കുരുമുളക്‌

ഡോ: മുഹമ്മദ്‌ ബിൻ അഹമ്മദ്
2012 നവംബര്‍

ചുക്കില്ലാത്ത കഷായമില്ല എന്നതുപോലെ ''കുരുമുളകില്ലാത്ത മരുന്നില്ല'' എന്നു പറയാം. പ്രാചീന കാലം മുതല്‍ക്കുതന്നെ കുരുമുളക് ഔഷധമായും ഭക്ഷണ സാധനങ്ങളില്‍ രുചിക്ക് വേണ്ടിയും ഉപയോഗിച്ചിരുന്നു. വ്യാപകമായി കേരളത്തിലങ്ങോളമിങ്ങോളം കണ്ടുവരുന്നതുകൊണ്ട് കേരളമാണ് ഇതിന്റെ ജന്മസ്ഥലമെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. കുരുപോലുള്ള എരിവ് തരുന്ന മുളക് എന്ന അര്‍ഥത്തിലോ കറുത്ത മുളക് ലോപിച്ചോ ആണ് കുരുമുളക് എന്ന പേരുണ്ടായതെന്ന് വിശ്വസിക്കുന്നു.
കുരുമുളക് തൊലിയില്‍ 5-9 ശതമാനം പൈപ്പറിന്‍, പൈപ്പറിഡിന്‍ ആല്‍ക്കലോയഡ്‌സ് എന്നിവയും ബാല്‍സമിക് തൈലം, റെസിന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. ആല്‍ക്കലോയ്ഡ്‌സ് അധികമുള്ളതാണ് എരിവിനു കാരണം.
കയറ്റി അയക്കുന്ന കുരുമുളകില്‍ 65 ശതമാനവും കേരളത്തില്‍ നിന്നാണ്. കുരുമുളക് കൃഷിയില്‍ മുന്‍പന്തിയില്‍ മലേഷ്യ, ബ്രസീല്‍ ഇന്ത്യോനേഷ്യ എന്നീ രാജ്യങ്ങളാണ്.
കുരു പാകിയും, വള്ളി മുറിച്ചു നട്ടും ഇവ കൃഷി ചെയ്യാവുന്നതാണ്. പാകം വന്ന പഴുത്ത കുരുമുളക് എടുത്ത് നാല് ദിവസം തണലില്‍ വെച്ചെടുത്ത് പാകി തൈ ഉണ്ടാക്കാവുന്നതാണ്. 28 ദിവസം മുതല്‍ വിത്ത് മുളക്കാന്‍ തുടങ്ങുന്നു. കുരുമുളക് വള്ളി പടര്‍ത്തുമ്പോള്‍ ഇവ പന്തലിച്ചു വളരുന്നതാണെന്നോര്‍ക്കണം. അതുകൊണ്ടു തന്നെ ഭാരം താങ്ങാന്‍ പറ്റുന്ന വൃക്ഷങ്ങളായിരിക്കണം പടരുവാന്‍ തെരഞ്ഞെടുക്കേണ്ടത്. പ്ലാവ്, മാവ്, മുരിക്ക് കവുങ്ങ് തുടങ്ങി തെങ്ങു പോലും പടരുവാന്‍ പറ്റിയതാണ്. മഴ, കാറ്റ് എന്നിവയിലൂടെയാണ് പരാഗണം നടക്കുന്നത്. കേരളത്തില്‍ മൂന്നു തരത്തില്‍ കുരുമുളക് കണ്ടുവരുന്നുണ്ട്. മലബാറി, തിരുവിതാംകൂര്‍, സങ്കരയിനം എന്നിങ്ങനെയാണവ.
കുരുമുളകിന് വമ്പിച്ച ഔഷധ ഗുണമുണ്ട്. കുരുമുളക് പൊടിയും, ആടലോടകപ്പൊടിയും കോഴിമുട്ട ബുള്‍സയിലിട്ടു കഴിക്കുന്നതും, ആടലോടക ഇല പൊടിച്ചതും കുരുമുളക് പൊടിയും തേനും ചേര്‍ത്ത് കഴിക്കുന്നതും ഒന്നാം തരം ചുമ സംഹാരിയാണ്.
ചുക്ക്, കുരുമുളക്, കാട്ടു തുളസി വേര് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കഷായവും സാധാരണ കാണാവുന്ന ജ്വരത്തിന് ചെയ്യാവുന്ന ഔഷധങ്ങളാണ്. കുരുമുളക് ചേര്‍ക്കാത്ത ആയുര്‍വേദ മരുന്നുകള്‍ അപൂര്‍വമാണെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media