്ങള്‍ അമിതമായി ഉപയോഗിച്ച് അവയില്‍ 'അഡിക്റ്റ്' ആവുന്നവര്‍ കൂടിക്കൂടി വരികയാണ്. ലഹരി എന്ന് പറഞ്ഞാല്‍ മദ്യമോ കന്ചാവോ പാന്‍പരാഗോ മറ്റു മയക്കുമരുന്നുകളോ മാത്രമല്ല, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, അവയിലെ സോഷ്യല്‍ മീഡിയ പോലുള്ള വാട്‌സപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍, യൂടൂബ് തുടങ്ങിയവയില്‍ ചടഞ്ഞ് കൂടി ഇരിക്കുന്നവരും 'അഡിക്റ്റട'് ആണെന്നാണ് പറയുക.  അഥവാ 'ലഹരി' എന്നു പറഞ്ഞാല്‍ ഒരു വസ്തുവിനോട് അല്ലെങ്കില്‍ ഒരു പദാര്‍ഥത്തോട് അല്ലെങ്കില്‍ ഒരു പ്രത്യേക സാഹചര്യത്തോട് അടിമപ്പെടലാണ്.

ഇത്തരം ലഹരികള്‍ കുടുംബങ്ങളില്‍ ഇന്ന് അധികരിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും കുട്ടികളില്‍, പഠന വൈകല്യങ്ങളുള്ള കുട്ടികളെ കുറിച്ച് പഠിക്കുമ്പോള്‍ മനസ്സിലാകുന്നത്  അവര്‍ക്ക് ഇത്തരം കഠ മേഖലയില്‍ വലിയ ബുദ്ധിയാണ്, വലിയ തിരിച്ചറിവുമാണ്, പക്ഷെ പഠനവുമായൊ തന്റെ സിലബസ്സുമായൊ ബന്ധപ്പെട്ട് കുട്ടികള്‍ക്ക്  തീരെ ബുദ്ധിയില്ല എന്ന് മാതാപിതാക്കളും അധ്യാപകരും പരാതിപ്പെടുമ്പോള്‍ ആ കുട്ടികളെ ഒന്ന് നേരെ ഇരുത്തി സംസാരിക്കുമ്പോഴോ കൗണ്‍സില്‍ ചെയ്യുമ്പോഴോ മനസ്സിലാകുന്നത്  അവര്‍ക്ക്  അപാര ബുദ്ധിയാണ്. ആ ബുദ്ധിയും കഴിവുമൊക്കെ അവര്‍ ഉപയോഗിച്ച് സമയം ചിലവിടുന്നത് അഡിക്റ്റട് ആകപ്പെട്ട പുത്തന്‍ സാങ്കേതികവിദ്യകളായ കമ്പ്യുട്ടര്‍, സ്മാര്‍ട്ട് ഫോണുകളിലെ സോഷ്യല്‍ മീഡിയയിലും, മള്‍ട്ടിമീഡിയ ഗെയിമുകളിലും, ്േ ചാനലുകളിലുമാണ്.

 ഈ അടുത്ത കാലത്ത് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. 'നാലുവയസ്സുകാരന്‍ മള്‍ട്ടിമീഡിയ ഗെയിമായ 'പ്ലേ സ്റ്റേഷന്‍' വാങ്ങിക്കൊടുക്കാത്ത പിതാവിനെ വെടിവെച്ച് കൊന്നു, കമ്പ്യൂട്ടര്‍ ഗെയിമില്‍ മുഴുകിയ പിതാവ്  ശല്ല്യം ചെയ്ത രണ്ടുവയസ്സുകാരിയെ കഴുത്ത് ഞെരുക്കിക്കൊന്നു'.  

 ഇത്തരം പുത്തന്‍ സാങ്കേതികവിദ്യകള്‍ കുട്ടികള്‍ അനിയന്ത്രിതമായി ഉപയോഗിച്ചുകഴിഞ്ഞാല്‍ തീര്‍ച്ചയായും അവര്‍ 'അഡിക്റ്റട്' ആവുകയും മാനസിക നില തെറ്റുകയും ചെയ്യും. പ്രത്യേകിച്ച് നമ്മുടെ കുടുംബങ്ങളില്‍ ഒരു വയസ്സോ രണ്ടു വയസ്സോ ആയ കുട്ടി വാശി പിടിച്ചു കരഞ്ഞാല്‍, ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചാല്‍ മാതാവ് കൈയിലുള്ള മൊബൈല്‍ ഫോണിലെ വീഡിയോ ക്ലിപ്പുകളും, പാട്ടുകളും, ഗെയിമുകളും കാര്‍ട്ടൂണുകളും മറ്റും കാണിച്ച് കൊടുക്കുമ്പോള്‍ തന്റെ കുട്ടി വളരെ രസകരമായി അവ കണ്ടിരിക്കുകയും അതോടൊപ്പം തന്നെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. എന്ന് വെച്ചാല്‍ ചെറുപ്പം തൊട്ടേ ഇത്തരം സാങ്കേതികവിദ്യകളില്‍ അഡിക്റ്റട് ആക്കുന്നത് മാതാപിതാക്കള്‍ തന്നെയാണെന്ന സത്യം തിരിച്ചറിയണം. നിഷ്‌കളങ്കരായ കുട്ടികള്‍ അതിനു അടിമപ്പെട്ടുപോവുന്നു.

