ഉപ്പ്
ഒരു തരിയധികം
മതി
കുടുംബം മൊത്തം
കലങ്ങാന്‍
കറിവേപ്പ്
തിളച്ച കറിയില്‍
മുങ്ങിമരിച്ച
ധീര രക്തസാക്ഷീ...
നിനക്കഭിവാദ്യങ്ങള്‍.
അമ്മിക്കല്ല്
അമ്മായിയമ്മയുടെ
കൊര കൊരപ്പില്
മൂത്രപ്പുരയുടെ
ചവിട്ടുപടിയിലേക്ക്
ട്രാന്സ്ഫറാകേണ്ടി വന്നു.
കാന്താരി
പുരനിറഞ്ഞ്
നില്ക്കുമ്പോഴുമെ-
ന്താണിങ്ങനെ
പുഴുവരിച്ചു
കൊണ്ടിരിക്കുന്നത്?
പഴഞ്ചോറ്
ന്യൂഡില്‍സും
ബിരിയാണിയും
അകത്തിരിപ്പുണ്ട്.
എടാ മോനെ...
അത് പഴഞ്ചോറാ,
മുത്തഛനു
കൊഴുപ്പൊന്നും
പാടില്ലെന്നറിയില്ലേ...?
മോഡേണ്‍
മീന്തലയും കാത്ത്
കുറിഞ്ഞിപ്പൂച്ച
ഉമ്മറത്തിരിക്കാന്‍
തുടങ്ങിയിട്ട്
ഒന്നര മണിക്കൂറായി
'പാക്കറ്റ് മീന്‍'
വെന്തു തുടങ്ങിയത്
പാവം അറിഞ്ഞിരിക്കില്ല.
ആട്ടുകല്ല്
ആട്ടിയാട്ടി നടുവൊടിഞ്ഞിട്ടും
പതിനായിരം രൂപവരെ
വില പറയുന്നുണ്ടത്രെ
പുരാവസ്തു ഗവേഷകര്‍.