കുട്ടികളിലെ വയറിളക്കം

പ്രഫ. കെ. നസീമ No image

പല കാരണങ്ങളാല്‍ ദിവസത്തില്‍ മൂന്നു പ്രാവശ്യത്തില്‍ കൂടുതല്‍ വയറിളകി മലശോധന ഉണ്ടാവുന്നെങ്കില്‍ വയറിളക്കം അഥവാ ഉശമൃൃവീലമ എന്നും പറയാം. ഈ അവസ്ഥക്ക് പല കാരണങ്ങള്‍ ഉണ്ടെങ്കിലും വൈറസുകള്‍, ബാക്ടീരിയകള്‍ തുടങ്ങിയ രോഗാണുക്കള്‍ കൊണ്ടുണ്ടാവുന്ന വയറിളക്കം ഗുരുതരാവസ്ഥയില്‍ എത്തിയേക്കാമെന്നതിനാല്‍ സൂക്ഷിക്കേണ്ടതാണ്- പ്രത്യേകിച്ച് ചെറിയ കുഞ്ഞുങ്ങളില്‍. വയറിളക്കത്തിന്റെ കാരണങ്ങളിലേക്ക് നമുക്ക് ഒന്നു കണ്ണോടിക്കാം.

A. വയറിളക്കം വരുത്തുന്ന വൈറസുകള്‍

1. റോട്ടാ വൈറസുകള്‍:
ശ്വാസനാളിയിലും(Respiratory Tract) അന്നപഥത്തിലും (Alimentary Canal) രോഗമുണ്ടാക്കാന്‍ കഴിവുള്ള ഈ വൈറസുകളെ REO (Respiratory Enteric Orphan)  വൈറസ് കുടുംബത്തില്‍ ഞലീ്ശൃൗ െജനുസിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരട്ട ജീവതന്തുക്കളുള്ള (Double Standed Ribonuclic Acid) ഈ വൈറസുകളാണ് റോട്ടോ വൈറസുകള്‍. പുറംചട്ട (Envelope) ഇല്ലാത്ത ഇവയുടെ ജീവതന്തുക്കള്‍ ഇരട്ട ഭിത്തികളാല്‍ നിര്‍മിച്ച കൂട്ടിലാണ് (capsid) സ്ഥിതി ചെയ്യുന്നത്. മൂന്ന് ഇനങ്ങൡലായി കാണപ്പെടുന്ന ഇവക്ക് അന്‍പത്തിയഞ്ച് നാനോമീറ്റര്‍ വലുപ്പമുണ്ട്. സോപ്പ്, അമ്ലം എന്നിവയാല്‍ നശിക്കാത്ത ഇവ ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ്പിലൂടെ കാളവണ്ടി ചക്രത്തിന്റെ (Wheel) ആകൃതിയില്‍ കാണപ്പെടുന്നതിനാലാണിവക്ക് റോട്ടോ വൈറസ് എന്ന് പേരു വന്നത്. ലാറ്റിന്‍ ഭാഷയില്‍ റോട്ടാ(Rota) എന്നാല്‍ wheel എന്നര്‍ഥം വരുന്ന ഈ വൈറസുകള്‍ പൂര്‍ണവൈറസുകളായും ജീവതന്തു ഇല്ലാത്ത അപൂര്‍ണ വൈറസുകളായും രോഗിയില്‍ കാണപ്പെടുന്നു.

