അസ്ഥിക്ഷയം

ഡോ: നളിനി ജനാര്‍ദ്ദനന്‍ / ആരോഗ്യം No image

യൗവ്വനത്തില്‍ നിന്ന് വാര്‍ധക്യത്തിലേക്ക് നീങ്ങുന്നതിനനുസരിച്ച് ശരീരത്തിലെ അസ്ഥികളുടെ കട്ടി കുറഞ്ഞുവരികയും ബലം കുറയുകയും ചെയ്യുന്നതിനെയാണ് അസ്ഥിക്ഷയം (osteop orosis) എന്നു വിളിക്കുന്നത്. ഇന്ത്യയിലെ സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്കും പുരുഷന്മാരില്‍ 36 ശതമാനം പേര്‍ക്കും അസ്ഥിക്ഷയം വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അസ്ഥിക്ഷയം ഉണ്ടാവാന്‍ സാധ്യത കൂടുതല്‍ ആര്‍ത്തവ വിരാമമെത്തിയ സ്ത്രീകള്‍ക്കാണ്. കാര്യമായ ലക്ഷണങ്ങളൊന്നുമില്ലാതെ നിശ്ശബ്ദമായി സംഭവിക്കുന്ന അസ്ഥിക്ഷയം കൂടുതലാവുമ്പോള്‍ ചെറിയ വീഴ്ച കൊണ്ടുപോലും എല്ലുകള്‍ പൊട്ടാനിടയാവുന്നു.
1. വാര്‍ധക്യസംബന്ധമായി ഉണ്ടാവുന്ന അസ്ഥിക്ഷയവും 60-70 വയസ്സിനു ശേഷമുണ്ടാവുന്ന അസ്ഥിക്ഷയവും സ്ത്രീ പുരുഷന്മാരില്‍ ഒരേ പോലെ കാണപ്പെടുന്നു.
2 സ്ത്രീകളില്‍ അസ്ഥിക്ഷയം.
ആര്‍ത്തവം, ഗര്‍ഭാവസ്ഥ, മുലയൂട്ടുന്ന അവസ്ഥ എന്നീ സമയങ്ങളില്‍ സ്ത്രീകള്‍ക്ക് കാത്സ്യത്തിന്റെ ആവശ്യം കൂടുതലാണ്. പാലും പാലുല്‍പന്നങ്ങളും ഇലക്കറികളും മറ്റുമടങ്ങിയ സന്തുലിതാഹാരം കഴിക്കണം. അതിനു പുറമെ കാത്സ്യം ഗുളികകളും വേണ്ടിവരും.
ആര്‍ത്തവ
വിരാമത്തിലെത്തിയ സ്ത്രീകള്‍
സ്ത്രീകളിലെ ഈസ്ട്രജന്‍ എന്ന ഹോര്‍മോണും കാത്സ്യവുമായി പരസ്പര ബന്ധമുണ്ട്. ആര്‍ത്തവ വിരാമം വരുമ്പോള്‍ ഈസ്ട്രജന്റെ അളവു പെട്ടെന്നു കുറയുകയും അതിന്റെ ഫലമായി സ്ത്രീ ശരീരത്തിലെ എല്ലിന്റെ കാത്സ്യത്തിന്റെ അളവ് വളരെയധികം കുറയുകയും ചെയ്യുന്നു. അതുകൊണ്ട് സ്ത്രീകളില്‍ അസ്ഥികള്‍ക്കുണ്ടാവുന്ന പൊട്ടലുകളും ചതവുകളും പുരുഷന്മാരെക്കാള്‍ നാലിരട്ടി കൂടുതലാണ്.
ആര്‍ത്തവ വിരാമത്തിനു ശേഷം ഭക്ഷണത്തില്‍ കാത്സ്യം കുറക്കുകയാണെങ്കില്‍ അസ്ഥിക്ഷയത്തിനും സാധ്യത കൂടും.
4. വ്യായാമക്കുറവ്, തെറ്റായ ജീവിത ശൈലി എന്നിവയുടെ ഫലമായി പൊണ്ണത്തടി ഉണ്ടാവുമ്പോള്‍ അസ്ഥിക്ഷയമുണ്ടാവുന്നു. ശരീരഭാരം മുഴുവന്‍ വഹിക്കേണ്ടി വരുന്ന അസ്ഥികള്‍ക്ക് തേയ്മാനം സംഭവിക്കാനിടയുണ്ട്.
