വീട്ടുപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍

ശമീന സമീര്‍ No image

ഗൃഹോപകരണങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഓരോ വീടും. തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ ജോലിത്തിരക്ക് കുറയ്ക്കാന്‍ അതാവശ്യമാണുതാനും. എന്നാല്‍ അവയുടെ ശരിയായ രീതിയിലല്ലാത്ത ഉപയോഗം സാമ്പത്തിക നഷ്ടവും വൈദ്യുതി നഷ്ടവും ഉണ്ടാക്കുന്നു.


ഇസ്തിരിപ്പെട്ടി
ഇസ്തിരിയിടുന്നതിനു മുമ്പ് ഏത് തരത്തിലുള്ള വസ്ത്രങ്ങളാണ് ഇസ്തിരിയിടേണ്ടത് എന്ന് മനസ്സിലാക്കി ഇസ്തിരിപ്പെട്ടിയില്‍ ക്രമീകരണങ്ങള്‍ നടത്തി മാത്രം തുണികള്‍ ഇസ്തിരിയിടുക.
ഷര്‍ട്ടുകള്‍ ഇസ്തിരിയിടേണ്ടി വരുമ്പോള്‍ കോളറില്‍ നിന്നും ഇസ്തിരിയിടാന്‍ തുടങ്ങുക.
പാന്റുകള്‍ ഇസ്തിരിയിടുമ്പോള്‍ അരക്കെട്ടു ഭാഗത്തു നിന്നും തുടങ്ങി താഴേക്ക് ഇസ്തിരിയിടുക.
ഇസ്തിരിപ്പെട്ടിയുടെ കീഴ്ഭാഗത്തെ ഒട്ടിപ്പിടിക്കുന്ന ഏതെങ്കിലും വസ്തുക്കള്‍ പറ്റിപ്പിടിക്കാനിടയായാല്‍ ആ ഭാഗത്ത് അല്‍പം ഉപ്പ് വിതറി ഒരു കഷ്ണം പേപ്പറോ തുണിയോ ഉപയോഗിച്ച് തുടച്ചാല്‍ മതിയാകും.
ഇസ്തിരിയിടേണ്ട വസ്ത്രങ്ങള്‍ ഒരുമിച്ച് ഇസ്തിരിയിടുക. കറന്റ് ചാര്‍ജ് കുറയ്ക്കാന്‍ ഇത് സഹായിക്കും.
വസ്ത്രങ്ങള്‍ ഇസ്തിരിയിടുമ്പോള്‍ കഴിവതും മറിച്ചിട്ട് ഉള്‍വശത്ത് ഇസ്തിരിയിടാന്‍ ശ്രമിക്കുക.
കഴിവതും പ്ളഗ് ഊരിയ ശേഷം തേയ്ക്കാന്‍ ശ്രമിക്കുക.
ഇസ്തിരിപ്പെട്ടി ചൂടാക്കി വെച്ചിട്ട് മറ്റു ജോലികള്‍ ചെയ്യാന്‍ പാടില്ല.
ഇസ്തിരിയിടുന്നതിനു മുമ്പ് വസ്ത്രം നനഞ്ഞ തുണി കൊണ്ട് ചെറിയ തോതില്‍ തുടയ്ക്കുന്നത് നല്ലതാണ്.
എംബ്രോയ്ഡറി, ലേസ്, സാറ്റിന്‍, ക്രൈപ് എന്നീ തുണിത്തരങ്ങള്‍ മറിച്ചിട്ട് ഇസ്തിരിയിടുക.

ഗ്യാസടുപ്പ്
പാചകം ചെയ്യുന്ന പാത്രം അടുപ്പില്‍ വെച്ചതിനു ശേഷം മാത്രമേ അടുപ്പ് കത്തിക്കാവൂ.
ഉപയോഗ ശേഷം ഉടന്‍തന്നെ അടുപ്പ് ഓഫ് ചെയ്യുക.
ആറു മാസത്തിലൊരിക്കല്‍ ട്യൂബ് പരിശോധിച്ച് മാറ്റി സ്ഥാപിക്കുക.
രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഗ്യാസ് സിലിണ്ടറും സ്റൌവുമായുള്ള ബന്ധം വിഛേദിക്കാന്‍ ശ്രദ്ധിക്കുക.
ദിവസേന അടുപ്പ് വൃത്തിയാക്കുക.