ചരിത്രം
1973-ല്‍ ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ ബിഷപ്പ് എന്ന ശാസ്ത്രജ്ഞനും കൂട്ടരുമാണ് വയറിളക്കമുള്ള ഒരു കുഞ്ഞിന്റെ മലത്തിലും ചെറുകുടലിലും (Deodinum) ഈ രോഗാണുക്കളെ ആദ്യമായി കണ്ടത്. വലിയ കുട്ടികളിലും മുതിര്‍ന്നവരിലും ഈ രോഗാണുക്കള്‍ വിരളമായി പകര്‍ച്ചവ്യാധി ഉണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇന്ന് സാധാരണയായി ചെറിയ കുഞ്ഞുങ്ങളിലും (Neonates)  കുട്ടികളിലും വയറിളക്കം വരുത്തുന്നത് റോട്ടോ വൈറസുകളാണ്. ഈ വൈറസുകളെ A,B,C,D,E,F,G എന്നിങ്ങനെ ഏഴു കൂട്ടങ്ങ(group)ളായി തരംതിരിച്ചിരിക്കുന്നു. മനുഷ്യരില്‍നിന്ന് പന്നി, പശു, കുരങ്ങുകള്‍ എന്നിവയിലേക്ക് രോഗം പകരാവുന്നതാണ്.
ഏതു കാലാവസ്ഥയിലും റോട്ടാ വൈറസ് കൊണ്ടുള്ള വയറിളക്കം സാധാരണയാണ്. അതുകൊണ്ടുതന്നെ ഇന്ന് ആശുപത്രിയില്‍ കിടക്കേണ്ടി വരുന്ന വയറിളക്കക്കാരില്‍ പകുതിയിലേറെയും റോട്ടാ വൈറസ് മുഖേനയാണ് ഉണ്ടാകുന്നത്. ഈ രോഗം തണുപ്പുകാലത്താണ് പകര്‍ച്ചവ്യാധിയായി മാറുന്നത്. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നതെങ്കിലും ആറുമാസം മുതല്‍ രണ്ടു വയസ്സുവരെയുള്ള കുഞ്ഞുങ്ങളിലാണ് രൂക്ഷമാവുന്നത്. ചെറിയ കുഞ്ഞുങ്ങള്‍ക്ക് (Neonates) അമ്മയുടെ മുലപ്പാലിലൂടെ രോഗപ്രതിരോധ ശേഷി (IgA ആന്റിബോഡി) കിട്ടുന്നതിനാല്‍ ആറു മാസങ്ങള്‍ക്കു ശേഷമേ റോട്ടാ വൈറസ് കാരണമായുണ്ടാവുന്ന വയറിളക്കം ഉണ്ടാവുകയുള്ളൂ. അഞ്ചു വയസ്സാവുമ്പോഴേക്കും മിക്കവാറും എല്ലാ കുട്ടികളിലും രോഗപ്രതിരോധശേഷി ഉണ്ടായിരിക്കും. അതിനാലാണ് വലിയ കുട്ടികളിലും മുതിര്‍ന്നവരിലും ഈ രോഗം വിരളമായത്.
മലത്തിലൂടെയും മലിന വസ്തുക്കളിലൂടെയും വായിലൂടെയും (Feco-oral route) പകരുന്ന ഈ വൈറസിന് ഇന്‍ക്യുബേഷന്‍ സമയം രണ്ടുമുതല്‍ മൂന്നു ദിവസങ്ങള്‍ മാത്രമാണ്. പനിയില്ലാതെ ഛര്‍ദിയും വയറിളക്കവുമായി തുടങ്ങുന്ന ഈ രോഗത്തില്‍ രോഗിയുടെ മലത്തിന് പച്ചകലര്‍ന്നതും വിളറിയതുമായ നിറമുണ്ടായിരിക്കും. രക്തമോ ചളിയോ കാണുകയില്ല. അഞ്ചുമുതല്‍ പത്തുദിവസം വരെ നീണ്ടുനില്‍ക്കുന്ന വയറിളക്കം തനിയെ തന്നെ മാറുന്നതാണ്. രോഗിക്ക് ധാരാളം തിളപ്പിച്ചാറിയ വെള്ളമോ ഒ.ആര്‍.എസ് ലായനിയോ (Oral Rehydration Solution) കൊടുക്കേണ്ടതാണ്. മരണനിരക്ക് വളരെ കുറവായ ഈ രോഗം പ്രതിരോധിക്കാന്‍ വാക്‌സിനുകള്‍ ഇന്ന് ലഭ്യമാണ്. അത് കൊച്ചുകുട്ടികള്‍ക്ക് നല്‍കുന്നതാണ് ഉത്തമം.