5. ശരീരമനങ്ങാതെയുള്ള ജീവിത രീതി കൊണ്ടും അസ്ഥിക്ഷയം വരാം.
6. വാര്‍ധക്യത്തിലുണ്ടാവുന്ന രക്താതിസമ്മര്‍ദ്ദം, കാഴ്ചക്കുറവ്, പ്രമേഹം, കേള്‍വിക്കുറവ്, വാത രോഗം തുടങ്ങിയവകൊണ്ട് പൊതുവെ ശരീരത്തിനു ക്ഷീണമോ സ്വതന്ത്രമായി നടക്കാനുള്ള അസൗകര്യമോ വ്യായാമക്കുറവോ ഉണ്ടാവുമ്പോള്‍ അസ്ഥിക്ഷയത്തിനു സാധ്യത കൂടുന്നു.
ആരെല്ലാമാണ് അസ്ഥിസാന്ദ്രത പരിശോധന നടത്തേണ്ടത്?
65 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍
65 വയസ്സിന് താഴെയുള്ള ആര്‍ത്തവ വിരാമമെത്തിയ സ്ത്രീകള്‍.
70 വയസ്സിന് ശേഷമുള്ള പുരുഷന്മാര്‍
70 വയസ്സിന് താഴെയാണെങ്കിലും എല്ലു പൊട്ടാന്‍ സാധ്യത കൂടുതലുള്ള പുരുഷന്മാര്‍.
ദീര്‍ഘകാല രോഗങ്ങള്‍ക്കു മരുന്നുപയോഗിക്കുന്നവര്‍
ചികിത്സകള്‍
ജീവിത ശൈലിയില്‍ വ്യത്യാസം വരുത്തുക.
1.വ്യായാമം
അമിതവണ്ണം കുറക്കുക.
അമിതമായ പുകവലിയും മദ്യപാനവും കുറക്കുക.
2.മരുന്നുകള്‍
അസ്ഥിക്ഷയം കുറക്കുകയും അസ്ഥികളുടെ രൂപീകരണം വര്‍ധിപ്പിക്കുകയും ചെയ്യുന്ന, കാത്സ്യവും വിറ്റമിന്‍ ഡിയും മറ്റും അടങ്ങിയ മരുന്നുകള്‍ രോഗികള്‍ക്കു നല്‍കുക.
ആര്‍ത്തവ വിരാമത്തിലെത്തിയ സ്ത്രീകളെ നന്നായി പരിശോധിച്ച ശേഷം ഹോര്‍മോണ്‍ റീ പ്ലേസ്‌മെന്റ് തെറാപ്പി (ഈസ്ട്രജന്‍ ഹോര്‍മോണടങ്ങിയ മരുന്നുകള്‍) നല്‍കണമോ വേണ്ടയോ എന്ന കാര്യം ഡോക്ടര്‍ തീരുമാനിക്കും. ഈസ്ട്രജന്‍ ഹോര്‍മോണ്‍ ചികിത്സ നടത്തുമ്പോള്‍ അതിന് പല ദൂഷ്യ ഫലങ്ങളും ഉണ്ടാവാനിടയുണ്ട്.
അസ്ഥിക്ഷയം തടയുന്നതെങ്ങനെ?
അമിത വണ്ണം വരാതെ നോക്കുക.
ഭക്ഷണ നിയന്ത്രണവും വ്യായാമവും ചെയ്തു കൊണ്ട് പൊണ്ണത്തടി വരാതെ ശ്രദ്ധിക്കുക.
കൃത്യമായി വ്യായാമം നടത്തുക.
സാധാരണയായി ആഴ്ചയില്‍ മൂന്നും നാലും ദിവസങ്ങളില്‍ ചുരുങ്ങിയത് അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യേണ്ടതാണ്. പ്രായം കൂടുന്നതിനനുസരിച്ച് ഡോക്ടറുടെ നിര്‍ദേശപ്രകാരം ലഘു വ്യായാമങ്ങള്‍ ചെയ്യാം. ഏറ്റവും എളുപ്പമായ വ്യായാമം ഇരുപത് മിനുട്ടെങ്കിലും വേഗത്തില്‍ നടക്കുക എന്നതാണ്.
സന്തുലിതാഹാരം
