കുമ്പളങ്ങ

ഡോ: മുഹമ്മദ് ബിന്‍ അഹമ്മദ് No image

സസ്യലതാദികളെല്ലാം മനുഷ്യന് ഉപകാരത്തിനല്ലാതെ സൃഷ്ടിക്കപ്പെട്ടിട്ടില്ലയെന്ന് നൂറു ശതമാനം ശരിയാണെന്ന് കുമ്പളങ്ങയെ പറ്റി പഠിച്ചാല്‍ മനസ്സിലാകും. സാമ്പാറിനുള്ള കഷ്ണം, നാളികേരപ്പാലുകൊണ്ടുണ്ടാക്കുന്ന കറിയിലെ കഷ്ണങ്ങള്‍, കുമ്പളങ്ങ കൊണ്ടുണ്ടാക്കുന്ന മുറബ്ബ, മിഠായി, തടികുറക്കാന്‍ ഉപയോഗിക്കുന്നത് ഇങ്ങനെയാണ് കുമ്പളങ്ങ അറിയപ്പെടുന്നത്. എന്നാല്‍ കുമ്പളങ്ങക്ക് പുറമെ അതിന്റെ വള്ളിപോലും ഔഷധത്തിനുപയോഗിച്ചു വരുന്നു. വള്ളികളില്‍ വെച്ചുണ്ടാകുന്ന ഫലങ്ങളില്‍ ശ്രേഷ്ടമാണ് കുമ്പളങ്ങ. അതാവട്ടെ വാത, പിത്ത രോഗങ്ങളെ ജയിക്കുമെന്നു പറയുന്നു. ഇന്ത്യയിലെല്ലായിടത്തും ഭാഗികമായി കൃഷി ചെയ്തുവരുന്നതുമാണ്. കേരളത്തില്‍ സമതല പ്രദേശങ്ങളിലും, പാടങ്ങളിലും വെച്ചു പിടിപ്പിക്കുന്നു. പച്ചില വളങ്ങളും ആവശ്യത്തിന് ചാണകപ്പൊടിയും ഉണ്ടായാല്‍ നന്നായി വളരാനുള്ള ആഹാരമായി. നനയില്‍ വീഴ്ച വരരുതെന്ന് മാത്രം. നിലത്തു നന്നായി പടര്‍ന്നുണ്ടാകുന്നു. വെയിലിന്റെ ആധിക്യമുണ്ടെങ്കില്‍ ഇവയുടെ വളര്‍ച്ചക്കനുസരിച്ച് അടിയില്‍ പൊത (കഴുങ്ങിന്‍ പട്ട, തെങ്ങിന്‍ പട്ട) വിരിച്ചു അതിലേക്ക് പടര്‍ത്തണം. പന്തലുണ്ടാക്കിയും വളര്‍ ത്താം. പന്തലുണ്ടാക്കി വളര്‍ത്തു ന്നത് നിലത്ത് പടര്‍ത്തുന്നതിനേക്കാള്‍ കായഫലം കൂടുതല്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നാണനുഭവം.
ഫലങ്ങള്‍ ഉരുണ്ടും നീളം കൂടിയുമിരിക്കും. കായ മൂപ്പാവുന്നതോടെ അവയുടെ പുറംതൊലി കട്ടി കൂടിവരികയും പുറത്ത് കുമ്മായം പോലെയുള്ള പൊടി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ആറ് ശതമാനം വെള്ളവും 0.4 ശതമാനം പ്രോട്ടീനും 0.1 ശതമാനം കൊഴുപ്പും കാര്‍ബോ ഹൈഡ്രേറ്റ്, 3.2 ശതമാനവും ധാതുലവണങ്ങളും 0.3 ശതമാനം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. ബുദ്ധിശക്തി വര്‍ധിപ്പിക്കുന്നതിനും ശ്വാസകോശത്തെ ഉത്തേജിപ്പിക്കുന്നതിനുമുള്ള കഴിവ് ഇതിന്റെ പ്രത്യേകതയാണ്.
