പറയാനിരുന്നതെന്ത്?

ഷബീന ശർഖി
2013 നവംബര്‍
അവസാനമായി സൗദത്തയെ കണ്ടത് ഡിസംബറില്‍ നാട്ടില്‍ പോയപ്പോള്‍ കണ്ണൂര്‍ മാടായി ഏരിയാ സമ്മേളനത്തില്‍ വെച്ചായിരുന്നു. അസുഖത്തിന്റെ ഒരു ക്ഷീണവും ആ മുഖത്ത് ഉണ്ടായിരുന്നില്ല. ഞങ്ങള്‍ രണ്ടുവര്‍ഷത്തിന് ശേഷം കണ്ടതുകൊണ്ട് കുറെ നേരം സംസാരിച്ചിരുന്നു...

വസാനമായി സൗദത്തയെ കണ്ടത് ഡിസംബറില്‍ നാട്ടില്‍ പോയപ്പോള്‍ കണ്ണൂര്‍ മാടായി ഏരിയാ സമ്മേളനത്തില്‍ വെച്ചായിരുന്നു. അസുഖത്തിന്റെ ഒരു ക്ഷീണവും ആ മുഖത്ത് ഉണ്ടായിരുന്നില്ല. ഞങ്ങള്‍ രണ്ടുവര്‍ഷത്തിന് ശേഷം കണ്ടതുകൊണ്ട് കുറെ നേരം സംസാരിച്ചിരുന്നു... വളരെ ഉത്സാഹത്തോടെ അന്ന് സൗദത്താ സംസാരിച്ചത്. എന്നോട് ദുബൈയിലെ പ്രവര്‍ത്തകരെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചുമൊക്കെ അന്വേഷിക്കുകയും അവിടെ കിട്ടുന്ന സമയം പ്രസ്ഥാനത്തിന് വേണ്ടി ചെലവഴിക്കണമെന്ന ഉപദേശങ്ങളൊക്കെ തരികയും ചെയ്തു. പിന്നെ ഞങ്ങളുടെ സംസാരം കണ്ണൂര്‍ ജില്ലാ വനിതാ പ്രവര്‍ത്തനങ്ങളെക്കുറിച്ചായി. ആ സമയത്ത് സൗദത്താ പ്രസിഡണ്ട് സ്ഥാനമൊഴിഞ്ഞിരുന്നു. എട്ടുവര്‍ഷം പെണ്‍കുട്ടികളെ നയിച്ചതുകൊണ്ടാവണം വളരെ വ്യാകുലതയോടെ പുതിയ കാലത്തെ പെണ്‍കുട്ടികളെക്കുറിച്ചും അവര്‍ ഇടപെടേണ്ട മേഖലകളെക്കുറിച്ചും അവരുടെ കാലത്തെ ജി.ഐ.ഒവിനെക്കുറിച്ചുമൊക്കെയാണ് അധികവും സംസാരിച്ചത്.
സൗദത്തയെ ഞാന്‍ പരിചയപ്പെടുന്നത് 1999-ല്‍ അവര്‍ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്ത ശേഷം ഞങ്ങളുടെ കോളജായ കുറ്റിയാടി ഇസ്‌ലാമിയാ കോളജില്‍ ജി.ഐ.ഒ സംസ്ഥാന ഭാരവാഹികള്‍ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ വെച്ചായിരുന്നു.  അന്നത്തെ സൗദത്തയുടെ പ്രസംഗം ഞാനിന്നും ഓര്‍ക്കുന്നു. മുഴങ്ങുന്ന ശബ്ദത്തില്‍ വളരെ ഊര്‍ജ്ജസ്വലതയോടെ ജി.ഐ.ഒ എന്ന പ്രസ്ഥാനത്തെക്കുറിച്ച് സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്ക് ശരിയായ ദിശാബോധം നല്‍കി അവരുടെ വൈജ്ഞാനിക കഴിവുകളെ പ്രോത്സാഹിപ്പിച്ചു നല്ല സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ കഴിവുള്ളവരായി വളര്‍ത്തിക്കൊണ്ടുവരിക എന്നതായിരുന്നു സൗദത്താക്ക് ജി.ഐ.ഒവിനെക്കുറിച്ചുള്ള സ്വപ്നം എല്ലാ ആഴ്ചകളിലും കൃത്യമായി സ്‌കൂളിലും കോളജിലും കൃത്യമായി യോഗങ്ങള്‍ നടക്കാറുണ്ടെങ്കിലും ജി.ഐ.ഒവിനെക്കുറിച്ച് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാവുക സൗദത്തായുടെ ആ പ്രസംഗത്തിന് ശേഷമാണെന്ന് എനിക്ക് തോന്നത്.
ജി.ഐ.ഒവിന്റെ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞ ശേഷമാണ് ഞാന്‍ ഗള്‍ഫിലേക്ക് പോയത്. അതിനിടയില്‍ ഡിസംബറില്‍ നാട്ടില്‍ വന്നപ്പോള്‍ നിന്നോട് കുറച്ച് കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞിരുന്നു. തിരക്കുപിടിച്ച എന്റെ തിരിച്ചുപോക്ക് കാരണം അസുഖമുള്ള സൗദത്തയെ വീണ്ടും ഒന്നു പോയിക്കാണാനോ എന്താണ് പറയാനുള്ളതെന്ന് ചോദിക്കാനോ എനിക്കായില്ല. സൗദത്തായുടെ മരണവിവരം അറിഞ്ഞപ്പോള്‍ അതിനെക്കുറിച്ചാണ് ആദ്യമായി ഞാന്‍ ഓര്‍ത്തുപോയത്.
നാളെ അല്ലാഹുവിന്റെ സ്വര്‍ഗത്തില്‍ വെച്ച് എന്നോടത് പറയാനുള്ള വിധിയുണ്ടാവട്ടെ എന്നുമാത്രമാണ് എന്റെ പ്രാര്‍ഥന.  

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media