സ്ത്രീകളും ആര്‍ത്തവവൈകല്യവും

ഡോ: ഷഹീല ഫായിസ് (ബി.എച്ച്.എം.എസ്)
2012 ഫെബ്രുവരി
ഋതുമതിയാവുന്നതോടെ ഗര്‍ഭം ധരിക്കാനും മുലയൂട്ടാനും വേണ്ട ഒരുക്കങ്ങള്‍ ശരീരത്തില്‍ നടക്കുന്നു. സ്വഭാവത്തിലും പെരുമാറ്റത്തിലും വ്യത്യാസങ്ങള്‍ സംഭവിക്കുന്നു. ജനിതക ഘടകം, ആഹാര ശീലം, ശരീരഭാരം, മാനസികാരോഗ്യം ഇവയെല്ലാം ആര്‍ത്തവത്തെ നിയന്ത്രിക്കുന്നഘടകങ്ങളാണ്.

പെണ്‍കുട്ടികള്‍ സാധാരണ ഋതുമതിയാവുന്നത് പന്ത്രണ്ടിനും പതിനാറിനും ഇടയിലാണ് ഈ പ്രായത്തില്‍ ശരീരാവയവങ്ങളില്‍ കാര്യമായ മാറ്റം സംഭവിക്കുന്നു. ഇതോടെ ഗര്‍ഭം ധരിക്കാനും മുലയൂട്ടാനും വേണ്ട ഒരുക്കങ്ങള്‍ ശരീരത്തില്‍ നടക്കുന്നു. സ്വഭാവത്തിലും പെരുമാറ്റത്തിലും വ്യത്യാസങ്ങള്‍ സംഭവിക്കുന്നു. ജനിതക ഘടകം, ആഹാര ശീലം, ശരീരഭാരം, മാനസികാരോഗ്യം ഇവയെല്ലാം ആര്‍ത്തവത്തെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്.
സ്ത്രീരോഗ ചികിത്സക്കെത്തുന്നവരില്‍ അധികപേരും ആര്‍ത്തവ വൈകല്യങ്ങളാല്‍ ദുഃഖിതരാണ്. ക്രമംതെറ്റി ആര്‍ത്തവമുണ്ടാകുക, അമിത രക്തസ്രാവം  ആര്‍ത്തവം തീരെ നിന്നുപോകല്‍, ആര്‍ത്തവ കാലത്തെ വേദനകള്‍, മാനസിക സംഘര്‍ഷം, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങള്‍ അഭീമുഖീകരിക്കുന്നവരാണ് കൂടുതലും.
21-35 ദിവസത്തില്‍ സാധാരണ ആര്‍ത്തവം ആരംഭിക്കും. 4-5 ദിവസം കൊണ്ട് രക്തസ്രാവം അവസാനിക്കുന്നു. സാധാരണ 20-80 മില്ലി ആണ് ആര്‍ത്തവരക്തത്തിന്റെ അളവ്. ആര്‍ത്തവരക്തം മുയല്‍രക്തം പോലെയിരിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്. സഹിക്കാവുന്ന ചെറിയ വേദനയും കൈകാല്‍ കുഴപ്പും സ്വാഭാവികമാണ്. ഒന്നും രണ്ടും ദിവസം മാനസിക അസ്വസ്ഥതകളും കണ്ടേക്കാം.
ആഹാരവ്യായാമശീലങ്ങള്‍ മാറിയതോടെ സ്ത്രീകള്‍ക്ക് ആര്‍ത്തവം ഒരു പേടിസ്വപ്നമായി തീര്‍ന്നിരിക്കുന്നു.
18 വയസ്സായിട്ടും ആര്‍ത്തവം ഉണ്ടാവുന്നില്ലെങ്കില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കേണ്ടതാണ്. ഗര്‍ഭാശയത്തിന്റെ വളര്‍ച്ചക്കുറവ്, യോനീ നാളിയിലെ തടസ്സം എന്നിവ കാരണമാകാം. ഈ അവസ്ഥ ചികിത്സിച്ച് സുഖപ്പെടുത്താനാവും.
ശരീരത്തിലെ ഹോര്‍മോണ്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തില്‍ വൈകല്യങ്ങള്‍ സംഭവിച്ചാലും ആര്‍ത്തവ തകരാറുകള്‍ ഉണ്ടാവാം. അമിതവണ്ണം, ഗര്‍ഭാശയമുഴകള്‍, ഗര്‍ഭാശയത്തില്‍ കൊഴുപ്പ് അടിഞ്ഞു ചേരല്‍ തുടങ്ങി നിരവധി സാധ്യതകള്‍ ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുന്നു. കാന്‍സര്‍ ചികിത്സ, പലതരം ഇംഗ്ലീഷ് മരുന്നുകളുടെ ഉപയോഗം, എന്നിവയും ആര്‍ത്തവ പ്രശ്‌നമുണ്ടാക്കുന്നു.
