കലത്തിലെ വറ്റ്

ഗസ്‌ന ഗഫൂർ (പത്താം തരം, കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ)
2013 മാര്‍ച്ച്

കലത്തിലെ വറ്റ്
അറുത്തിട്ട
ഞരമ്പുകള്‍ക്കിടയില്‍ നിന്നും
പുറത്തുവന്ന്
കരിയും പുകയും നിറഞ്ഞ
അടുക്കളയുടെ കോണില്‍
അടുപ്പിലെ ആളുന്ന തീയില്‍...
നെഞ്ചിടറാതെ
കൈയൂന്നി-
കലത്തില്‍ നിന്നവളുടെ
വേവലാതികള്‍
ആവിയായ് ഉയരുന്നിതാ...
കലത്തില്‍
അവള്‍ പാകമാകുന്നു
ഉച്ചക്ക് തുറക്കപ്പെട്ട
ചോറ്റുപാത്രങ്ങള്‍ക്കിടയില്‍
കരി ചുവക്കുന്ന വറ്റ്
അവക്കിടയിലെവിടെയോ
ബാക്കിയായൊരു വറ്റിന്
കണ്ണീരിന്റെ രുചി.


ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media