പ്രണയിക്കാനൊരു ദിനം

2012 ഫെബ്രുവരി

 

വധി ദിനങ്ങളും ഓര്‍മദിനങ്ങളും നമുക്കേറെയുണ്ട്; ആഘോഷിക്കാനും ആഹ്ലാദിക്കാനും കൂട്ടുകൂടാനും അനുസ്മരണം നടത്താനുമൊക്കെയായി... ഈ ഓര്‍മദിനങ്ങള്‍ ചിലതെങ്കിലും ആഭാസത്തിന്റേതുമാണ്. അതിലൊന്നാണ് വാലന്റൈന്‍സ് ദിനമെന്ന പേരിലറിയപ്പെടുന്ന പ്രണയ ജോഡികള്‍ക്കായുള്ള ദിനം. പ്രേമമെന്ന മനുഷ്യവികാരം ഉദാത്തവും ഉല്‍കൃഷ്ടവും പാവനവുമാകുന്നത് അനുവദനീയമായ നിലയില്‍ അതനുഭവിക്കുമ്പോഴാണ്. വിവാഹമെന്ന പാവനമായ ബന്ധത്തിലൂടെ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ ഉടലെടുക്കുന്ന അലൗകികവും ദൈവികവുമായ ആത്മബന്ധമാണത്. ഏതെങ്കിലുമൊരു ദിവസത്തിലേക്ക് ചുരുക്കിക്കെട്ടി മൊത്തമായി ആടിത്തിമര്‍ത്ത് ആഘോഷിച്ച് തീരുന്നതുമല്ലത്.
അതിര്‍വരമ്പുകളില്ലാതെ പ്രേമത്തെയും കാമത്തെയും തെരുവിലേക്ക് വലിച്ചിഴച്ച് ആഭാസനൃത്തം ചവിട്ടാനാണ് പരിഷ്‌കാരത്തിന്റെയും ഓര്‍മപുതുക്കലിന്റെയും പേരില്‍ പഠിപ്പിക്കപ്പെടുന്നത്. എല്ലാ വര്‍ഷവും ഫെബ്രുവരി പതിനാലാം തിയ്യതി തെരുവോരങ്ങള്‍ ഉണര്‍ന്നെണീക്കുന്നത് പ്രേമനാടകങ്ങള്‍ തെരുവുകളില്‍ തിമര്‍ത്താടിക്കൊണ്ടാണ്. വാണിജ്യവത്കരിക്കപ്പെട്ട ദൃശ്യ-ശ്രാവ മാധ്യമങ്ങളാവട്ടെ അതിനായി അണിയറയില്‍ അക്ഷരങ്ങളും കാഴ്ചകളും അണിയിച്ചൊരുക്കാനുള്ള തത്രപ്പാടിലാണ്. ആശംസാ കാര്‍ഡുകളും സമ്മാനപ്പൊതികളുമായി വിപണി തമ്പുരാക്കന്മാരും ഒരുങ്ങി. പാശ്ചാത്യമായതെന്തും അനുകരണീയമായതാണെന്ന ചിന്താഗതി നമ്മുടെ സംസ്‌കാരങ്ങളെ തന്നെയാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. സഭ്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കപ്പെടുമ്പോഴും സ്വതന്ത്ര ലൈംഗികത ഇല്ലാത്തതാണ് കേരളത്തിന്റെ ശാപമെന്ന് സ്വന്തം മക്കളെ അരികുചേര്‍ത്തുനിര്‍ത്തി, ആരാന്റെ മക്കളോട് പറയുന്ന കപട സാംസ്‌കാരികതയാണ് നമ്മുടേത്. അനുകരണത്തിന്റെ പേരില്‍ നശിച്ചുകൊണ്ടിരിക്കുന്നത് ധാര്‍മികവും മൂല്യവത്തുമായ നമ്മുടെ സംസ്‌കാരം തന്നെയാണെന്ന തിരിച്ചറിവാണ് നമുക്കുണ്ടാവേണ്ടത്.


ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media