വിലക്കയറ്റം, കേരനാടിന് പേരു നല്കിയ കേരവൃക്ഷത്തോടുള്ള അവഗണന. വിഷം വാങ്ങുവാനോ ഒരു മുഴം കയറിനോ കാശില്ലെന്ന ചൊല്ല് യാഥാര്‍ഥ്യം. ഒടുവില്‍ അവസാന വഴി കണ്ടെത്തി. ആത്മഹത്യ! അവന് അടുത്തിരുന്ന ബ്ളേഡിലേക്കൊന്നു നോക്കി. അതിനെക്കാള്‍ മൂര്‍ച്ചയുണ്ട് ബ്ളേഡ് കമ്പനികള്‍ക്ക്. ഗ്യാസ് സ്റൌവിനടുത്തേക്ക് ചെന്നു. അതിനും ദീനരോദനം. മനസ്സറിഞ്ഞ് കത്തിയിട്ട് നാളേറെയായി. സിലിണ്ടര്‍ ക്ഷാമം! ഈ നരക ജീവിത
ത്തില്‍ നിന്ന് രക്ഷ നേടിത്തരാന്‍ കരണ്ട് സഹായിക്കുമെന്ന പ്രതീക്ഷയോടെ അവന് പ്ളഗിനടുത്തേക്ക് നടന്നു. അപ്പോള്‍ കോളിംഗ്ബെല്‍ ശബ്ദിക്കുന്നു. അതിന്റെ അവസാന ശബ്ദമായിരുന്നുവെന്ന് പിന്നീട് അവനറിഞ്ഞു. ഫ്യൂസൂരാന്‍ ആള് വന്നിരിക്കുന്നു. അങ്ങനെ കറന്റും അവനെ കൈവെടിഞ്ഞു. പ്രതീക്ഷയോടെ അവന് റോഡിലേക്ക് നടന്നു. റോഡരികില്‍ ഏറെ നേരം നിന്നിട്ടും വാഹനങ്ങളൊന്നും വരുന്നില്ല. പിന്നീട് കാര്യം മനസ്സിലായി, വിലക്കയറ്റത്തിനെതിരെ ഇന്ന് ഹര്‍ത്താലാണത്രെ! മരിക്കാന്‍ അനുവദിക്കാത്ത സര്‍ക്കാറിന് നന്ദി പറഞ്ഞുകൊണ്ട് അവന് ജീവിക്കാന്‍ തന്നെ തീരുമാനിച്ചു.