നെല്ലിക്ക

ഡോ: മുഹമ്മദ്‌ ബിൻ അഹമ്മദ്
2011 ഡിസംബര്‍

ആദ്യം കയ്‌ക്കും, പിന്നെ പുളിക്കും, പിന്നെ മധുരിക്കും.'' നെല്ലിക്ക ആദ്യം തിന്നാല്‍ കഷായപുളിയും പിന്നീട്‌ പുളിയും അവസാനമായി കുറച്ച്‌ വെള്ളം കുടിച്ചാല്‍ മധുരവുമായി.
ചതുപ്പു പ്രദേശങ്ങളിലും ഇലകൊഴിയുന്ന വനപ്രദേശങ്ങളിലും ധാരാളമായി കണ്ടുവരുന്ന ഒരു വൃക്ഷമാണ്‌ നെല്ലി. ഒരു പ്രത്യേക കാലത്ത്‌ മാത്രം കായ്‌ക്കുന്ന ഇത്‌ വളരെ ചെറുതും കൂടുതല്‍ മധുരമുള്ളതുമായ ഒരു വര്‍ഗം, ഇടത്തരം, വളരെ വലുപ്പമുള്ളത്‌ ഇങ്ങനെ മൂന്ന്‌ വിഭാഗമായി കണ്ടുവരുന്നു. മരുന്നിനായി ഉപയോഗിക്കുന്നത്‌ മധ്യവര്‍ഗത്തെയാണ്‌.
യുഫോര്‍ബിയേസികുടുംബത്തിലാണ്‌ ഇതിന്റെ ജനനം. ഫലത്തില്‍ വെച്ച്‌ പോഷകസമൃദ്ധമായതുകൊണ്ടാണ്‌ അമൃതഫലം എന്ന പേര്‌ സിദ്ധിച്ചത്‌. ശുക്ലവര്‍ധകയായതുകൊണ്ടാകണം വൃഷ്യം എന്ന പേരു സിദ്ധിച്ചത്‌. ധാത്രി, ധാത്രിക, ആമലകി ശിവ എന്നു കൂടി ഇതിന്‌ പേരുണ്ട്‌. ജീവകം സി. 100 ഗ്രാം നെല്ലിക്കയില്‍ 700 മില്ലിഗ്രാം അടങ്ങിയിട്ടുണ്ട്‌. ലഭ്യമായ ഫലങ്ങളില്‍ ഏറ്റവും അധികം ജീവകം സി. അടങ്ങിയിട്ടുള്ളതും ഇവനില്‍ തന്നെ. ജീവകം സി.ക്കു പുറമെ അന്നജവും പ്രോട്ടീനും അല്‍ബുമിന്‍ ടാനിക്‌ ആസിഡ്‌, റെസിന്‍, പഞ്ചസാര, ഇരുമ്പ്‌, പെക്‌റ്റിന്‍ വി. വിറ്റാമിന്‍, കാത്സ്യം ഇവയും അടങ്ങിയിട്ടുണ്ട്‌.
ഫൈബര്‍ 3.4, കലോറി 59, ജലാംശം 18.2 ശതമാനം, പ്രോട്ടീന്‍ 0.5 ഗ്രാം, ഫോസ്‌ഫറസ്‌ 0.02 ഗ്രാം, അന്നജം 19.1 ഗ്രാം, ജീവകം സി 700 മില്ലിഗ്രാം, കൊഴുപ്പ്‌ 0.1 ഗ്രാം എന്നിവയും അടങ്ങിയിട്ടുണ്ട്‌. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട്‌ ഭക്ഷണത്തില്‍ ദിവസത്തില്‍ ഒരു നെല്ലിക്കയെങ്കിലും കഴിക്കുന്നതുകൊണ്ട്‌ വിറ്റാമിന്‍ കുറവ്‌കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ ഉണ്ടാവുകയില്ല.
