ജൈവകൃഷി

പഫ. കെ. നസീമ No image

ശാരീരികാരോഗ്യം കാരുണ്യവാനായ ദൈവം മനുഷ്യനു നല്‍കിയ മഹത്തായ അനുഗ്രഹങ്ങളില്‍ ഒന്നാണ്. ദൈവം മനുഷ്യനെ ഉത്കൃഷ്ടമായി സൃഷ്ടിക്കുകയും വളരെ ഉത്കൃഷ്ടമായ ആഹാരം മനുഷ്യന് ഭൂമിയില്‍ നല്‍കുകയും ചെയ്തു.
ജീവന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ മുഖ്യം ഭക്ഷണം തന്നെ! ആഹാരത്തില്‍നിന്ന് കിട്ടുന്ന ഊര്‍ജമാണ് ശരീരത്തില്‍ ജീവന്റെ ചൈതന്യം നിലനിര്‍ത്തുന്നത്. ജൈവഭക്ഷണത്തില്‍നിന്ന് കിട്ടുന്ന ഊര്‍ജമാകട്ടെ വളരെ ശ്രേഷ്ഠവും. വിഷലിപ്തമല്ലാത്തതും രാസപദാര്‍ഥങ്ങള്‍ ചേരാത്തതുമായ രുചിക്കൂട്ടുകളായിരിക്കണം നമ്മുടെ ഭക്ഷണം. പുരാണങ്ങളിലും വേദഗ്രന്ഥങ്ങൡലും പരാമര്‍ശിച്ചതുപോലുള്ള ആഹാരമാണ് മനുഷ്യശരീരത്തിന്റെ ആരോഗ്യത്തിനുത്തമം. അതുപോലെ നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നാം കഴിക്കുന്ന ഭക്ഷണം ഒരിക്കലും അമിതമാകരുത് എന്നതാണ്. ആയുര്‍വേദ വിധിപ്രകാരം ഔഷധഗുണങ്ങളുള്ള ആഹാര വസ്തുക്കളാണ് നമുക്ക് ജൈവകൃഷിയിലൂടെ ലഭിക്കുന്നത്. ജൈവകൃഷിയിലൂടെ നാം ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ധാന്യങ്ങള്‍ക്കുമുള്ള തനതായ രുചിവിശേഷങ്ങള്‍ നാം അനുഭവിച്ചറിയുക തന്നെ വേണം.
മണ്ണും മനുഷ്യനും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മണ്ണിലുള്ള ധാതുക്കളും ലവണങ്ങളും ജീവന്‍ നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. മണ്ണിലുള്ള സൂക്ഷ്മാണുക്കളും ജീവാണുക്കളും സസ്യങ്ങളിലൂടെ മനുഷ്യനു വേണ്ടുന്ന വിറ്റാമിനുകളും ധാതുക്കളും ഹോര്‍മോണുകളും ഉല്‍പാദിപ്പിക്കുന്നു. ഇത് മനസ്സിലാകാത്ത, അല്ലെങ്കില്‍ ഈ കാര്യങ്ങളെ കുറിച്ച് വേണ്ടത്ര ബോധമില്ലാത്ത മനുഷ്യനെ പല രോഗങ്ങളും പിടികൂടുന്നു. എന്നാല്‍ ഭൂമിയില്‍ ദൈവം മനുഷ്യനു വേണ്ടി ഉല്‍പാദിപ്പിക്കുന്നത് മനുഷ്യന്റെ ശരീരത്തിന് വേണ്ടുന്ന അളവില്‍ സസ്യങ്ങളില്‍നിന്ന് മനുഷ്യന്‍ സ്വീകരിക്കുന്നില്ല എന്നതാണ് പരമാര്‍ഥം.
പരിഷ്‌കാരത്തിന്റെ പേരില്‍ നാം സ്വീകരിക്കുന്ന പുതിയ ഭക്ഷണശീലങ്ങള്‍ നമ്മെ അനാരോഗ്യത്തിലും അകാല വാര്‍ധക്യത്തിലും എത്തിക്കുന്നു. ആരോഗ്യവും ദീര്‍ഘായുസ്സും ആഗ്രഹിക്കുന്നവര്‍ നാരുകളും ജലാംശം കൂടുതലുള്ളതും വിഷരഹിതവുമായ സമീകൃതാഹാരം ശീലിക്കണം. വിഷരഹിത ജൈവകൃഷിയിലൂടെ ഒരു പരിധിവരെ നമുക്കിത് സാധ്യമാക്കാം.
നാം കഴിക്കുന്ന ജൈവസമീകൃതാഹാരത്തില്‍ അന്നജം, മാംസ്യങ്ങള്‍, കൊഴുപ്പുകള്‍, ലവണങ്ങള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം ഉണ്ടായിരിക്കണം സമീകൃതാഹാരം അഥവാ ആമഹമിരലറ ഉശലേല്‍ ഇവയെല്ലാം നിശ്ചിത അളവില്‍തന്നെയാവണം. മറിച്ചായാല്‍ നമുക്ക് ആരോഗ്യവും രോഗപ്രതിരോധ ശേഷിയും ഉണ്ടാവുകയില്ല. 
