യുക്തിവാദത്തിന്റെ ഹാങ്ഓവര്‍.

സൽവ കെ.പി
2012 സെപ്റ്റംബര്‍

അസഹിഷ്ണുത, മുന്‍വിധി, മതവിദ്വേഷം, സയന്‍സിലുള്ള അന്ധവിശ്വാസം തുടങ്ങിയവ വേണ്ടുവോളമുള്ളതുകൊണ്ട് കേരളത്തില്‍ വളര്‍ച്ച മുരടിച്ചുപോയ ഒന്നാണ് യുക്തിവാദ പ്രസ്ഥാനം. പല പേരുകളില്‍ പൊട്ടിമുളക്കുമെങ്കിലും എങ്ങോട്ടു വളരണമെന്നറിയാത്തതുകൊണ്ട് മണ്ണടിഞ്ഞു പോകുന്നു. 'മതം' അല്ലെങ്കില്‍ 'മ','ത' എന്നീ അക്ഷരങ്ങള്‍ ചേര്‍ന്നുവരുന്ന എന്തിനെയും വിമര്‍ശിക്കുക എന്നതില്‍ കവിഞ്ഞ്, തങ്ങളാരാണെ ന്നോ, എന്താണ് ചെയ്യുന്നതെന്നോ ലക്ഷ്യമെന്താ ണെന്നോ ഒന്നും അവരുടെ സമകാലിക ഇടപെട ലുകള്‍ വിലയിരുത്തുന്നവര്‍ക്ക് പിടികിട്ടുകയില്ല. 'യുക്തിവാദവും നിരീശ്വരവാദവും സ്വയം ലക്ഷ്യമല്ലെന്നും അതാരെയും എവിടെയുമെത്തി ക്കുകയില്ലെന്നും കേവലം മസ്തിഷ്‌ക വ്യായാമ മായിരിക്കുമെന്നും, യഥാര്‍ഥ കമ്യുണിസ്റ്റുകാരന് മാത്രമേ യുക്തിവാദിക്ക് ശരിയായ മാര്‍ഗ്ഗം കാണിച്ചുകൊടുക്കാന്‍ കഴിയൂ' എന്നും പവനന്‍ പണ്ട് എഴുതിയിട്ടുണ്ട്. കമ്യുണിസ്റ്റുകള്‍ തന്നെ ഇടത്താണോ വലത്താണോ കമ്യുണിസമെന്ന് നട്ടം തിരിയുന്ന ഇക്കാലത്ത്, ഇനിയൊരു ലക്ഷ്യബോധ മുള്ള കമ്യുണിസ്റ്റുകാരന്‍ ഉണ്ടായിട്ട് വേണ്ടിവരുമോ യുക്തിവാദിക്ക് വഴികാണിക്കാന്‍? വന്നുവന്ന് അവര്‍ക്ക് സാമാന്യ യുക്തി പോലും ഇല്ലാതായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 2011 ഡിസംബറില്‍ 'പച്ചക്കുതിര മാസിക'യില്‍ മലപ്പുറത്തെ ഫൗസിയ ടീച്ചറുമായുള്ള അഭിമുഖം വായിച്ചാല്‍ ആര്‍ക്കും അങ്ങനെ തോന്നിപ്പോകും. മതാത്മക സമൂഹത്തില്‍ മത രഹിതയായി ജീവിക്കുകയും അതിനായി നിലകൊള്ളുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ ജീവിതം എന്നതിലുപരി കഴമ്പുള്ള ചില വിലയിരുത്തലുകളും വര്‍ത്തമാനങ്ങളും അതിലുണ്ടായിരുന്നു. പക്ഷേ, അതുപോലും അല്‍പജ്ഞാനത്തിന്റെ ആധികാരികതയില്‍ അവതരിപ്പിച്ചപ്പോള്‍ തീര്‍ത്തും ദുര്‍ബലമായി പ്പോയി. അതിലേറെ നമ്മെ അമ്പരപ്പിക്കുന്നത് ഒരു വ്യക്തിയുടെ നിരീക്ഷണങ്ങളാണ.് സമത്വം, നീതി, സന്തുലിതത്വം എന്നിവ കൊണ്ടളന്നാല്‍ മതങ്ങള്‍ പരിചയപ്പെടുത്തു ന്ന ദൈവത്തിന് അത്തരം ഗുണങ്ങളൊന്നു മില്ലെന്നാണ് അവരുടെ വാദം. ഒരു ജീവി യുടെ നിലനില്‍പ്പിന് വേണ്ടി മറ്റു ജീവികളെ വേദനിപ്പിക്കേണ്ടിവരുന്നു, ഇരകളെയും വേട്ടക്കാരനെയും ദൈവം സൃഷ്ടിച്ചു. മനുഷ്യരിലും പ്രകൃതിയിലും ജീവജാല ങ്ങളിലും സമത്വം കാണുന്നില്ല, സ്ത്രീയും പുരുഷനും തമ്മില്‍ അന്തരമുണ്ട്, ചിലയി ടത്ത് തണുപ്പും ചിലയിടത്ത് വളരെ ചൂടും സൃഷ്ടിച്ചു എന്നിങ്ങനെ പോകുന്നു അവരുടെ ഉദാഹരണങ്ങള്‍.