ടെലിവിഷന്‍
നല്ല വെളിച്ചമുള്ള മുറിയില്‍ മാത്രമെ ടി.വി സ്ഥാപിക്കാവൂ.
സ്ക്രീനില്‍ നിന്ന് നിശ്ചിത അകലത്തിലിരുന്ന് മാത്രമെ ടി.വി കാണാന്‍ പാടുള്ളൂ.
ടി.വി യുടെ ശബ്ദം കഴിവതും കുറച്ചുവെക്കുക.
ടി,വി ചിത്രത്തിന് കൂടുതല്‍ കളര്‍ കൊടുക്കാതിരിക്കുക. ദിവസം മൂന്നു മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ പിക്ചര്‍ ട്യൂബ് പത്തു വര്‍ഷത്തോളം നിലനില്‍ക്കും.
ടി.വി യുടെ സര്‍ക്യൂട്ടില്‍ മറ്റു ഗൃഹോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക.
ബ്രൈറ്റ്നസ് കുറച്ചു മാത്രമെ ടി.വി പ്രവര്‍ത്തിപ്പിക്കാവൂ.
ടി.വിക്കു മാത്രമായി ഒരു സ്വിച്ചും പ്ളഗ് സര്‍ക്യൂട്ടും ഉണ്ടായിരിക്കണം.
നനവുള്ളതോ ചൂടുള്ളതോ ആയ സ്ഥലത്ത് ടി.വി വെയ്ക്കാന്‍ പാടില്ല.
ടി.വി പ്രവര്‍ത്തിപ്പിക്കാന്‍ ആദ്യം പവര്‍പോയിന്റ് ഓണ്‍ ചെയ്യുക. പിന്നീട് ടി.വി സെറ്റും. ടി.വി ഓഫാക്കാന്‍ പോകുമ്പോള്‍ ആദ്യം ടി.വി സെറ്റും പിന്നീട് പവര്‍പോയിന്റും ഓഫാക്കുക.
ടി.വി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ വൈദ്യുതി നിലച്ചാല്‍ ഉടന്‍തന്നെ സെറ്റും പവര്‍പോയിന്റും ഓഫാക്കുക.
ടി.വി യില്‍ നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കാന്‍ പാടില്ല.

പ്രഷര്‍കുക്കര്‍
ഉപയോഗ ശേഷം കുക്കറിന്റെ റബര്‍സീല്‍ നന്നായി കഴുകി അല്‍പം എണ്ണ തടവി വെയ്ക്കുക.
കുക്കര്‍ കഴുകുവാന്‍ സോഡാപൊടി ഉപയോഗിക്കുവാന്‍ പാടില്ല.
പാചകം ചെയ്യാനുള്ളവ പ്രഷര്‍കുക്കറിന്റെ മുക്കാല്‍ ഭാഗത്തിലധികം ഇടരുത്.
പാചകം ചെയ്യുമ്പോള്‍ ആവി വന്ന ശേഷം മാത്രം വെയ്റ്റ് ഇടുക.
വെയ്റ്റിട്ട് വിസില്‍ കേട്ടു കഴിഞ്ഞാല്‍ തീ കുറയ്ക്കുക.
ആഴ്ചയിലൊരിക്കലെങ്കിലും റബര്‍വാഷര്‍ അര മണിക്കൂര്‍ വെള്ളത്തിലിട്ടു വെയ്ക്കുക. ഇത് ദീര്‍ഘകാലം ഉപയോഗിക്കാന്‍ സഹായിക്കും.
ഉപയോഗത്തിനു ശേഷം വാഷര്‍ ആണിയിലോ മറ്റോ തൂക്കിയിടുക.
വെയ്റ്റെടുക്കാതെ കുക്കര്‍ തുറക്കാന്‍ ശ്രമിക്കരുത്.
കുക്കറിന്റെ അകവശത്തെ കറ കളയാനായി കുക്കറില്‍ പുളിയിലയിട്ട് വെള്ളം തിളപ്പിക്കുക.
കുക്കറിന്റെ ഉപയോഗം കഴിഞ്ഞാലുടന്‍ വൃത്തിയാക്കി വെക്കുക.
കുക്കറിനുള്ളിലെ കറുപ്പു നിറം മാറാന്‍ കുറച്ച് വെള്ളമെടുത്ത് നാരങ്ങാതോടുകളിട്ട് നല്ലപോലെ തിളപ്പിക്കുക.