മാതാവിന്റെ കൈയിലുള്ള ഫോണ്‍ അറിഞ്ഞും അറിയാതെയും ദുരുപയോഗം ചെയ്തുകൊണ്ടിക്കുകയാണ്. അങ്ങനെ ഇടക്കിടക്ക് ഇവ ഉപയോഗിച്ചു കഴിഞ്ഞാല്‍ വയസ്സ് ഒന്നോ രണ്ടോ മൂന്നോ കഴിഞ്ഞാല്‍ കുട്ടി പാത്തും പതുങ്ങിയും ഉമ്മയുടെ ഫോണ്‍ എടുത്ത് വീണ്ടും വീണ്ടും കളിക്കും. LKG യിലോ ഒന്നാം ക്ലാസ്സിലോ രണ്ടാം ക്ലാസ്സിലോ എത്തുമ്പോഴേക്കും കുട്ടികള്‍ തന്റെ സുഹൃത്തുമായി വീട്ടില്‍ നിന്നും കണ്ട വീഡിയോ ക്ലിപ്പുകളെ പറ്റിയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെപ്പറ്റിയും TV ചാനലുകളെപ്പറ്റിയും ചര്‍ച്ച ചെയ്യും. ഉമ്മ അറിയാതെ ആ ഫോണ്‍ എടുത്ത് കുട്ടികള്‍ അതില്‍ കളിക്കുന്നു. എന്നിട്ടവരുടെ ചങ്ങാത്തം പുതുക്കുന്നു.  സോഷ്യല്‍ മീഡിയ, വാട്‌സാപ് തുടങ്ങിയവയിലൂടെ ഗ്രൂപ്പ് ഉണ്ടാക്കാനും മെസ്സേജ് അയക്കാനും KG വിദ്യാര്‍ഥികള്‍ക്ക്  വരെ അറിയാം. ആ കുഞ്ഞുങ്ങള്‍ അതിന് അടിമപ്പെട്ട്  പോയിട്ടുണ്ടെന്നു മാതാപിതാക്കള്‍ തിരിച്ചറിയുന്നില്ല. അതു കൊണ്ട് കൊച്ചു കുട്ടികള്‍ക്ക് ഒരിക്കലും കളിപ്പാട്ടം കണക്കെ ഫോണ്‍ നല്‍കരുത്, രണ്ടാം ക്ലാസ്സിലും മൂന്നിലും എത്തുന്ന സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം പാത്തും പതുങ്ങിയും കാണുന്ന ഇത്തരം ചിത്രങ്ങളുടെ നിറവും ഭാവവും മാറുന്നു. കൊച്ചു കുട്ടികള്‍ ഗെയിമും മറ്റും കണ്ടു  വലുതാകുമ്പോള്‍ അവര്‍ മറ്റു പലതും കാണാന്‍ ഇടയാകും. പിന്നെ കാണുന്ന ചിത്രങ്ങളുടെ കളറുകള്‍ മാറും.  

അതുകൊണ്ടാണ് ഇന്നു പത്തും പതിനൊന്നും  വയസ്സിനുള്ളില്‍ തന്നെ ഇത്തരം കുട്ടികള്‍ ഒളിച്ചോട്ടവും തട്ടിക്കൊണ്ട് പോക്കും ഇതുപോലെ പീഡിപ്പിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളും ഇതു തന്നെയാണ്.

