ഏലം

ഡോ: മുഹമ്മദ്ബിന്‍ അഹ്മദ് /വീട്ടുമുറ്റം No image

         ഭൂനിരപ്പില്‍ നിന്ന് രണ്ട് -നാല് മീറ്റര്‍ ഉയരത്തില്‍ കാട്ടുപ്രദേശങ്ങളില്‍ ഈര്‍പ്പവും തണലുമുള്ള പ്രദേശങ്ങളില്‍ വളരുന്ന സുഗന്ധവിളയാണ് ഏലം. കേരളത്തില്‍ ഇടുക്കി, മൂന്നാര്‍, ദേവികുളം എന്നീ സ്ഥലങ്ങളില്‍ വ്യാപകമായി ഏലം കൃഷിചെയ്തുവരുന്നു. ഏലറ്റേറിയ കാര്‍ഡമം മാറ്റണ്‍ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇത് എല്ലാ വൈദ്യശാസ്ത്രത്തിലും ഔഷധമുണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

ഏലത്തരി എന്നപേരിലും ഇത് അറിയപ്പെടുന്നു. ഏലക്കായയില്‍നിന്നെടുക്കുന്നതുകൊണ്ടാണ് ഏലത്തരി എന്ന് പേരുവന്നത്. ഔഷധത്തിനായും ഭക്ഷണത്തിന് രുചികൂട്ടാനായും ഇത് തന്നെയാണ് ഉപയോഗിക്കുന്നത്. ഏലത്തരിയുടെ മുഴുവന്‍ ഗുണവും ഏലക്കായ ഉപയോഗിക്കുന്നതുകൊണ്ട് ഉണ്ടാകുന്നില്ല. മാത്രമല്ല, സൂക്ഷ്മമായി പൊടിക്കാന്‍ സാധിക്കുന്നുമില്ല. കടും മധുര രസവും ലഘുരൂക്ഷഗുണവും ശീതവീര്യവുമാണിതിന്. തണ്ട്, ഇല, വേര് എന്നിവയും പല രീതിയിലുള്ള ചൂര്‍ണങ്ങള്‍ക്കും ലേപനങ്ങള്‍ക്കും ഔഷധമായി ഉപയോഗിച്ചുവരുന്നു. വാതപിത്ത കഫ രോഗങ്ങളെ ശമിപ്പിക്കാനും ശരീരതാപം നിലനിര്‍ത്താനും ചര്‍ദ്ദി, വയറിളക്കം, വായനാറ്റം, വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകള്‍, അരുചി, വയറുവേദന, മൂത്രതടസ്സം,ശരീരത്തിലുണ്ടാകുന്ന ചുട്ടുപുകച്ചില്‍ എന്നീ രോഗങ്ങളുടെ ചികിത്സയില്‍ ഏലക്കായക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ഏലത്തരിയില്‍ നിന്നുണ്ടാക്കുന്ന ടിഞ്ചര്‍ കാര്‍ഡമന്‍ അലോപ്പതി മരുന്നിലും ഉപയോഗിച്ചുവരുന്നു.

ഏലത്തരിയും ഇഞ്ചിയും ചേര്‍ത്തുണ്ടാക്കുന്ന 'സബത്തി'യും ഏലത്തരി പൊടിച്ച ഇഞ്ചിനീരും തേനും ചേര്‍ത്ത് കഴിക്കുന്നതും ഏലത്തരിയുടെ പൊടി തേന്‍ ചേര്‍ത്ത് കഴിക്കുന്നതും പെട്ടെന്നുണ്ടാകുന്ന വയറുവേദനക്ക് കഴിക്കാവുന്ന ഗൃഹഔഷധിയാണ്.
കുറച്ചു ഏലത്തിരിയും മല്ലിപ്പൊടിയും ഇളനീര്‍ വെള്ളത്തിലിട്ടു കലക്കി തെളിയെടുത്ത് ഉപയോഗിക്കുന്നത് കുട്ടികളിലും മുതിര്‍ന്നവരിലും ഉണ്ടാകുന്ന ചര്‍ദ്ദിക്കുപയോഗിക്കാവുന്ന ഔഷധമാണ്. ഇളനീര്‍ വെള്ളം കുടിക്കുമ്പോള്‍ ഒന്നായി കുടിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാവുക. അതിനാല്‍ അല്‍പാല്‍പ്പമായി കുടിക്കാന്‍ ശ്രദ്ധിക്കണം.
പലരിലും കണ്ടുവരുന്ന അസുഖമാണ് വായനാറ്റം. ഏലക്കായ ചതച്ചിട്ട വെള്ളം കുടിക്കുന്നതും കറിവേപ്പിലയും ഏലക്കായയും കൂടി ചവച്ചു തിന്നുന്നതും ഇതിന് വളരെ ഗുണം ചെയ്യു. അതിശക്തിയായുള്ള എക്കിട്ടത്തിനും ഏലക്കായ മരുന്നായി ഉപയോഗിക്കാം. ഏലത്തരി, ചുക്ക്,വറുത്ത എള്ള്, ശര്‍ക്കര എന്നിവ 1:2:3:4 എന്ന തോതില്‍ ഇടിച്ചു ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യം ഒന്നാംതരം ചുമ സംഹാരിയാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top