മാനസിക പ്രശ്‌നങ്ങളും ആര്‍ത്തവത്തെ ബാധിക്കുന്നതായി കാണാറുണ്ട്. വീട് മാറി താമസിക്കുക, ഹോസ്റ്റല്‍ ജീവിതം, യാത്ര, മറ്റു മാനസിക സമ്മര്‍ദം മുതലായ സന്ദര്‍ഭങ്ങളില്‍ ആര്‍ത്തവം ക്രമം തെറ്റുന്നതായി കാണുന്നു.
അണ്ടോല്‍പാദനം വൈകുമ്പോള്‍ ആര്‍ത്തവം ക്രമം തെറ്റുന്നു. ഗര്‍ഭധാരണം പ്രയാസകരമാകുന്ന സന്ദര്‍ഭങ്ങളില്‍ അത് മാറ്റിവെക്കാന്‍ പ്രകൃതി തന്നെ ചെയ്യുന്നതാണിത്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ആര്‍ത്തവം വൈകുന്നത് അടുത്തടുത്തുണ്ടാകുന്ന  ഗര്‍ഭധാരണം തടയുന്നു. 30 വയസ്സായ 20 ശതമാനം സ്ത്രീകളിലും ഗര്‍ഭാശയമുഴ കാണപ്പെടുന്നു. പക്ഷേ ഇത് രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ല എന്നതാണ് സത്യം. ഗര്‍ഭാശയമുഴകള്‍ സാധാരണയായി കാണുന്നത് പ്രസവിക്കാത്ത സ്ത്രീകളിലും ഒന്ന് പ്രസവിച്ച സ്ത്രീകളിലുമാണ്.
ദിവസവും കഴിക്കുന്ന ആഹാരം, ജീവിതരീതി, വ്യായാമം എന്നിവ ആര്‍ത്തവത്തെ ബാധിക്കുന്നു. എരുവ്, മൈദ, മുട്ട, മാംസം, പഞ്ചസാര, ഐസ്, ബേക്കറി സാധനങ്ങള്‍ മുതലായവ അമിതമായി ഉപയോഗിക്കുന്നത് സ്ത്രീ ഹോര്‍മോണിന്റെ അളവില്‍ വ്യത്യാസം വരുത്തുന്നു.
ബ്രോയിലര്‍ കോഴി പതിവായി കഴിക്കുന്ന പെണ്‍കുട്ടികളില്‍ അമിതവണ്ണവും ആര്‍ത്തവ തകരാറുകളും വന്ധ്യതയും കൂടുതലായി കാണുന്നു. മത്സ്യം കഴിക്കുന്ന സ്ത്രികളില്‍ നല്ല ശതമാനം ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍ കണ്ടുവരുന്നു. വ്യയാമമൊന്നും ചെയ്യാതെ ഇത്തരം ഭക്ഷണം കഴിക്കുന്നവര്‍ക്ക് അമിത രക്തസ്രാവം സാധാരണമാണ്. ശരീരത്തിലെ രക്തം അമിതമായി നഷ്ടപ്പെടുന്നത് കൊണ്ട് വിളര്‍ച്ച രോഗത്തിനും ഇതു കാരണമാകുന്നു.
ശരീരത്തിലെ മാലിന്യങ്ങള്‍ പുറത്ത് കളയുകയാണ് ഇത്തരം രോഗങ്ങള്‍ ആദ്യമായി ചെയ്യേണ്ടത്. ഒപ്പം ശരീരത്തിന്റെ പ്രതിരോധശക്തി വളര്‍ത്തുകയും വേണം. ഹോര്‍മോണ്‍ തകരാറുണ്ടെങ്കില്‍ കൃത്രിമമായി മരുന്ന് കഴിച്ച് മാറ്റിയെടുക്കാം. ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ച് താല്‍ക്കാലികമായി ആര്‍ത്തവം ക്രമപ്പെടുത്തുന്നത് മറ്റു പലരോഗങ്ങള്‍ക്കും കാരണമാവുന്നുണ്ട്. യോഗ പോലുള്ള വ്യായാമങ്ങള്‍ പതിവായി ചെയ്ത് ശരീരഭാരം കുറക്കണം. ഹോമിയോയും പ്രകൃതി ചികിത്സയും ഒരുമിച്ചു ചെയ്താല്‍ സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ രോഗങ്ങളും അമിത വണ്ണവും മാറ്റിയെടുക്കാം. അണ്ഡാശയത്തിലെയും, ഗര്‍ഭാശയത്തിലെയും മുഴകള്‍, അണ്ഡവാഹിനിക്കുഴലിലെ ബ്ലോക്ക് തുടങ്ങി ഗര്‍ഭധാരണത്തിന് തടസ്സമായ എല്ലാ അവസ്ഥകളെയും മാറ്റിയെടുക്കാന്‍ കൃത്യമായ വ്യായാമവും ചികിത്സയും കൊണ്ട് കഴിയും.
|

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media