ശരീരത്തിനു വേണ്ടത് മുടിക്കും വേണം

പി.എം കുട്ടി പറമ്പില്‍ No image

ശരീരത്തിനാവശ്യമുള്ള എല്ലാ പോഷക മൂല്യങ്ങളും മുടിയുടെ വളര്‍ച്ചക്കും ആവശ്യമുണ്ട്. മാംസ്യം, അന്നജം, കൊഴുപ്പ്, ലവണങ്ങള്‍, ജീവകങ്ങള്‍ ഇവയെല്ലാം മുടിയുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും സംരക്ഷിക്കുന്നു. ഭക്ഷണത്തില്‍ വേണ്ടത്ര മാംസ്യം ഉായിരിക്കണമെന്നതാണ് ആദ്യത്തെ ഘടകം. പുതിയ കോശങ്ങളുടെ നിര്‍മിതിക്കാവശ്യമായ ഏറ്റവും പ്രധാന ഘടകമായ മാംസ്യം മുടിയുെട വളര്‍ച്ചക്കും അത്യന്താപേക്ഷിതമാണ്. മുടിയിഴയിലെ മാംസ്യമായ കെരാറ്റിന്‍ (സലൃമശേി) നിര്‍മിതിക്കും സംയോജനത്തിനും മാംസ്യത്തിലടങ്ങിയിരിക്കുന്ന ഗന്ധകം ചേര്‍ന്ന അമിനോ അമ്ലങ്ങളായ ഡിസ്റ്റിന്‍ സിസ്‌റ്റൈന്‍, മെത്തിയോനൈന്‍, ആര്‍ജിനൈന്‍, ലൈസിന്‍ എന്നിവ അത്യാവശ്യമാണ്.
ഭക്ഷണത്തില്‍ വേണ്ടത്ര മാംസ്യം ഇല്ലാതിരുന്നാല്‍ മുടിയുടെ വളര്‍ച്ച നില്‍ക്കും. നിറവും കട്ടിയും കുറയും. പിന്നീട് അത് കൊഴിഞ്ഞുവീഴുന്നു. മാംസ്യ കമ്മി കൊണ്ടുണ്ടാകുന്ന പല രോഗങ്ങളിലും ഈ പ്രതിഭാസം പ്രകടമാണ്. മുട്ട, മാംസ ഭക്ഷണങ്ങള്‍, പാലും പാലുല്‍പന്നങ്ങളും, പയറുകള്‍, അണ്ടി വര്‍ഗങ്ങള്‍ എന്നിവയാണ് മാംസ്യം കൂടുതലടങ്ങിയ ഭക്ഷണ സാധനങ്ങള്‍. എന്നാല്‍ മാംസ്യം ഭക്ഷണത്തില്‍ വളരെയധികമുണ്ടാവുകയും ചലനത്തെ സഹായിക്കുന്ന ജീവകം ബി കുറയുകയും ചെയ്താലും മുടി കൊഴിയും.