2. നോര്‍വാക് വൈറസ് (Norwak Virus)
1972-ല്‍ അമേരിക്കയിലെ നോര്‍വാക് എന്ന സ്ഥലത്തെ പള്ളിക്കൂടത്തിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉണ്ടായ വയറിളക്കത്തിനും അതോടനുബന്ധിച്ചുള്ള കുടല്‍ രോഗത്തി (Gastro entcritis) നും കാരണമായത് നോര്‍വാക് വൈറസുകളാണ്. ഇരുപത്തി ഏഴ് നാനോമീറ്റര്‍ വലുപ്പമുള്ള (22-30 nm range)) ഇവയെ 'കാല്‍സിവിരിഡ' (calciviridae) കുടുംബത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈറസിന്റെ ഉപരിതലത്തിലെ കപ്പുപോലുള്ള കുഴികളാണ് ഇവയെ ഈ കുടുംബത്തില്‍ ഉള്‍പ്പെടുത്താന്‍ കാരണം.
ആസ്‌ത്രേലിയയില്‍നിന്നും അമേരിക്കയില്‍നിന്നും ഇറക്കുമതി ചെയ്യപ്പെട്ട മലിനമായ ഒച്ചുകളി(Raw oyesters) ലൂടെയാണ് ഈ രോഗം പള്ളിക്കൂടത്തില്‍ വ്യാപിച്ചത്. കുട്ടികളും അധ്യാപകരും കഴിച്ച വൃത്തിയാക്കാത്ത (Improper Cleaning)  ഒച്ചുകളിലൂടെയാണ് Norwak incidence  എന്ന് അറിയപ്പെട്ട ഈ രോഗം പടര്‍ന്നു പിടിച്ചത്. രോഗപ്രതിരോധത്തിന് വാക്‌സിനുകള്‍ നിലവില്ലാത്തതിനാല്‍ വൃത്തിയും വെടിപ്പുമുള്ള പരിസരവും ആഹാരസാധനങ്ങളും ഉപയോഗിച്ച് ഈ രോഗാണുക്കള്‍ മൂലമുള്ള വയറിളക്കം തടയാവുന്നതാണ്.


3. അഡിനോ വൈറസുകള്‍(Adeno Viruses)
മലത്തിലൂടെ പകരുന്ന അഡിനോ വൈറസുകള്‍ (സീറോ ടൈപ്പുകള്‍ 40, 41) കുട്ടികളില്‍ പകര്‍ച്ചവ്യാധികള്‍ (വയറിളക്കം) ഉണ്ടാക്കുന്നു. വെള്ളത്തിന്റെ ദൗര്‍ലഭ്യമുള്ള വേനല്‍ക്കാലത്താണ് ഇവ കൂടുതലായി പകരുന്നത്. ആവരണമില്ലാത്ത ഈ ചെറിയ വൈറസുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന വാക്‌സിനുകള്‍ ലഭ്യമല്ലാത്തതിനാല്‍ നാം ശുചിത്വം പാലിക്കുകയും പരിസര മലിനീകരണം തടയുകയും ചെയ്താല്‍ നമുക്ക് ഈ രോഗാണുക്കള്‍ കാരണമായ വയറിളക്കം തടയാവുന്നതാണ്.

4. ആസ്‌ട്രോ വൈറസുകള്‍ (Astro Viruses)
കുട്ടികളില്‍ വയറിളക്കം പകര്‍ച്ചവ്യാധിയായി ഉണ്ടാക്കുന്ന ഈ ചെറിയ വൈറസുകള്‍ക്ക് വലുപ്പം ഇരുപത്തിയെട്ട് നാനോ മീറ്ററാണ്. ആവരണമില്ലാത്ത ഈ വൈറസുകളുടെ ആക്രമണം തടയാന്‍ വാക്‌സിനുകള്‍ നിലവിലില്ല എങ്കിലും ശുചിത്വവും പരിസരമലിനീകരണവും രോഗനിയന്ത്രണത്തിന് അഭികാമ്യമാണ്.

