കുടിവെള്ളം മോഷ്ടിക്കാന്‍ അടുത്ത ഗ്രാമത്തില്‍ നിന്നെത്തുന്നവരെ നേരിടാന്‍ തടാകത്തിന് ചുറ്റും തോക്കുധാരികളായ യുവാക്കള്‍ കാവല്‍ നില്ക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ നിന്നുള്ള വാര്‍ത്തയും ചിത്രവും കേരളീയരായ നമ്മെ ...
ഇനിയൊരു ലോകമഹായുദ്ധമുണ്ടെങ്കില്‍ അത് ജലത്തിനുവേണ്ടിയായിരിക്കും എന്നയാഥാര്ത്ഥ്യണത്തിലേക്ക് നാം എത്തി നില്‍ക്കുകയാണ്. വര്ഷങ്ങള്ക്കുയമുമ്പ് ഈസ്റ്റ് ഇന്ത്യാ കമ്പനിയായിരുന്നു നമ്മെയും നമ്മുടെ വിഭവങ്ങളെയും ചൂഷണം ...
മലബാര്‍ പെണ്‍കുട്ടികള്‍ മുന്നേറിക്കൊണ്ടിരി ക്കുകയാണ്. കല, സാഹിത്യം, സാംസ്കാരികം, കായികം, രാഷ്ട്രീയം, വ്യാവസായികം- എല്ലാ മേഖലകളിലും ഈ മുന്നേറ്റം ദൃശ്യമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറെ കാണാം ഈ മാറ്റം. ഉപരി പഠനത്തിനായി സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് പുറത്തും പോകുന്ന മലബാര്‍ പെണ്‍കുട്ടികള്‍ ധാരാളമുണ്ട്.
സൂക്ഷ്മ ജീവികളായ രോഗാണുക്കള്‍ ഏറ്റവും കൂടുതലായി ഉണ്ടാകുകയും സഞ്ചരിക്കുകയും കൂടുതല്‍ ജനങ്ങളെ രോഗികളാക്കുകയും ചെയ്യുന്നത് വേനല്‍ക്കാലത്താണ്. മിക്ക സൂക്ഷ്മജീവികളും വളരുന്നത് മുപ്പത് മുതല്‍ മുപ്പത്തിയേഴ് വരെ ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ്. വേനല്‍ക്കാലത്ത് ഈ രോഗാണുക്കളെ പ്രതിരോധിക്കാനുള്ള എളുപ്പ മാര്‍ഗം ശുചിത്വം പാലിക്കുക മാത്രമാണ്. ഇടക്കിടെ നന്നായി കൈ കഴുകുന്നത് പോലും ഈ സംരക്ഷണത്തിന്റെ ഭാഗമാണ്.
ജോര്‍ജ,് എന്റെ സ്വിറ്റ്സലര്ലണ്ടുകാരനായ സുഹൃത്ത്. ഒന്നാമത്തേത്, വീട്ടില്‍ ഞങ്ങള്‍ക്കൊപ്പം താമസിക്കുന്ന, ജോര്‍ജിന് ഏറ്റവും ഇഷ്ടമുള്ള കാര്യം ഞങ്ങളുടെ മുറ്റത്തെ മാവിന് ചുവട്ടിലെ ഊഞ്ഞാലില്‍ കണ്ണടച്ച് കിടക്കുക എന്നതാണ്. പക്ഷികളുടെ കരച്ചിലും മാവിലകളുടെ പിടഞ്ഞുള്ള വീഴലും മനസ്സിലേക്കാവാഹിച്ച് കിടക്കും. മറ്റൊന്ന്, ജോര്‍ജിന്റെ കണ്ണൂരിലുളള ഒരു കടലോര വിനോദസഞ്ചാര കേന്ദ്രത്തിലെ പത്ത് നാളോളമുള്ള താമസമാണ്. കേരളീയ ഭക്ഷണം കഴിച്ച്, കടലില്‍ കുളിച്ച് കടല്‍തീരത്ത് കിടന്ന് ഇളം വെയിലത്ത് കിടന്നാസ്വദിക്കും.