നമ്മള്‍ അറിയാതെ തന്നെ നമ്മുടെ കുഞ്ഞുങ്ങള്‍ മറ്റു പലരുമായും ബന്ധം പുലര്‍ത്തിയിരിക്കും. അവരുടെ തോളിലൊന്ന് കൈ വെച്ചാല്‍ പെണ്‍കുട്ടികളെങ്കില്‍ കൈയൊന്ന് പിടിച്ചാല്‍ നല്ലൊരു നോട്ടം നോക്കിയാല്‍ അവരുടെ ഭാവം  മാറുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത്തരം ഒരു പ്രായത്തില്‍ ഇങ്ങനെയൊക്കെ തോന്നുന്നത്. കാരണം അവര്‍ കണ്ടു വളര്‍ന്നത് ഇത്തരം ചിത്രങ്ങള്‍ ആയത് കൊണ്ടായിരിക്കാം. 

അതുകൊണ്ട് പ്രിയപ്പെട്ട മാതാപിതാക്കള്‍ ഈ കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം,

പത്തും പതിനഞ്ചും വയസ്സായ കുട്ടിക്ക് മള്‍ട്ടിമീഡിയ ഫോണ്‍ നല്‍കി അതില്‍ അടിമപ്പെട്ട് കഴിയുന്നവര്‍ക്ക് മാര്‍ക്ക് കുറഞ്ഞുകൊണ്ടിരിക്കുന്നു. എ+ പോയിട്ട് ഒന്ന് ജയിക്കാന്‍ പോലും കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. 

മക്കളുടെ കാര്യത്തില്‍ മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഈ അസുഖം പിടിപെട്ടിരിക്കുകയാണ്. 

ഇന്നു മൊബൈല്‍ ഫോണിലൂടെ താന്‍ കണ്ടുമറന്ന എല്ലാ ദൃശ്യങ്ങളും വീണ്ടും ആവര്‍ത്തിച്ച് കാണാനുള്ള സംവിധാനം വന്നതോടുകൂടി ടിവിക്ക് മുമ്പില്‍ ചടഞ്ഞിരിക്കുന്നതിനു പകരം ഇന്റര്‍നെറ്റില്‍ ഇത്തരം സീരിയലുകളും പിക്ചറുകളും കണ്ട് കിടന്നുറങ്ങുന്ന രീതി വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഇതിന് തുടക്കത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ പ്രതിവിധി കണ്ടെത്താന്‍ എളുപ്പമല്ല. അതുകൊണ്ട് ചെറുപ്രായത്തില്‍ തന്നെ ഇത്തരം ലഹരിക്കടിമപ്പെട്ട കുട്ടികളെ പിന്തിരിപ്പിക്കണം. മറ്റു കളിപ്പാട്ടങ്ങള്‍ കൊടുത്തവരെ രക്ഷപ്പെടുത്തണം മാതാപിതാക്കളോട് പറയാന്‍ ഉള്ളത്. 

ഇപ്പോള്‍ തന്നെ ചില കുടുംബങ്ങളില്‍ വലിയൊരു പ്രശ്‌നമുണ്ട്. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം പല ചിത്രങ്ങളും എടുത്ത് ദുരുപയോഗം ചെയ്യുന്നത് വര്‍ധിച്ചു വരികയാണ്. 

വിദേശത് ജോലി ചെയ്യുന്നവരും അല്ലെങ്കില്‍ ഭര്‍ത്താവ് വിദേശത്ത്, ഭാര്യ നാട്ടില്‍ ആണെങ്കില്‍ പല ചിത്രങ്ങളും അങ്ങോട്ടും ഇങ്ങോട്ടും കൈമാറുന്നതും ഇന്ന് കൂടിക്കൂടി വരികയാണ്. നമ്മള്‍ ഓര്‍ക്കുന്നില്ല, നമ്മുടെ മൊബൈല്‍ ഫോണുകളിലൂടെ, നമ്മുടെ വാട്‌സപ്പിലൂടെ അയക്കുന്ന ചിത്രങ്ങള്‍ മറ്റൊരാള്‍ക്ക് കിട്ടും എന്നത്, അല്ലെങ്കില്‍ അവ കൈവിട്ടുപോകും എന്ന കാര്യം നാം മറന്നു പോവുകയാണ്. 

ഇന്നു സ്‌കൂള്‍ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ ഇത്തരം ലഹരി ഉപയോഗിച്ചു പരസ്പരം പ്രേമിക്കാനും സല്ലപിക്കാനും ഒളിച്ചോടാനും വലിയ അനുഗ്രഹമാണു വിദ്യാര്‍ഥികള്‍ക്ക്. 

അതുകൊണ്ടാണ് വിദ്യാര്‍ഥികള്‍ക്ക് ഫോണുകള്‍  കൊടുക്കരുത് എന്നും, സ്വകാര്യ മുറിയില്‍ അവ അനുവദിക്കരുത് എന്നും പറയാന്‍ കാരണം. 

 

 

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top