റിമോട്ട്‌

ഫാത്വിമ മദാരി (പ്രിപറേറ്റരി കോഴ്‌സ്‌ രണ്ടാം വര്‍ഷം, അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യ, ശാന്തപുരം) No image

അവന്‍ തോക്കെടുത്ത്‌ അവളുടെ നേരെ നീട്ടി പറഞ്ഞു: `മമ്മീ എനിക്ക്‌ ഉറക്കം വരുന്നു. നീ എന്നെ ഉറക്കുന്നുണ്ടോ ഇല്ലെയോ'? അവള്‍ അവനെ എടുത്ത്‌ തൊട്ടിലിലിട്ടു. റിമോട്ടെടുത്ത്‌ തൊട്ടിലിനു നേരെ ഞെക്കി. തൊട്ടില്‍ ആടാന്‍ തുടങ്ങി. അവള്‍ റെഡിമെയ്‌ഡ്‌ താരാട്ടുപാട്ടിന്റെ സിഡി ഓണ്‍ ചെയ്‌തു. അവന്‍ സുഖമായി ഉറങ്ങി. അവള്‍ക്ക്‌ വീട്ടില്‍ ജോലിയൊന്നുമില്ല. എല്ലാം മെഷീന്‍ ചെയ്‌തോളും. മെഷീന്‍ കണ്ടുപിടിച്ചവരെ അവള്‍ മനസ്സാ സ്‌തുതിച്ചു. അവള്‍ക്ക്‌ സമയം കൊല്ലാനുള്ള ആകെയുള്ള ഉപാധി വായനയാണ്‌. ഇ-റീഡിംഗ്‌ അവള്‍ക്ക്‌ ഒരു ഹരമാണ്‌. അവര്‍ ഇന്റര്‍നെറ്റ്‌ ഓണ്‍ ചെയ്‌തു. ബുക്‌സ്‌ ബ്രൗസ്‌ ചെയ്‌ത്‌ വായന തുടങ്ങി. വായന മടുത്തപ്പോള്‍ അവള്‍ മെയില്‍ ചെക്ക്‌ ചെയ്‌തു. ഒരു മെയില്‍ വന്നിട്ടുണ്ട്‌. അമ്മ മരിച്ചു എന്നറിയിച്ച്‌ അവളുടെ ബ്രദര്‍ അയച്ചതായിരുന്നു അത്‌. `അയ്യോ ഇന്ന്‌ തിങ്കളാഴ്‌ചയാണല്ലോ. മോള്‍ സ്‌കൂളിലേക്ക്‌ പോകാന്‍ ഒരുങ്ങി നില്‍ക്കുന്നു. ഒരു ദിവസം ക്ലാസ്‌ മുടക്കിയാല്‍ പത്താംക്ലാസില്‍ എത്തുമ്പോള്‍ എക്‌സാമിനെ ബാധിക്കും. അമ്മക്ക്‌ മരിക്കാന്‍ കണ്ടനേരം. ഒരു ഞായറാഴ്‌ച മരിച്ചാല്‍ പോരായിരുന്നോ' അവള്‍ അമ്മയെ മനസ്സാ ശപിച്ച്‌ സഹോദരന്‌ റിക്വസ്റ്റ്‌ മെയില്‍ അയച്ചു; അമ്മയുടെ സംസ്‌കാരം ലൈവായി കാണിക്കാന്‍. അവള്‍ വെബ്‌ക്യാമറ ഓണാക്കി. അമ്മയുടെ സംസ്‌കാരചടങ്ങുകള്‍ കണ്ട്‌ കമ്പ്യൂട്ടറിന്‌ മുന്‍പിലിരുന്ന്‌ കണ്ണീര്‍ വാര്‍ത്തു. മകന്‍ ആചാരപ്രകാരം ഷര്‍ട്ടൂരി രണ്ട്‌ പ്രാവശ്യം കമ്പ്യൂട്ടര്‍ വലംവച്ചു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top