'ന്യായമായ' ഈ പ്രശ്‌നത്തിന്റെ പരിഹാരമൊന്നാലോചിച്ചു നോക്കൂ... എപ്പോഴും വളരെ നല്ല, മിത ശീതോഷ്ണമായ കാലാവസ്ഥ. എല്ലാവരും അവരാഗ്രഹി ക്കുന്ന ഭക്ഷണം കഴിക്കുന്നു. ദാരിദ്ര്യമോ വൈകല്യമോ ഇല്ല. വെള്ളവും പെട്രോളും ഒരുപോലെ, പക്ഷികള്‍ക്കും മത്സ്യങ്ങ ള്‍ക്കും അന്തരം പാടില്ല. കുട്ടികളും മുതിര്‍ന്നവരുമില്ല. സ്ത്രീകളും പുരുഷ ന്മാരുമില്ല. ഇങ്ങനെ ഒരു ഓപ്ഷന്‍ ദൈവം നല്‍കുകയാണെങ്കില്‍ എല്ലാവരും എന്താകാ നാവും ആഗ്രഹിക്കുക? ഘടനയിലും ബാധ്യതയിലും സൗകര്യങ്ങളിലും തങ്ങളേ ക്കാള്‍ മേന്മയുള്ള, പ്രയാസങ്ങള്‍ കുറഞ്ഞ അവസ്ഥയിലേക്കുയരാനായിരിക്കും ശ്രമിക്കുക. അങ്ങനെയെങ്കില്‍ ഏറ്റവും ചുരുങ്ങിയത് മറ്റുള്ളവയെല്ലാം മനുഷ്യനും, സ്ത്രീകള്‍ പുരുഷന്മാരും, പുരുഷന്മാര്‍ വല്ല അംബാനിയോ ബില്‍ഗേറ്റ്‌സോ ഒക്കെയാ വാനും ആഗ്രഹിക്കും. അതിനുമപ്പുറത്ത് ആകുലതകളില്ലാത്ത ആസ്വാദനങ്ങള്‍ മാത്രമുള്ളൊരു ലോകം. ഈയര്‍ഥത്തില്‍ സ്വര്‍ഗത്തെ അവരംഗീകരിക്കുന്നുമുണ്ട്. അനുഭവ ലോകത്തെ അഭിമുഖീകരിക്കാ നാണ് പ്രയാസം.
വിജാതീയതവും ബഹുസ്വരതയുമാണ് പ്രകൃതിയുടെയും മനുഷ്യകുലത്തിന്റെയും ഭാവവും താളവും. അതിനെ അംഗീകരിക്കു കയും അതിനോട് നീതി പുലര്‍ത്തു കയുമാണ് മനുഷ്യന്‍ ചെയ്യേണ്ടത്. അത് തന്നെയാണ് മനുഷ്യനുള്ള പരീക്ഷണവും. കാരണം ദൈവത്തിന്റെ നീതിയും സമത്വ വും പരിശോധിക്കാനുള്ള ഇടമായിട്ടല്ല ലോകം സൃഷ്ടിക്കപ്പെട്ടത്. മറിച്ച്, മനുഷ്യ നെ പരീക്ഷിക്കാനുള്ള ഇടമായിട്ടാണ്. ദൈവത്തെ നിഷേധിച്ചാല്‍ പിന്നെ, ദൈവവും മനുഷ്യനുമായുള്ള ബന്ധം പരിഗണിക്കേണ്ടതില്ല. പ്രകൃതിയോടിണങ്ങി അതിനെ പരിപാലിച്ച് നിലനിര്‍ത്തുന്ന മനുഷ്യനെ തള്ളിക്കളഞ്ഞാല്‍ മറുവശത്തു ള്ളത് പ്രകൃതിയെ കീഴടക്കുന്ന മനുഷ്യനാ ണ്. സാമൂഹിക പ്രസ്ഥാനങ്ങള്‍ പ്രകൃതി യുടെ താളത്തെ അംഗീകരിക്കുമ്പോള്‍ മുതലാളിത്തവും കമ്യുണിസവും (അതില്‍ നിന്നുണ്ടായതും) എവിടെ നില്‍ക്കുന്നു വെന്നന്വേഷിക്കുന്നത് നന്നായിരിക്കും. നിരീശ്വരവാദിയായ ഹമീദ് ചേന്ദമംഗല്ലൂര്‍ പോലും ഫൗസിയ ടീച്ചറുടെ ഈ വാദത്തെ വിമര്‍ശിച്ചിരിക്കുന്നു. സമകാലിക സാഹിത്യ ത്തിലും പൊതുമണ്ഡലത്തിലും തന്റെതായ ഇടം കണ്ടെത്തിയ പാര്‍വതി പവനനും പ്രകടിപ്പിച്ചിട്ടില്ല ഇത്തരത്തിലൊരഭിപ്രായം.
