അടച്ചുതുറപ്പുള്ളൊരു
വീടാണ്
ദരിദ്രന്റെയും തസ്കരന്റെയും
സ്വപ്നം.
നോക്കൂ, കാഴ്ചപ്പാടുകളി
ലുള്ള വ്യത്യാസങ്ങളാണ്
നിങ്ങളെ,
ജീവിതത്തിന്റെ സമരത്തില്‍
ഉത്തമനും അധമനുമാക്കി
മാറ്റുന്നത്.
കാഴ്ചയുടെ നിറങ്ങള്‍
കാലങ്ങള്‍ കൊണ്ട്
മങ്ങിയേക്കാം.
കാഴ്ചപ്പാടുകളിലുള്ള
നിറഭേദങ്ങള്‍
നിങ്ങളുടെ സ്വപ്നങ്ങള്‍ക്കു
മേലുള്ള മഴവില്‍ കാഴ്ച-
കളുമായ് മാറിയേക്കാം..
നിറഭേദങ്ങളുടെ കൂട്ടുകാരീ,
മഴവില്ലുകള്‍ നിന്റെ
മിഴികളില്‍ നിറയട്ടെ.
കാലത്തിന്റെ കൈയൊപ്പില്‍
അവ നിന്നെ നിന്നിലേക്കു
നയിക്കട്ടെ..!