മിക്സര്‍, ഗ്രൈന്റര്‍
മിക്സര്‍/ ഗ്രൈന്ററിനു ചുറ്റും മറ്റു സാധനങ്ങള്‍ തിക്കി നിറയ്ക്കരുത്. ഗ്രൈന്ററിനു ചുറ്റും ഒരു നിശ്ചിത പരിധിക്കകത്ത് ഒന്നും വെയ്ക്കാന്‍ പാടില്ല.
ഇലക്ട്രിക് ബര്‍ണറുകള്‍, ഗ്യാസ് സ്റൌ, ചൂട് എന്നിവയുടെ സമീപത്ത് മിക്സി/ഗ്രൈന്റര്‍ വെയ്ക്കരുത്.
മിക്സര്‍/ഗ്രൈന്ററിന് സമീപം കുട്ടികളെ കളിക്കാനനുവദിക്കരുത്.
മിക്സര്‍ ദീര്‍ഘ സമയത്തേക്ക് പ്രവര്‍ത്തിപ്പിക്കാതിരിക്കുക.
മിക്സറില്‍ സാധനങ്ങള്‍ ഇടുമ്പോള്‍ കഴിവതും കൈകള്‍ ഉപയോഗിക്കാതിരിക്കുക. ബ്ളേഡില്‍ കൈ തട്ടാതിരിക്കാനും ശ്രദ്ധിക്കുക.
മിക്സറിന്റെ ബ്ളേഡിന്റെ മൂര്‍ച്ച കൂട്ടാന്‍ അല്‍പം കല്ലുപ്പോ ടേബിള്‍ സാള്‍ട്ടോ ഇട്ട് ഒന്ന് കറക്കിയെടുത്താല്‍ മതിയാകും.
മിക്സറുടെ സ്വിച്ച് കൂടുതല്‍ വേഗത്തില്‍ ഓണ്‍ ചെയ്ത് ഒരിക്കലും പ്രവര്‍ത്തിപ്പിക്കരുത്. കുറഞ്ഞതില്‍ നിന്നു മാത്രമേ കൂടുതല്‍ വേഗതയില്‍ എത്തിക്കാന്‍ പാടുള്ളൂ. വളരെ നേരം തുടര്‍ച്ചയായി മിക്സര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ കേടായിപ്പോകാന്‍ ഇട വരും.
മിക്സര്‍ വൃത്തിയാക്കുമ്പോള്‍ കഴിവതും ജാറിന്റെ അടിഭാഗത്ത് വെള്ളം നനയാതെ സൂക്ഷിക്കുക.
മിക്സറില്‍ ഐസ് കട്ടകളിട്ട് പ്രവര്‍ത്തിപ്പിക്കരുത്. ബ്ളേഡ് ഒടിയാന്‍ ഇത് ഇടയാകും.
ഓരോ പ്രാവശ്യവും ഉപയോഗം കഴിഞ്ഞാലുടന്‍ വെള്ളമൊഴിച്ച് മിക്സര്‍ പ്രവര്‍ത്തിപ്പിക്കുക. ബ്ളേഡുകള്‍ വൃത്തിയാക്കാന്‍ ഇത് ഉപകരിക്കും.