അമിതമായ വണ്ണംവെക്കല്‍, നേത്രരോഗം, പ്രമേഹം, മുടികൊഴിച്ചില്‍, കാഴ്‌ചക്കുറവ്‌, രക്തദൂഷ്യം, രക്തക്ഷയം, ബുദ്ധിക്കുറവ്‌, നാഡീക്ഷീണം, ബലക്കുറവ്‌, ഓര്‍മശക്തിക്കുറവ്‌, വായ്‌പുണ്ണ്‌, എക്കിട്ട്‌, ശ്വാസതടസ്സം, അതിസാരം, അരുചി, ഉദരസംബന്ധമായ അസുഖങ്ങള്‍, സ്രാവങ്ങള്‍, ധാതുക്ഷയം, മഞ്ഞപ്പിത്തം, രക്തപിത്തം, അലര്‍ജി, കാന്‍സര്‍, ഹൃദ്രോഗം, ചുമ, ക്ഷയം, ശ്വാസകോശരോഗങ്ങള്‍, രക്തവാതം, മൂത്രാശയരോഗങ്ങള്‍ എന്നീ രോഗങ്ങള്‍ക്കെല്ലാം ആശ്വാസം നല്‍കുന്ന, രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്ന പോഷകസമ്പുഷ്ടമാണ്‌ നെല്ലിക്ക. നെല്ലിമരത്തിന്റെ തോല്‌, കായ ഇവയും ഉപയോഗിച്ചു വരുന്നു.
ചില ഔഷധപ്രയോഗങ്ങള്‍
പച്ചനെല്ലിക്ക നാഭിയിലരച്ചിടുന്നതും നെല്ലിക്ക ഞെരിഞ്ഞില്‍ കൂടി നാഭിയിലരച്ചിടുന്നതും ഉണക്ക നെല്ലിക്കതോട്‌ ഞെരിഞ്ഞില്‍ ചേര്‍ത്തു കഷായം വെച്ചു കുടിക്കുന്നതും മൂത്ര സംബന്ധമായ അസുഖത്തിന്‌ പ്രയോജനമുള്ള ഔഷധങ്ങളാണ്‌. നെല്ലിക്കാ നീരും ആടലോടകം നീരും ചേര്‍ത്ത്‌ പഞ്ചസാര ചേര്‍ത്ത്‌ കുടിക്കുന്നതും നെല്ലിക്കാപൊടി, മഞ്ഞള്‍പ്പൊടി, തേന്‍ എന്നിവ ചേര്‍ത്ത്‌ കഴിക്കുന്നതും രക്തസ്രാവ സംബന്ധമായ രോഗങ്ങളെ മാറ്റുന്നതിന്‌ സഹായിക്കും. നെല്ലി മരത്തിന്റെ ഇല ഓട്ടിലിട്ട്‌ വറുത്ത്‌ മോര്‌ കാച്ചിക്കുടിക്കുന്നതും കാച്ചിയ മോരില്‍ നെല്ലിക്ക അരച്ചു കുടിക്കുന്നതും ഉദര സംബന്ധമായ അസുഖത്തിന്‌ നല്ലതാണ്‌. ജീവകം സിക്ക്‌ കാന്‍സര്‍, അമിത കൊളസ്‌ട്രോള്‍, ഹൃദ്രോഗം എന്നിവ തടയാന്‍ ശക്തിയുള്ളതുകൊണ്ട്‌ ഭക്ഷണത്തിലും അല്ലാതെയും രണ്ടു നെല്ലിക്കയെങ്കിലും നിത്യം കഴിക്കാന്‍ നാം തയ്യാറാകണം. ആയുര്‍വേദ ഔഷധങ്ങളില്‍ നെല്ലിക്കക്ക്‌ അതീവ പ്രധാന്യമുണ്ട്‌.
ഉണക്കിയ നെല്ലിക്കപ്പൊടിയും മല്ലിച്ചപ്പും പൊതീനയും ഇഞ്ചിയും ആവശ്യത്തിന്‌ കുരുമുളക്‌ പൊടിയും നാളികേരവും ചേര്‍ത്തരച്ച്‌ ഉണ്ടാക്കുന്ന ചമ്മന്തി രുചികരവും ആരോഗ്യകരവുമാണ്‌.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media