ചില നാക്കുകള്‍, തഴമ്പിച്ചതാണ്
നെറികേടുകള്‍ക്കെതിരെ ചാട്ടുളിയായ്...
പ്രതിരോധത്തിന് വജ്ര സൂചിമുനയായ്..
കൂര്‍ത്ത് മൂര്‍ത്ത ദംഷ്ട്രങ്ങളേറ്റ്
നിണം പുരണ്ടാലുമത് -
വളഞ്ഞ് പുളഞ്ഞ്
രാജാവ് നഗ്നനാണെന്ന് മൊഴിയും.
മറ്റ് ചില നാക്കുകള്‍
വടിച്ച് വെടിപ്പാക്കി മിനുസപ്പെടുത്തിയതാണ്.
കിട്ടുന്നതെല്ലാം വാരി വലിച്ചകത്താക്കി
ഒന്നും മൊഴിയാതെയേമ്പക്കം വിട്ട്
സുഖശയനത്തിലുമാണ്.
വേറെ ചിലതുണ്ട്, അണിയറയില്‍
തോക്കിനെയും വാക്കിനെയും
നാക്കിന്റെയൂക്കിനെയും വരുതിയിലാക്കി
'വിചാരധാര'ക്കടിത്തറ പാകുന്നവര്‍.