ശ്വാസകോശ രോഗിയില്‍ കുമ്പളങ്ങ കൊണ്ടുള്ള പ്രയോഗം പ്രമാണമാണ്. കുമ്പളങ്ങാ നീരും ആടലോടക നീരും ചേര്‍ത്ത് നിത്യവും കഴിക്കുക. കുമ്പളങ്ങാ നീരില്‍ നല്ലജീരകപ്പൊടി ചേര്‍ത്ത് കഴിക്കുന്നതും കുമ്പളങ്ങാ നീരില്‍ കൂവളത്തിനില അരച്ചു നിത്യവും ശീലിക്കുന്നതും ശ്വാസകോശങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. കുമ്പളങ്ങാ വിത്ത് ഒന്നാംതരം കൃമി നാശകമാണ്. കുമ്പളങ്ങാ വിത്ത് കഴുകി വൃത്തിയാക്കി വെയിലത്തുവെച്ചുണക്കിപ്പൊടിയാക്കി ഒരു ടീസ്പൂണ്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്തു കഴിക്കുക. ഇത് മൂന്ന് ദിവസം ആവര്‍ത്തിച്ചാല്‍ കൃമി ദോഷം ശമിക്കുന്നതാണ്. മൂത്ര തടസ്സം, അതിമൂത്രം എന്നീ രോഗങ്ങളെ തടയാനും കുമ്പളങ്ങക്കു കഴിയും. ദേഹപുഷ്ടിയുണ്ടാക്കാനുള്ള കഴിവും കുമ്പളങ്ങക്കുണ്ട്. ശൂല, ചോദന, ചുമ, ക്ഷയം, രക്തപിത്തം, അമ്ലപിത്തം, ക്ഷയകാസം, ഗുന്മം, വിഷജ്വരം, ഉന്മാദം, ചിത്തഭ്രമം, ഞരമ്പു രോഗങ്ങള്‍, അപസ്മാരം, പ്രമേഹം, രക്തം ചുമച്ചു തുപ്പല്‍, രക്താതിസാരം, മൂത്രത്തിലൂടെയുള്ള രക്തസ്രാവം, ശ്വാസകോശ രോഗങ്ങള്‍ എന്നിവയെ ഒരു പരിധിവരെ നിയന്ത്രിക്കാനുള്ള കഴിവും ഇതിനുണ്ട്.
വിട്ടുമാറാത്ത ചുമക്ക് നൂറ് മില്ലി കുമ്പള നീരില്‍ അഞ്ച് ഗ്രാം ആടലോടകത്തിനില പൊടിച്ച് ചേര്‍ത്തു രാവിലെയും വൈകുന്നേരവും കൊടുക്കാവുന്നതാണ്. മാറാത്ത മൂത്ര സംബന്ധമായ അസുഖങ്ങള്‍ക്ക് കുമ്പളങ്ങാ നീരില്‍ നാലിലൊരുഭാഗം ഞെരിഞ്ഞില്‍ കഷായം ചേര്‍ത്തു കലര്‍ത്തി രാവിലെയും വൈകുന്നേരവും ശീലിക്കാവുന്നതാണ്. പ്രമേഹം നിയന്ത്രിക്കുവാനായി ആഹാര പഥ്യത്തോടൊപ്പം ദിവസവും കുമ്പളങ്ങാ നീരില്‍ അല്‍പം അഭ്രഭസ്മം കഴിക്കുന്നത് ഫലപ്രദമാണ്. കുമ്പളങ്ങയില്‍ നിന്നുണ്ടാക്കുന്ന ഔഷധമാണ് കൂഷ്മാണ്ഡരസായനം. കാസം, ക്ഷയം എന്നിവ മാറ്റുന്നതിനും ബുദ്ധിശക്തി വര്‍ധിപ്പിച്ച് ആരോഗ്യ വര്‍ധനവുണ്ടാകുന്നതിനും ഇത് വളരെ നല്ലതാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top