ധാന്യങ്ങള്‍ ആരോഗ്യത്തിന്

സമ്പാ: എം.കെ.
2013 മാര്‍ച്ച്


ധാന്യങ്ങളില്‍ അടങ്ങിയിട്ടുള്ള പോഷകഘടകങ്ങള്‍ നിരവധിയാണ്. കാര്‍ബോ ഹൈഡ്രേറ്റുകള്‍, വിറ്റമിന്‍ ബി, ഫൈബര്‍, കാത്സ്യം, മഗ്നീഷ്യം, ഫൈറ്റോ കെമിക്കലുകള്‍ തുടങ്ങിയവ ഇതിലുണ്ട്.
ധാന്യങ്ങള്‍ തവിട് കളയാതെ കഴിക്കുന്നതിലൂടെ രക്തത്തിലെ കൊഴുപ്പിന്റെ അംശം കുറയുന്നതിനും ദഹനപ്രക്രിയ സുഗമമാകുന്നതിനും സഹായിക്കുന്നു.
തവിടുകളയാത്ത ധാന്യങ്ങളില്‍ അടങ്ങിയിട്ടുള്ള പ്രധാന നൂട്രിയന്റുകള്‍ തയാമിന്‍, റിബോഫ്‌ളേവിന്‍, വിറ്റമിന്‍ ഇ, പൊട്ടാസ്യം, അയണ്‍, കാത്സ്യം എന്നിവയാണ്.
അരി
വിറ്റമിന്‍ എ.ബി കേംപ്ലക്‌സ,് മിനറല്‍സ് എന്നിവ ധാരാളമായി അരിയില്‍ അടങ്ങിയിട്ടുണ്ട്. എഴായിരത്തില്‍ പരം വ്യത്യസ്ത തരത്തിലുള്ള അരികളില്‍ തവിട്ടു നിറമുള്ളവയാണ് ഏറ്റവും നല്ലത്. കഞ്ഞിവെള്ളം പല ശാരീരിക പ്രശ്‌നങ്ങള്‍ക്കും ഉത്തമ പ്രതിവിധിയാണ്.
സ്‌പെല്‍റ്റ്
മലാശയത്തിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന സ്‌പെല്‍റ്റ് ഗോതമ്പ് വര്‍ഗത്തില്‍പെട്ട ധാന്യമാണ്. കാഴ്ചയില്‍ അരിപോലെ തോന്നിക്കുന്ന ഈ ധാന്യത്തില്‍ ഗ്ലൂട്ടന്‍ എന്ന പദാര്‍ഥം അടങ്ങിയിട്ടുണ്ട്. 'ഇറിറ്റബിള്‍ സിന്‍ഡ്രോമി'ന് ഇത് പരിഹാരമാണത്രെ. രണ്ട് ഔണ്‍സ് ധാന്യത്തില്‍ നൂറ് ശതമാനം ആര്‍.ഡി.എ അടങ്ങിയിട്ടുണ്ട്.
ബാര്‍ലി
ഞരമ്പ് സംബന്ധമായ അസുഖങ്ങള്‍, ദഹനേന്ദ്രിയ പ്രശ്‌നങ്ങള്‍ എന്നിവക്ക് അത്യുത്തമം. മാനസിക സംഘര്‍ഷത്തെ ഇല്ലായ്മ ചെയ്യുന്ന 'സെറട്ടോണ്‍' എന്ന ഹോര്‍മോണ്‍ ധാരാളമായി ബാര്‍ലിയില്‍ അടങ്ങിയിട്ടുണ്ട്. ആവശ്യത്തിന് ഉറക്കം ലഭിക്കുവാനും ബാര്‍ലി കഴിക്കുന്നത് നല്ലതാണ്.
കൂവരക്
കാത്സ്യം, പൊട്ടാസ്യം, സെലനിയം, റീബോഫ്‌ളേവിന്‍, ഫോളിക്കാസിഡ്, അയേണ്‍ എന്നിവ അടങ്ങിയിട്ടള്ള കൂവരക് ഏത് കാലാവസ്ഥയിലും നിലനില്‍ക്കുന്നതാണ്. ഹൃദയാരോഗ്യത്തിനും രക്തപ്രവാഹം ശരിയാംവണ്ണം നിലനിര്‍ത്താനും ഇതിന്റെ ഉപയോഗം സഹായിക്കും. അനീമിയക്കും ഇത് പ്രതിവിധിയാണ്.
ഗോതമ്പ്
വിറ്റമിന്‍ എ, ബി, ഇ, അയണ്‍, മെഗ്നീഷ്യം, സിങ്ക് എന്നിവ അടങ്ങിയ ഗോതമ്പ് നിത്യേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
ഓട്‌സ്
ഫോളിക് ആസിഡ്, കാത്സ്യം, മെഗ്നീഷ്യം, അയണ്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയടങ്ങിയ ഓട്‌സ് രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയരാതെ നിലനിര്‍ത്താന്‍ സഹായകമാണ്. മാനസിക സംഘര്‍ഷത്തിന് അയവ് വരുത്താനും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ശരിയായ രീതിയില്‍ നിലനിര്‍ത്താനും ഇതിന്റെ ഉപയോഗം സഹായകമാകും. കൊളസ്‌ട്രോള്‍ കുറക്കുന്ന ബീറ്റാഗ്ലുട്ടനും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാനസിക തളര്‍ച്ചയെ പ്രതിരോധിക്കാനും ഇതിന് കഴിവുണ്ട്. പ്രമേഹമുള്ളവര്‍ ഓട്‌സ് നിത്യേന കഴിക്കുന്നത് നല്ലതാണ്. 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media