ഫെമിനിസ്റ്റ്
ഫാത്വിമ മദാരി
അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യ ശാന്തപുരം
അന്നവള്‍...
പ്രകൃതിയുടെ സൌന്ദര്യം
കാച്ചിയ എണ്ണയുടെ ഗന്ധം
വീടിന്റെ ഐശ്വര്യം
നാടിന്റെ മഹാലക്ഷ്മി
തണലേകും തണല്‍ മരം
ചോര കിനിയുവോളം
അമ്മിഞ്ഞയൂട്ടിയ മാതാവ്
ഇന്നവള്‍,
കമ്പോളത്തിന്റെ പകിട്ട്
ഫേസ്പാക്കിന്റെ ഗന്ധം
ഷോപ്പിംഗ് മാളിന്റെ ഐശ്വര്യം
ഫാഷന്‍ രാവുകളിലെ മഹാറാണി
ഇന്നവള്ക്കുപേര്....
ഫെമിനിസ്റ്
ഒടുക്കം
പേറെടുക്കുന്ന വയറ്റാട്ടി പറഞ്ഞു
പൂക്കുന്ന ചെടികളും
പ്രസവിക്കുന്ന പെണ്ണും
ഭൂമിയെ ചാവാതെ
കാത്തുകൊള്ളും
|
സുമയ്യ ബീവി ടി.പി
മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട്
എക്സാം
ജീവിതത്തിന്റെ പരീക്ഷയാണിന്ന്
ഒന്നോ രണ്ടോ വാക്യത്തില്‍
ഉത്തരമെഴുതുക,
പാരഗ്രാഫ് ക്വസ്റ്യന്‍സ്...
എല്ലാമുണ്ട്... പക്ഷേ,
എനിക്കറിയാവുന്നതൊന്നും
ഇവരാരും ചോദിക്കാത്തതെന്തേ?
കണ്ണട
കണ്ണൊരിക്കലും കള്ളം പറയില്ല
എന്നമ്മ പറഞ്ഞറിയാം
എന്റെ കണ്ണിലേക്ക്,
അയാള്‍ നേരെ നോക്കിയാലല്ലേ-
കുഴപ്പം?
അതുകൊണ്ട് ഞാനൊരു-
കണ്ണട വാങ്ങി
|