B. കുട്ടികളില്‍ വയറിളക്കം വരുത്തുന്ന ബാക്ടീരിയകള്‍

1) Pseudomonas Aeruginosa (സ്യൂഡോമോണസ് എയിറൊജിനോസാ)
ഒരു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങ(Infants) ളില്‍ ഗുരുതരമായ വയറിളക്കവും കുടലില്‍ പഴുപ്പും (Infantile Diarrhoea and Sepsis)  ഉണ്ടാക്കുന്നത്. ഈ ബാക്ടീരിയ ആശുപത്രികളില്‍ രോഗപ്പകര്‍ച്ചകള്‍ (Hospital Infections) ഉണ്ടാക്കാന്‍ കഴിവുള്ളവയാണ്. അധിക ചലനശേഷി ഉള്ള ഇവ വളരെ പെട്ടെന്നു തന്നെ പകര്‍ച്ചവ്യാധിയായി മറ്റു രോഗികളിലേക്കും പടരുന്നു. ആശുപത്രിയിലെ തീവ്ര പരിചരണ യൂനിറ്റ് (Intensive Care Unit) കളില്‍ ഉപയോഗിക്കുന്ന റെസ്പിറേറ്റര്‍ (Respiratior), എന്‍ഡോസ്‌കോപ്പ്' (Endoscope) എന്നീ ജീവന്‍രക്ഷാ ഉപകരണങ്ങളിലൂടെ പകരുന്ന ഈ രോഗാണുക്കളുടെ രോമാവൃതമായ ഉപരിതലത്തിലൂടെ (Fimbriae, Flagellae) എന്നിവയുടെ സഹായത്താല്‍ ഇവ രോഗിയുടെ കുടല്‍ഭിത്തികളില്‍ ഒട്ടിപ്പിടിച്ച് വിഷം ഉല്‍പാദിപ്പിക്കുന്നത്. ചൂടില്‍ നശിക്കുന്ന എക്‌സോടോക്‌സിന്‍ എ എന്ന (Exotoxin A) ഈ വിഷത്തില്‍ കോശത്തിലെ പ്രോട്ടീനെ നശിപ്പിക്കുന്ന എന്‍സൈമുകളായ പ്രോട്ടിയേസുകള്‍ (Proteases), കോശത്തിന്റെ വലിച്ചില്‍ (Elasticity) നശിപ്പിക്കുന്ന ഇലാസ്റ്റേസുകള്‍ (Elastares), ചുവന്ന രക്തകോശങ്ങളെ (Red Blood Cells) നശിപ്പിക്കുന്ന ഹീമോലൈസിനുകള്‍ (Haemolysins) എന്നിവയെല്ലാം അടങ്ങിയിട്ടുള്ളതിനാല്‍ കോശങ്ങളുടെ ഉന്മൂലനാശം സംഭവിക്കുകയും കുടല്‍ പഴുക്കുകയും ചെയ്യുന്നു. ചിലരുടെ കക്ഷത്തും മറ്റും കാണപ്പെടുന്ന ഇത്തരം രോഗാണുക്കള്‍ മലത്തിലൂടെയും മറ്റുള്ളവരിലേക്ക് പകരാവുന്നതാണ്. ആശുപത്രിയില്‍ രോഗികള്‍ ഉപയോഗിക്കുന്ന അണുവിമുക്തമാക്കാത്ത ബെഡ് പാനുകള്‍ (Bed pans), മരുന്നുകള്‍, ലോഷനുകള്‍, ഓയിന്റ്‌മെന്റുകള്‍ (Ointments)‑, കണ്ണിലൊഴിക്കാനുള്ള തുള്ളിമരുന്നുകള്‍, കുത്തിവെക്കാനുള്ള മരുന്നുകളില്‍ ചേര്‍ക്കുന്ന ഡിസ്റ്റില്‍ഡ് വാട്ടര്‍ (Distilled water) എന്നിവയിലൂടെയും ഈ രോഗാണുക്കള്‍ പകരാവുന്നതാണ്.
രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കുന്ന ഈ രോഗാണുക്കളെ നിര്‍മാര്‍ജനം ചെയ്യാന്‍ സ്‌പെസിഫിക് ആന്റി ബാക്ടീരിയല്‍ തെറാപ്പി ( Anti Bacterial Therapy)അത്യന്താപേക്ഷിതമാണ്.

2. എസ്ചിറിയ കോളി (Escheriachia Coli) ബാക്ടീരിയകള്‍
ഈ ബാക്ടീരിയയുടെ അഞ്ച് ഇനങ്ങളാണ് കുട്ടികളില്‍ പ്രധാനമായി വയറിളക്കമുണ്ടാക്കുന്നത്.
a) Enteropathogenic E. Coli  എന്ന EPEC ഇനം നവജാത ശിശുക്കളിലും കുട്ടികളിലും വയറിളക്കമുണ്ടാക്കുന്നു. ഇവ രോഗിയുടെ കുടലിലെ കോശങ്ങളുടെ ഉള്‍വശത്തുള്ള സുതാര്യമായ പാടയും മൈക്രോവില്ലയും നശിപ്പിച്ച് അവിടെ നീര് ഉണ്ടാക്കുന്നു (Inflammation). EPEC  ഇനത്തില്‍ പതിനൊന്ന് സീറോടൈപ്പു (Serotype) കളാണുള്ളത്. അവ 0-26, 0-55, 0-86, 0-111, 0-114, 0-119, 0-125, 0-126, 0-127, 0-128, 0-142 എന്നിവയാണ്. കുഞ്ഞുങ്ങളുടെ കുടലില്‍ രോഗമുണ്ടാക്കുന്നതിനാലാണ് ഇവക്ക് എന്ററോപാത്തോളജനിക് ഇ. കോളി എന്നു പേരുവന്നത്.

