വീട്ടില്‍ വളര്‍ത്തുന്ന
പൂച്ചക്കു മുന്നില്‍
വാല് മുറിച്ചു
രക്ഷപ്പെട്ടോടിയ
പല്ലികള്‍ പതിയെ
ചുമരിലിരുന്നു ചിലച്ചു...
ഭാവിയില്‍
വീടിന്റെ നിലനില്‍പ്പു-
വ്യവസ്ഥകള്‍ക്കെതിരെ
സംസാരിച്ചുതുടങ്ങി.
പല്ലികളെല്ലാം
സസ്യഭുക്കാണെന്നും
ചുവരവരുടെ
അവകാശഭൂമിയെന്നും
ജീവജാലങ്ങളെല്ലാം
അവര്‍ക്കു ബന്ധുവെന്നും
മഴയിലഭയം
തേടിയെത്തിയ
ഈയാംപാറ്റകളെല്ലാം
ആ വാക്കുകളില്‍
പല്ലിയെ വിശ്വസിച്ചു.
അവരൊപ്പം കൂടി,
അങ്ങനെ പതിയെ പല്ലി
ചുവരിലെ നേതാവായി
അങ്ങനെ പൂച്ച
എല്ലാവരുടെയും
പൊതുശത്രുവായി മാറി,
അപ്പോഴാണ്
പല്ലിയുടെ വാല്
നന്നായി വളര്‍ന്നത്,
പിന്നെ പിന്നെ
പൂച്ചക്കു മുന്നില്‍
മാത്രമതൊളിപ്പിച്ചത്
വിനയത്തിന്റെ ഭാഷയില്‍,
വിശ്വസിച്ചവരില്‍
ഓരോ നിമിഷവും
കൂട്ടം കൂട്ടമായി
എണ്ണം കുറഞ്ഞു വരുന്ന
ഈയാമ്പാറ്റകളത്
അറിഞ്ഞില്ലെന്നു മാത്രം...!