അലയടിക്കുന്ന ജീവിതച്ചുഴി

ഡോ: ബി.എം അലി No image

ഉമ്മയും മൂന്ന്‌ പെങ്ങന്മാരും അടങ്ങുന്ന ദരിദ്രകുടുംബത്തിലെ ഏക ആണ്‍തരിയാണ്‌ അബ്ദുല്‍ സലീം. എരിയുന്ന നാല്‌ വയറുകള്‍ സലീം എന്നൊരാളെ ആശ്രയിച്ചാണിരിക്കുന്നത്‌. കൊടും ദാരിദ്ര്യത്തിന്റെ രുചി ആസ്വദിക്കുന്ന സലീമിന്റെ കുടംബത്തെ പോലെ മറ്റൊരു കുടുംബത്തെ ആ നാട്ടില്‍ കാണാന്‍ പ്രയാസമായിരിക്കും. പട്ടിണി മാറ്റുന്നതിനുവേണ്ടി പണിയെടുത്ത്‌ ജീവിക്കുന്ന അദ്ദേഹം രാത്രികാലങ്ങളില്‍ മണല്‍ ലോഡ്‌ ചെയ്‌തും അവധി ദിവസങ്ങളില്‍ മറ്റു വിധത്തിലുള്ള കൂലിപ്പണി ചെയ്‌തും ജീവിത പ്രയാസങ്ങളും ദുഖങ്ങളും അവന്‍ മനസ്സില്‍ കടിച്ചമര്‍ത്തുന്നു. ദുഖം പങ്കിടാന്‍ ഉണ്ടായിരുന്ന ഏക സുഹൃത്താണെങ്കില്‍ ഹൈദരാബാദില്‍ എഞ്ചിനീയറിംഗിന്‌ പഠിക്കുകയും ചെയ്യുന്നു.
ബി.ടെക്കിന്‌ പഠിക്കുന്ന സലീമിന്‌ അഞ്ചാമത്തെ സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ കഴിയാതെ പ്രയാസപ്പെടുന്ന സാഹചര്യം. മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന്‌ പഠിക്കുന്ന അദ്ദേഹത്തിന്‌ പഠനം തുടരാന്‍ വരെ കഴിഞ്ഞില്ല. പരീക്ഷക്ക്‌ അപേക്ഷിക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍ ദുഖം താങ്ങാനാവാത്ത മനസ്സുമായി ദിനരാത്രങ്ങല്‍ കടന്നുപോയി. തികച്ചും മാനസിക രോഗിയായി മാറിയ സലീമിനെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ സുഹൃത്ത്‌ നജീബ്‌ ഹൈദരാബാദില്‍ നിന്നും തിരിച്ചെത്തി. നജീബിന്റെ ജ്യേഷ്‌ഠന്‍, ഡോക്ടര്‍ ഫൈസല്‍ കേസ്‌ എന്റെടുത്തേക്ക്‌ റഫര്‍ ചെയ്‌തു.
സലീമിന്റെ ജീവിതം പഠിച്ച ശേഷം സൈക്കോട്ടിക്‌ ഡിപ്രഷനില്‍ നിന്നും മോചിതനാകാനുള്ള വഴി പറഞ്ഞുകൊടുത്തു. പ്രതീക്ഷക്കൊത്ത പ്രയാണത്തിലേക്ക്‌ അദ്ദേഹത്തിന്റെ മനസ്സിനെ മാറ്റിയെടുക്കാനുള്ള ശ്രമം ആരംഭിച്ചു. അതുവരെ അദ്ദേഹത്തിന്റെ മനസ്സില്‍ നിലനിന്നിരുന്ന ചിന്തകള്‍ക്ക്‌ പകരം വെക്കാന്‍ ശിശുഭാവത്തെ പുനരുജ്ജീവിപ്പിച്ചുകൊണ്ട്‌ ആശകളും ആഗ്രഹങ്ങളും സ്ഥാപിച്ചെടുക്കാനുള്ള കഴിവിനെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ മാറ്റം വന്ന ശിശുഭാവ മനസ്സിന്റെ ഉടമയായ സലീം പ്രതീക്ഷക്കൊത്തുള്ള വഴികള്‍ കണ്ടുപിടിച്ചതോടെ എളുപ്പത്തില്‍ ലക്ഷ്യത്തിലെത്തിച്ചേരാന്‍ സാധിച്ചു. ജോലിയും പഠിപ്പും യാതൊരു പ്രയാസവും കൂടാതെ തുടരാന്‍ കൂട്ടുകാരന്റെയും കുടുംബത്തിന്റെയും സഹായഹസ്‌തങ്ങളും ലഭിക്കുകയുണ്ടായി.
സാഹസങ്ങളിലൂടെ സമ്പൂര്‍ണജീവിതം കെട്ടിപ്പൊക്കിയ ഏതാനും മോഡലുകള്‍ സലീമിന്റെ മനസ്സില്‍ വഴിത്തിരിവുണ്ടാക്കി. അവരുടെ അനുഭവങ്ങള്‍ കേട്ട സലീമിന്‌ സ്വന്തം അനുഭവം എത്രയോ ചെറുതാണെന്ന്‌ ബോധ്യപ്പെട്ടു. അദ്ദേഹത്തിന്റെ മനസ്സില്‍ അലയടിച്ചുകൊണ്ടിരുന്ന തിരമാലകള്‍ അതോടെ അസ്‌തമിച്ചു. പകരം, സൈക്കോതെറാപ്പി മുഖേന പക്വത വന്ന മനസ്സുമായി മുന്നേറാന്‍ തയ്യാറായി. സന്തോഷം നിറഞ്ഞ ശിശുഭാവം കൊണ്ട്‌ മുതിര്‍ന്നവരുടെ മനസ്സിനെ ഉത്തേജിപ്പിക്കാനും വളരെ എളുപ്പത്തില്‍ സാധിക്കും. തൊഴിലും പഠനവും ഒന്നിച്ച്‌ കൊണ്ടുപോവുന്ന സലീം ഉന്നത മാര്‍ക്കോടെ ബി.ടെക്‌ പാസ്സാവുകയും ഇപ്പോള്‍ പിജിക്ക്‌ പഠിക്കുകയും ചെയ്യുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top