പ്രകൃതിയുടെ താളത്തെ അറിയാനും അംഗീകരിക്കാനും വലിയ യുക്തിയൊന്നും ആവശ്യമില്ല. മറിച്ച്, ബുദ്ധിയുടെയും യുക്തിയുടെയും പരിമിതി അംഗീകരിച്ചാല്‍ മാത്രം മതി. യുക്തിവാദ പ്രസ്ഥാനക്കാര്‍ ക്കില്ലാത്തതും അതുതന്നെ.
ദൈവിക നീതിയുടെ കാര്യവും തഥൈവ. പരിമിതമായ മനുഷ്യ ബുദ്ധിയുടെ മാനദണ്ഡ ങ്ങള്‍ക്ക് വഴങ്ങുന്നതല്ല ദൈവിക നീതി. മണ്ണെണ്ണ വിളക്കിന്റെ ബലത്തില്‍ പഠിച്ചെടുത്ത റാങ്കിന്റെ തിളക്കം പത്രങ്ങളില്‍ മാത്രമല്ലേ ഉണ്ടാവൂ. ഉപരി പഠനത്തിനോ തൊഴിലിനോ ആ തിളക്കം പ്രയോജനപ്പെടാറില്ല. ഓരോ ചുറ്റുപാടിലും സൂക്ഷ്മാണുവിലും ഉള്‍ച്ചേര്‍ ത്തിരിക്കുന്ന ഊര്‍ജത്തെ മനുഷ്യന്‍ പരിഗണിച്ച വിധമാണ് മനുഷ്യന്റെ അളവുകോല്‍. അതിന് അനുഭവ ലോകത്തിന്റെ ഘടന പര്യാപ്തമല്ല. അതുകൊണ്ടാണ് മനുഷ്യന്‍ മറ്റൊരു ലോകത്തിലും മറ്റൊരു നീതിയിലും വിശ്വസി ക്കുന്നത്. അതെങ്ങിനെയാണെന്നോ എന്താണെ ന്നോ കണ്ടറിഞ്ഞോ കേട്ടറിഞ്ഞോ അല്ല.

പ്ലെയിന്‍ഗ്ലാസ്:
ഭാര്യയും ഭര്‍ത്താവും കൂടി തഹജ്ജുദ് (രാത്രി ഒരു ഉറക്കത്തിന് ശേഷമുള്ള) നമസ്‌കാര ത്തിലാണ്. കുഞ്ഞുണര്‍ന്ന് വലിയ വായയില്‍ കരഞ്ഞു. ഭാര്യ നമസ്‌കാരം നിര്‍ത്തി കുഞ്ഞി നെയെടുത്ത് മുല കൊടുത്തു. ഭര്‍ത്താവ് അവള്‍ക്കുവേണ്ടി ഓത്തും പ്രാര്‍ഥനയും ഉറക്കെയാക്കി. മിക്കവാറും ദിവസങ്ങളില്‍ ഇങ്ങനെ നമസ്‌കാരം നഷ്ടപ്പെടുന്നതില്‍ പരിഭവിച്ച ഭാര്യയോട് 'നിനക്ക് നിന്റെ നിയ്യത്തോടെ (ഉദ്ദേശ്യത്തോടെ) കൂലി ഉറപ്പായില്ലേ. എനിക്ക് നമസ്‌കരിച്ചെങ്കിലല്ലേ ഉറപ്പാകുന്നുള്ളൂ' എന്ന് മറുപടി.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media