വാഷിംഗ് മെഷീന്‍
യന്ത്രത്തിന്റെ കപ്പാസിറ്റിക്കനുസരിച്ച് മുഴുവന്‍ ലോഡ് വസ്ത്രങ്ങളും ഒരുമിച്ച് അലക്കുന്നതാണ് ലാഭകരം.
വോള്‍ട്ടേജ് കുറവുള്ള സമയത്ത് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക. (കഴിവതും കാലങ്ങളില്‍)
വാഷിംഗ് മെഷീന്‍ തുടര്‍ച്ചയായി അര മണിക്കൂറിലധികം പ്രവര്‍ത്തിപ്പിക്കരുത്.
മെഷീനിലേക്കുള്ള സപ്ളൈ ഓഫാക്കിയതിനു ശേഷം തുണികള്‍ പിഴിഞ്ഞെടുക്കുക. ഓണായിട്ടിരിക്കുമ്പോള്‍ അടപ്പു തുറന്ന് കൈയിടരുത്.
നിറമുള്ള വസ്ത്രങ്ങള്‍ അലക്കിയതിനു ശേഷം വാഷിംഗ് ചേമ്പര്‍ നന്നായി പലപ്രാവശ്യം കഴുകുക.
പ്ളഗ്പിന്‍ വീണു പൊട്ടിയാല്‍ വയറിഴകള്‍ പഴയ പടിയില്‍ തന്നെയാണെന്ന് ഉറപ്പു വരുത്തുക.

റഫ്രിജറേറ്റര്‍
ഗ്യാസ് ബര്‍ണര്‍, മറ്റ് അടുപ്പുകള്‍ എന്നിവയുടെ സമീപത്ത് ഫ്രിഡ്ജ് വെയ്ക്കരുത്.
ചൂടുള്ള ആഹാര പദാര്‍ഥങ്ങള്‍ സൂക്ഷിക്കുമ്പോള്‍ കഴിവതും മൂടിയുള്ള പാത്രങ്ങള്‍ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക.
പാകം ചെയ്ത ഭക്ഷണം, പ്രത്യേകിച്ചും മാംസാഹാരങ്ങള്‍ വിളമ്പുന്നതിന് അല്പം മുമ്പ് തന്നെ ഫ്രിഡ്ജില്‍ നിന്നെടുത്ത് പുറത്തു വെയ്ക്കുക.
സൂര്യപ്രകാശം അധികം ലഭിക്കാത്തിടത്തു വേണം റഫ്രിജറേറ്റര്‍ സ്ഥാപിക്കാന്‍. അടുക്കളയില്‍ റഫ്രിജറേറ്റര്‍ കഴിയുന്നിടത്തോളം വെയ്ക്കാന്‍ പാടില്ല.
പുതിയതായി ഫ്രിഡ്ജ് വാങ്ങുമ്പോള്‍ പ്ളഗ് ഓണാക്കാതെ 24 മണിക്കൂര്‍ തുറന്നു വെയ്ക്കുക. അതിനു ശേഷം സ്വിച്ച് ഓണ്‍ ചെയ്ത് മൂന്നു മണിക്കൂര്‍ കഴിയുമ്പോള്‍ സാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു തുടങ്ങാം.
ആഹാര സാധനങ്ങള്‍ ചൂടാറിയ ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
ഇടയ്ക്കിടയ്ക്ക് ഫ്രിഡ്ജ് ഓഫാക്കാതിരിക്കുക.
ഫ്രിഡ്ജിലെ ദുര്‍ഗന്ധം മാറാനായി മുക്കാല്‍ കപ്പ് വെള്ളത്തില്‍ നാലു ടീസ്പൂണ്‍ കടുകിട്ടതിനു ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

ടെലഫോണ്‍
ഫോണ്‍ ചെയ്യുമ്പോള്‍ റോങ് നമ്പര്‍ ലഭിച്ചാല്‍ ഉടന്‍ കട്ട് ചെയ്യുക.
ഫ്രിഡ്ജ്, ടി.വി മുതലായ വൈദ്യുതോപകരണങ്ങളുടെ മുകളില്‍ ടെലഫോണ്‍ വെയ്ക്കാന്‍ പാടില്ല.
ജനാലയ്ക്കരികില്‍ ഫോണ്‍ വെയ്ക്കാതിരിക്കുക.
ഫോണ്‍വയറുകള്‍ പ്ളഗിലാണ് ബന്ധിപ്പിച്ചിട്ടുള്ളതെങ്കില്‍ ഇടിമിന്നലുള്ളപ്പോള്‍ പ്ളഗില്‍ നിന്ന് വയറുകള്‍ ഊരിയിടുക.
ഇടിമിന്നലുള്ളപ്പോള്‍ ടെലഫോണില്‍ സംസാരിക്കാതിരിക്കുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top