b) എന്ററോടോക്‌സിജനിക് ഇ. കോളി (Enterotoxigenic E. Coli)  എന്ന ETEC എന്ന ഇനം രോഗാണു എന്ററോടോക്‌സിന്‍ (Enterotoxin)  എന്ന വിഷം ഉല്‍പാദിപ്പിക്കുന്നതിനാലാണ് ഈ പേര്. 0-6, 0-8, 0-15, 0-25, 0-27, 0-167 എന്നിങ്ങനെ ആറ് സീറോടൈപ്പുകളാണ് ഇവ. രോഗിയുടെ കുടലില്‍ രോഗ പ്രതിരോധശേഷി നിലനിര്‍ത്തുന്ന മൂക്കസ് (Mucus) കോശങ്ങളില്‍ ഈ സീറോടൈപ്പുകള്‍ ഒട്ടിപ്പിടിച്ച് വിഷം ഉല്‍പാദിപ്പിക്കുന്നു. കുട്ടികളില്‍ കഠിനമായ വയറിളക്കം ഉണ്ടാക്കുന്ന ഇവ മുതിര്‍ന്നവരില്‍ കോളറ പോലുള്ള അസുഖവും നവജാതശിശുക്കളില്‍ പകര്‍ച്ചവ്യാധിയായി വയറിളക്കവും ഉണ്ടാക്കുന്നു. മലിനമായ ആഹാരം, മലിനജലം എന്നിവയിലൂടെ പകരുന്ന ഇവ ഉല്‍പാദിപ്പിക്കുന്ന ന്യൂറോടോക്‌സിന്‍ (Neurotoxin) ആദ്യം രക്തക്കുഴകളില്‍ പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് Nerve System-നെ ആക്രമിച്ച് enterotoxicity ഉണ്ടാക്കുകയും കുടലില്‍ നീരുകൂട്ടുകയും (Fluid accumulation) രോഗിയില്‍ ചളിയും പഴുപ്പും നീരുമായി മലശോധന കൂടെക്കൂടെ ഉണ്ടാവുകയും ചെയ്യുന്നു.

c) എന്ററോ ഇന്‍വേസിസ് ഇ. കോളി (Entero Invasive E. Coli)  അഥവാ EIEC എന്ന മൂന്നാമത്തെ ഇനം കുടലിലെ ഉപരിതല കോശങ്ങളെ ആക്രമിക്കുന്നു. ഇവ 0-28ac, 0-112ac, 0-124, 0-114, 0-136, 0-143, 0-152, 0-154 എന്നിങ്ങനെ എട്ട് സീറോടൈപ്പുകളാണ്. ഇവയുടെ ആക്രമണരീതി വയറുകടി ഉണ്ടാക്കുന്ന ഷിഗല്ല (Shigella)ബാക്ടീരിയയോട് സാമ്യമുള്ളവയാണ്.

d) നാലാമത്തെ Enterohaemorrahagic E coli   എന്ന EHEC എന്ന ഇനം ഷിഗല്ല ടോക്‌സിന്‍ പോലുള്ള വിഷം ഉല്‍പാദിപ്പിക്കുന്നവയാണ്. 0-157 എന്ന ഒറ്റ സീറോടൈപ്പുള്ള ഈ രോഗാണു വയറിളക്കം മുതല്‍ കഠിനമായ രക്തസ്രാവത്തോടെയുള്ള കുടല്‍പ്പുണ്ണ് (Haemorrhagic Colitis) ഉണ്ടാക്കുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും സാധാരണയായി കാണപ്പെടുന്ന ഈ രോഗാണുക്കള്‍ മലിന ജലത്തിലൂടെയും വിഷമയമായ ആഹാരത്തിലൂടെയും (Food Poisoning) ആണ് പകരുന്നത്.

e) എന്ററോ അഗ്രസ്സീവ് ഇ. കോളി (Entero Aggressive E. Coli)  അഥവാ EAEC എന്ന ഇനം രോഗാണുക്കള്‍ വിട്ടുമാറാത്ത (Chronic)  വയറിളക്കം ഉണ്ടാക്കുന്നു. ചൂടുകൊണ്ട് നശിക്കാത്ത എന്ററോടോക്‌സിന്‍-1 (Enterotixin-1) എന്ന വിഷം പുറപ്പെടുവിക്കുന്ന ഇവയെ തിരിച്ചറിയാന്‍ രോഗിയുടെ മലം കള്‍ച്ചര്‍ ചെയ്താല്‍ മതിയാവും. ട

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top