ശരീരത്തില്‍ കാത്സ്യം ഉണ്ടാക്കപ്പെടുന്നില്ല. എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ കാത്സ്യവും വിറ്റമിന്‍ ഡിയും പ്രോട്ടീനുമടങ്ങിയ സന്തുലിതാഹാരം കഴിക്കണം. പാല്‍, പാലുല്‍പന്നങ്ങള്‍, മുട്ട, മീന്‍, ബീന്‍സ്, നട്ട്‌സ്, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
ഉപ്പും കൊഴുപ്പും മിതമായി മാത്രം കഴിക്കുക. ശീതള പാനീയങ്ങളും കാപ്പിയും കുറക്കുക. മാംസാഹാരം വളരെ കുറക്കുക.
ശരീരത്തിലേക്ക് കാത്സ്യം വലിച്ചെടുക്കാന്‍ വിറ്റമിന്‍ ഡി ആവശ്യമാണ്. സൂര്യപ്രകാശത്തില്‍ വിറ്റമിന്‍ ഡി ഉള്ളതു കൊണ്ട് കുറഞ്ഞത് പതിനഞ്ചു മിനുട്ടെങ്കിലും വീട്ടിനു പുറത്തു പോയി സൂര്യപ്രകാശമേല്‍ക്കുക.
പുകവലിയും മദ്യപാനവും കുറക്കുക.
ആര്‍ത്തവ വിരാമത്തിലെത്തിയ സ്ത്രീകളും 60 വയസ്സിന് ശേഷമുള്ള സ്ത്രീപുരുഷന്മാരും ഡോക്ടറുടെ നിര്‍ദേശപ്രകാരം കാത്സ്യവും വിറ്റമിന്‍ ഡിയുമടങ്ങിയ സപ്ലിമെന്റ് ഗുളികകള്‍ കഴിക്കുക.
അസ്ഥിക്ഷയമുണ്ടാകുന്ന മരുന്നുകള്‍ ദീര്‍ഘകാലം കഴിക്കുന്ന രോഗികളും എല്ലുപൊട്ടലോ പക്ഷാഘാതമോ കൊണ്ട് ദീര്‍ഘകാലം കിടക്കയില്‍ കിടക്കേണ്ടി വരുന്ന രോഗികളും ഡോക്ടറുടെ നിര്‍ദേശപ്രകാരം കാത്സ്യവും വിറ്റമിന്‍ ഡി യുമടങ്ങിയ ഗുളികകള്‍ കഴിക്കുക.
വീഴ്ചകള്‍ തടയുക.
വീഴാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കുക. മിനുസ്സമുള്ളതും തെന്നിവീഴാന്‍ സാധ്യതയുള്ളതുമായ നിലത്തു നടക്കുമ്പോള്‍ ശ്രദ്ധിക്കുക. വഴുക്കുന്ന തരം ചെരിപ്പുകളും മടമ്പുയര്‍ന്ന ചെരുപ്പുകളും ഉപയോഗിക്കരുത്. കാഴ്ചക്കുറവ്, തലചുറ്റല്‍, ക്ഷീണം, രക്താതി സമ്മര്‍ദം, പ്രമേഹം എന്നിവയുള്ള രോഗികള്‍ വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. വൃദ്ധരായ സ്ത്രീ പുരുഷന്മാര്‍ ബാത്ത്‌റൂമിലും മുറ്റത്തുമെല്ലാം നടക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
അസ്ഥിക്ഷയത്തെക്കുറിച്ച് ബോധമുള്ളവരാവുകയും ഡോക്ടറുടെ നിര്‍ദേശപ്രകാരം അസ്ഥിസാന്ദ്രതയളക്കാനുള്ള പരിശോധനകള്‍ നടത്തുകയും ചെയ്യണം. അസ്ഥിക്ഷയം വരാതെ തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുക.