നമ്മുടെ ജീവിതക്രമത്തിലും ഭക്ഷണ ശീലങ്ങളിലും മാറ്റം വന്നതോടെ ജീവിതശൈലീ രോഗങ്ങളായ ഹൃദ്രോഗം, പ്രമേഹം, നെഫ്രൈറ്റിസ്, ഉയര്‍ന്ന രക്തസമ്മര്‍ദം, പൊണ്ണത്തടി, ഫാറ്റിലിവര്‍, ഡിമെന്‍ഷ്യ, അള്‍ഷിമേഴ്‌സ് രോഗം, പലതരം കാന്‍സറുകള്‍ എന്നിവ ഉയര്‍ന്ന തോതിലായിരിക്കുന്നു. അഭ്യസ്തവിദ്യരായ കേരളീയരില്‍ ഈ രോഗങ്ങള്‍ തഴച്ചുവളരുന്നത് വ്യായായ്മയില്ലായ്മയും കൃത്രിമ രാസ ഭക്ഷ്യവസ്തുക്കളുടെ നിരന്തരമായ ആധിക്യവും കാരണമാണ്. എന്‍ഡോസള്‍ഫാന്‍ കൂടുതല്‍ ഉള്ള അന്തരീക്ഷത്തില്‍ വളര്‍ന്ന കുഞ്ഞുങ്ങളുടെ ദാരുണാവസ്ഥ നമ്മള്‍ കണ്ടും കേട്ടും അറിഞ്ഞുമിരിക്കുന്ന ഈ അവസരത്തില്‍ ഇവക്കെല്ലാം പരിഹാരമായിട്ടാണ് ഇന്ന് നമ്മുടെ സര്‍ക്കാര്‍ രാസവള പച്ചക്കറികള്‍ ഉപേക്ഷിക്കാനും വീട്ടില്‍ മുറ്റത്തും ടെറസിലും അടുക്കളത്തോട്ടമുണ്ടാക്കി ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചത്.
നമ്മുടെ വീട്ടിലെ വേസ്റ്റുകള്‍, അടുക്കള മാലിന്യങ്ങള്‍ എന്നിവ ജൈവകൃഷിക്കാവശ്യമുള്ള വളം സ്വരൂപിക്കാനും, ജൈവകീടനാശിനികള്‍ നിര്‍മിക്കാനും സാധിക്കുന്നു. ഇതുമൂലം മാലിന്യമുക്തമായ ജീവിതരീതിയും ഉണ്ടാക്കാനാവുന്നു. സ്വന്തമായി ഉപയോഗിക്കുന്നതിലൂടെ അതിന്റെ മേന്മയും ഗുണവും മനസ്സിലാക്കാനും അനുഭവിക്കാനും കഴിയുന്നു. നമ്മുടെ അധ്വാനഫലമായുണ്ടാവുന്ന ഫലങ്ങളുടെ തനതായ രുചി നമുക്ക് അനുഭവിച്ചറിയാനും സാധിക്കുന്നു. ജൈവകൃഷിയിലൂടെ നാം ആര്‍ജിക്കുന്നത് വ്യായാമം മാത്രമല്ല ജീവവായുവും കൂടിയാണ്. അതുപോലെ ജൈവകൃഷിയിലൂടെ നാം ആസ്വദിക്കുന്ന സംതൃപ്തി നമ്മുടെ മാനസിക സംഘര്‍ഷങ്ങളെ ഉന്മൂലനം ചെയ്യുന്നു.
മനുഷ്യ സംസ്‌കാരം വളര്‍ച്ചയുടെ ഉച്ചശ്രേണിയില്‍ എത്തുകയും ശാസ്ത്രം അതിദൂരം പുരോഗമിക്കുകയും ചെയ്തു. എന്നാല്‍ ശാസ്ത്രവളര്‍ച്ചയും വിജ്ഞാനവും വളരുന്നതോടൊപ്പം നമ്മുടെ ആരോഗ്യം ക്ഷയിക്കുകയാ് ചെയ്തത്. പ്രതീക്ഷിക്കാത്ത കാന്‍സര്‍ പോലുള്ള രോഗങ്ങളും ചികിത്സിച്ച് ഭേദമാക്കാനാകാത്ത മറ്റ് മാറാവ്യാധികളും നമ്മളെ തേടിയെത്തി. അന്യസംസ്ഥാനങ്ങളില്‍നിന്ന് നമ്മള്‍ ആഹാരത്തിനുവേണ്ടി വരുത്തുന്ന, വിഷലിപ്തമായ പച്ചക്കറികളും ഇന്നത്തെ തലമുറ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഫാസ്റ്റ് ഫുഡുകളും കൃത്രിമ ഡ്രിംഗ്‌സുമൊക്കെയാണ് ഈ രോഗങ്ങള്‍ക്ക് ആക്കം വര്‍ധിപ്പിച്ചത്.
ഇന്ന് കേരളം ജൈവകൃഷിയുടെ ഗുണങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു. രാസവളപ്രയോഗത്തേക്കാള്‍ എത്രയോ നന്മ നിറഞ്ഞതാണ് ജൈവകൃഷിയിലൂടെ നാം സംഭരിക്കുന്ന പച്ചക്കറികള്‍ എന്ന് കേരളീയര്‍ അനുഭവിച്ചറിഞ്ഞു. ആരോഗ്യമുള്ള ജീവിതത്തിന് രാസവളങ്ങള്‍ കലര്‍ത്തിയ കീടനാശിനികള്‍ ഒഴിവാക്കി ജൈവകൃഷിയിലേക്ക് മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top