ഇലക്കറികള്‍
ഇരുമ്പിന്റെ അംശം ഭക്ഷണത്തില്‍ വേണ്ടത്ര ഇല്ലാതിരുന്നാല്‍ ക്രമേണ വിളര്‍ച്ച ബാധിക്കും. വിളര്‍ച്ച ബാധിച്ചാല്‍ കോശങ്ങളിലേക്കുള്ള രക്തപ്രവാഹത്തെയും അവയില്‍ ഓക്‌സിജനെത്തിക്കുന്നതിനെയും തടസ്സപ്പെടുത്തും, മുടി ശോഷിക്കുകയും ചെയ്യും. പല രോഗങ്ങളെയും പ്രതിരോധിക്കുന്ന നാരുകള്‍ ഭക്ഷണത്തില്‍ ക്രമത്തിലധികം അടങ്ങിയിരുന്നാല്‍ ഇരുമ്പും മറ്റു ലവണങ്ങളും ആഗിരണം ചെയ്യപ്പെടുന്നതിന് തടസ്സം നേരിടുന്നു. ഇരുമ്പിന്റെ ആഗിരണം തടസ്സപ്പെട്ടാല്‍ മുടി വേഗം നരക്കുമെന്ന് ഒരു വാദഗതിയുണ്ട്. ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികളില്‍നിന്ന് വളരെ കുറഞ്ഞ ചെലവില്‍ നമുക്ക് ഇരുമ്പിന്റെ അംശം ലഭിക്കും. എന്നാല്‍, കേരളീയരുടെ ഭക്ഷണത്തില്‍ പ്രകടമായി കാണുന്ന ഒരു കുറവ് ഇലക്കറികളുടേതാണ്. സസ്യങ്ങള്‍, തവിടു കളയാത്ത ധാന്യങ്ങള്‍, രാഗി, ചക്കര എന്നിവ ഇരുമ്പ് സമൃദ്ധമായുള്ള ഭക്ഷണ സാധനങ്ങളാണ്. മാംസ ഭക്ഷണങ്ങളില്‍നിന്നുള്ള ഇരുമ്പ് വേഗം ആഗിരണം ചെയ്യപ്പെടുന്നു. സസ്യങ്ങളില്‍നിന്നുള്ളത് 10-30 ശതമാനം മാത്രമേ ശരീരത്തിന് ഉപയോഗപ്പെടുത്താനാവുകയുള്ളൂ. മുടിക്ക് നിറം നല്‍കുന്ന മൂലകമാണ് ചെമ്പ്. കൂടാതെ മുടിയിലെ മാംസ്യമായ കെരാറ്റിന്റെ സംയോജനത്തിന് ചെമ്പും നാകവും അത്യന്താപേക്ഷിതമാണ്. സിലിക്കോണ്‍, സെലിനിയം, ബോറോണ്‍ തുടങ്ങിയ മൂലകങ്ങളും മുടിയുടെ മാംസ്യ സംയോജനത്തിനാവശ്യമാണ്. കൂടുതല്‍ സംസ്‌കരിച്ച ഭക്ഷണ സാധനങ്ങളില്‍ ഈ മൂലകങ്ങള്‍ തീരെയുണ്ടാവുകയില്ല. 

മഞ്ഞളും ജീരകവും
മുടിയഴകിനും വളര്‍ച്ചക്കും വൃഞ്ജനങ്ങള്‍ക്ക് പൊതുവെയും മഞ്ഞളിനും  ജീരകത്തിനും പ്രത്യേകം പ്രാധാന്യമു്. അതുകൊണ്ടാവാം പ്രസവ ശുശ്രൂഷയില്‍ മഞ്ഞളിനും ജീരകത്തിനുമൊക്കെ പ്രാധാന്യം കൊടുത്തു കാണുന്നത്. രണ്ടിലും ഇരുമ്പും കരോട്ടിനും കാത്സ്യവും അല്‍പാംശ മൂലകങ്ങളായ നാകവും ചെമ്പുമൊക്കെ സമൃദ്ധമായുണ്ട്. ഉണക്ക മുന്തിരിങ്ങയും നെല്ലിക്കയും അവ അടങ്ങിയ ഔഷധങ്ങളും മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും മുടികൊഴിച്ചില്‍ തടയുകയും ചെയ്യുന്നതായി കാണുന്നു. ചെറുപയര്‍ പാലില്‍ പുഴുങ്ങിക്കഴിക്കുന്നതും തൈരില്‍ പഞ്ചസാര ചേര്‍ത്തു കഴിക്കുന്നതും മുടിയുടെ വളര്‍ച്ചക്ക് സഹായിക്കും.

മുടി കൊഴിച്ചില്‍ തടയാം
കൃത്രിമ ശീതള പാനീയങ്ങള്‍, ഫാസ്റ്റ് ഫുഡ് തുടങ്ങിയ ജങ്ക് ഫുഡുകള്‍ ഒഴിവാക്കുക  കൂടുതല്‍ സംസ്‌കരിച്ച ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക  കൊഴുപ്പ് അധികമാകരുത്  കണക്കിലധികം വേവിക്കാതിരിക്കുക  മെലിയാന്‍ വേണ്ടി ഭക്ഷണം കുറക്കുന്നത് വിവേചനപൂര്‍വമാവണം. പോഷണ നിലവാരം തകിടം മറിക്കുന്ന ഡയറ്റിംഗ് വേണ്ട  വാര്‍ധക്യത്തില്‍ എല്ലാ ശരീര പ്രവര്‍ത്തനങ്ങളും കുറയുന്നതിനാല്‍ മുടികൊഴിയുന്നതും സാധാരണമാണ്  ഒരു മുടിയിഴ നരക്കുമ്പോള്‍ തന്നെ ഡൈ  ചെയ്തു തുടങ്ങുന്ന രീതി ഒഴിവാക്കുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top