ലക്ഷണങ്ങള്‍:::::::., അസ്ഥിക്ഷയത്തിന് സാധാരണയായി പ്രത്യേകിച്ചു ലക്ഷണങ്ങളൊന്നും കാണാറില്ല. ചെറിയ വീഴ്ച പറ്റുമ്പോള്‍ പോലും അസ്ഥികള്‍ക്കു ക്ഷതവും പൊട്ടലുമുണ്ടാവാം. അസ്ഥിക്ഷയം പുരോഗമിക്കുന്നതിനനുസരിച്ച് നടുവേദന, സന്ധിവേദന, ചലനശേഷിക്കുറവ്, കൂനിക്കൂടിയുള്ള നടത്തം ഉയരക്കുറവ് എന്നിവയെല്ലാം ഉണ്ടാവാം. 

കണ്ടു പിടിക്കുന്നതെങ്ങനെ?
ലക്ഷണങ്ങള്‍ കുറവായതു കൊണ്ട് അസ്ഥിശോഷണം കണ്ടെത്തുമ്പോഴേക്കും അസ്ഥിയുടെ കട്ടി 30 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ടാവാം. അതുകൊണ്ട് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പു തന്നെ അസ്ഥിക്ഷയം നിര്‍ണയിക്കേണ്ടതാണ്. അതിനുവേണ്ടി അസ്ഥിസാന്ദ്രത (Bone muniral Density) അളക്കുന്നു. അതിനുള്ള പരിശോധനയാണ് ഡെക്‌സാ സ്‌കാന്‍ (DEXA Scan) നട്ടെല്ലിന്റെയും ഇടുപ്പു സന്ധികളുടെയും ബലക്ഷയം ഇതുപയോഗിച്ചു കണ്ടെത്താം.
അള്‍ട്രാസൗണ്ട്, ഡിജിറ്റല്‍ എക്‌സ്‌റേ തുടങ്ങിയ മറ്റു പരിശോധനകളുണ്ടെങ്കിലും ഇവയ്ക്ക് അസ്ഥിക്ഷയം നിര്‍ണയിക്കാനുള്ള കൃത്യത കുറവാണ്.

 

അസ്ഥിക്ഷയം വരാന്‍ സാധ്യത കൂടുതലുള്ളവര്‍,

1. വൃദ്ധജനങ്ങള്‍
2. ആര്‍ത്തവ വിരാമത്തിലെത്തിയ സ്ത്രീകള്‍
3. വ്യായാമക്കുറവുകൊണ്ട് അമിത വണ്ണമുള്ളവര്‍
4. സന്തുലിതാഹാരം കഴിക്കാത്തവര്‍ കാത്സ്യം വിറ്റാമിന്‍ ഡി, പ്രോട്ടീന്‍ എന്നിവയുടെ കുറവുകൊണ്ട് അസ്ഥിക്ഷയം കൂടുതലാവുന്നു.
5.അമിതമായി പുകവലിയും മദ്യപാനവും നടത്തുന്നവര്‍ പുകയിലയിലടങ്ങിയ നിക്കോട്ടിനും മദ്യത്തിലടങ്ങിയ ആല്‍ക്കഹോളും അസ്ഥിസാന്ദ്രത കുറക്കുന്നു.
6. പാരമ്പര്യമായി അസ്ഥിക്ഷയത്തിന്റെ കുടുംബ ചരിത്രമുള്ളവര്‍.
7. ദഹനേന്ദ്രിയ വ്യവസ്ഥയിലെ തകരാറുകള്‍ കൊണ്ട് ഭക്ഷണത്തില്‍ നിന്നും ശരീരത്തിനാവശ്യമായ കാത്സ്യവും വിറ്റമിന്‍ ഡിയും ആഗിരണം ചെയ്യാന്‍ കഴിയാതെ വരുന്ന രോഗികള്‍.
8. അസ്ഥിരോഗങ്ങള്‍, വാതരോഗങ്ങള്‍, അസ്ഥികളില്‍ അര്‍ബുദം, മറ്റു തരം അര്‍ബുദങ്ങള്‍ എന്നിവയുള്ള രോഗികള്‍.
9. ദീര്‍ഘകാലം കിടപ്പിലാവുന്ന രോഗികള്‍.
10. വൃക്ക രോഗങ്ങളുള്ളവര്‍.
11. തൈറോയ്ഡ് ഗ്രന്ഥിയുടെ മാന്ദ്യത (ഒ്യുീവ്യേൃീറശമൊ) ഉള്ളവര്‍
12. സ്റ്റീറോയ്ഡ് പോലുള്ള ചിലതരം മരുന്നുകള്‍ കഴിക്കുന്നവരും ആസ്തമ, അപസ്മാരം, കാന്‍സര്‍ തുടങ്ങിയവക്കുവേണ്ടി ദീര്‍ഘ കാലം മരുന്നുകള്‍ കഴിക്കുന്നവരും. ഇത്തരം രോഗികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കാത്സ്യവും വിറ്റമിന്‍ ഡിയും അടങ്ങിയ ഗുളികകള്‍ കഴിക്കണം.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top