പച്ചമാങ്ങാ ജ്യൂസ്

മുനീറ അബ്ദുൽ അസീസ്‌
2012 സെപ്റ്റംബര്‍

പച്ചമാങ്ങ - 1 എണ്ണം
പഞ്ചസാര - 1/2 കപ്പ്
ഏലക്കായ - 4 എണ്ണം
വെള്ളം - പാകത്തിന്

മാങ്ങ തൊലികളഞ്ഞ് പഞ്ചസാരയും ഏലക്കായയും ആവശ്യത്തിന് തണുത്ത വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിക്കുക. അരിച്ചെടുത്ത് ഉപയോഗിക്കാം.

മീന്‍ കായം

മുളകുപൊടി - 5 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - 4 സ്പൂണ്‍
വലിയ ജീരകം - 2 സ്പൂണ്‍
നല്ല ജീരകം - 1 സ്പൂണ്‍
പുളി - ആവശ്യത്തിന്
വെളുത്തുള്ളി - 2 കുടം
ചുവന്നുള്ളി - 8 എണ്ണം
കാന്താരി മുളക് - (പഴുത്തത്) ആവശ്യത്തിന്
ഇഞ്ചി - 2 കഷ്ണം
കറിവേപ്പ് - 3 അല്ലി
ഉപ്പ് - ആവശ്യത്തിന്
ചപ്പ്, പൊതീന - 4 അല്ലി

പുളി പിഴിഞ്ഞെടുത്ത് അതിലേക്ക് ചേരുവകളെല്ലാം ചേര്‍ത്ത് പൊടിയായി അരച്ചെടുക്കുക. കുപ്പിയില്‍ നന്നായി അടച്ചുവെച്ചാല്‍ ഒരുമാസം വരെ കേടുകൂടാതെ ഉപയോഗിക്കാം.

ഓട്‌സ് ദോശ

ഓട്‌സ് - 1/2 കപ്പ്
ഉപ്പ് - ആവശ്യത്തിന്

ഓട്‌സ് അഞ്ച് മിനുട്ട് വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക. ശേഷം ഉപ്പ് ചേര്‍ത്ത് ദോശമാവ് പരുവത്തില്‍ യോജിപ്പിക്കുക. നേര്‍മയായി നോണ്‍സ്റ്റിക് പാത്രത്തില്‍ ഒഴിച്ച് ഒരു ഭാഗം മാത്രം ഞെരിയിച്ചെടുക്കുക.
ചെറുതായി അരിഞ്ഞെടുത്ത കാരറ്റ്, മഷ്‌റൂം തുടങ്ങിയവയുടെ കൂട്ട് ദോശയുടെ ഉള്ളില്‍ വെച്ച് മടക്കിയെടുത്തും ഉപയോഗിക്കാവുന്നതാണ്.


മീന്‍ കട്‌ലറ്റ്

വലിയ മീന്‍ - 1/2 കിലോ
മുട്ട - 1 എണ്ണം
ഉരുളകിഴങ്ങ് - 4 എണ്ണം
അണ്ടിപ്പരിപ്പ് - 100 ഗ്രാം
മല്ലിയില - ആവശ്യത്തിന്
ചുവന്നുള്ളി അരിഞ്ഞത് - 5 എണ്ണം
ഇഞ്ചി ചതച്ചത് - 1 എണ്ണം
വിനാഗിരി - ആവശ്യത്തിന്
മുളക് പൊടി - 2 സ്പൂണ്‍
കുരുമുളക് പൊടി - 1 സ്പൂണ്‍
ഉപ്പ് - പാകത്തിന്

ചൂടായ എണ്ണയില്‍ അണ്ടിപ്പരിപ്പ് മൂപ്പിച്ചെടുത്ത് ഇതിലേക്ക് ചുവന്നുള്ളി, ഇഞ്ചി, മല്ലിയില, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുക.
മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ്, വിനാഗിരി എന്നിവ ചേര്‍ത്ത് ചെറിയ കഷ്ണങ്ങളാക്കി വേവിച്ചെടുത്ത മീനും, നന്നായി വേവിച്ച് ഉടച്ചെടുത്ത ഉരുളക്കിഴങ്ങും കൂട്ടികുഴച്ച് ഉരുളകളാക്കി പരത്തി അതിനുമുകളില്‍ ഉണ്ടാക്കിവെച്ച കൂട്ട് വെച്ച് ഫില്‍ ചെയ്യുക. ഇത് മുട്ട വെള്ളയില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക.

ഉണക്കച്ചെമ്മീന്‍ അച്ചാര്‍

ഉണക്കച്ചെമ്മീന്‍ - 1 പേക്ക്
മുളക് പൊടി - 4 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - 2 സ്പൂണ്‍
വെളുത്തുള്ളി - 2 കുടം
വിനാഗിരി, ഉപ്പ് - ആവശ്യത്തിന്
വെള്ളം - 1/2 കപ്പ്
ഇഞ്ചി - കഷ്ണം
കറിവേപ്പ് - 2 അല്ലി

ഉണക്കച്ചെമ്മീന്‍ എണ്ണയില്‍ വറുത്ത് അതിലേക്ക് കറിവേപ്പ്, ഇഞ്ചി, മുളക് പൊടി, മഞ്ഞള്‍ പൊടി, വെളുത്തുള്ളി എന്നിവ ചേര്‍ക്കുക. ആവശ്യത്തിന് വെള്ളവും വിനാഗിരിയും ചേര്‍ത്തിളക്കുക. തണുത്തതിന് ശേഷം ഉണങ്ങിയ കുപ്പിയിലാക്കി സൂക്ഷിക്കാം.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media