സമയം മോഷ്ടിക്കാന്‍ ഡിവൈസിനെ സമ്മതിക്കാമോ?

മെഹദ് മഖ്ബൂല്‍
ജൂണ്‍ 2025
നമ്മുടെ മുഴുനേരവും മോഷ്ടിക്കാന്‍ ഡിവൈസിനെ അങ്ങനെയങ്ങ് സമ്മതിക്കാമോ?

അവധിക്കാലമെല്ലാം കഴിഞ്ഞ് പുതിയൊരു അധ്യയന വര്‍ഷത്തിലേക്ക് മഴ നനഞ്ഞ് നമ്മള്‍ കയറുകയാണല്ലേ.

അവധിക്കാലം എന്തുകൊണ്ടായിരിക്കും എല്ലാവര്‍ക്കും ഇത്ര ഇഷ്ടം? സ്‌കൂളില്‍ പോവുക, പഠിക്കുക എന്നത് എന്തുകൊണ്ടാകും നമുക്കിത്ര ഭാരം? കൂട്ടുകാര്‍ അതേപ്പറ്റി ആലോചിച്ചിട്ടുണ്ടോ?

പുതിയ ഭാഷകള്‍, അറിവുകള്‍ എല്ലാം പഠിക്കുന്നത് എന്താണ് നമുക്കിത്രമാത്രം അരോചകമാകുന്നത്..? എക്‌സാം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നത് എന്തുകൊണ്ടാകും?

എക്‌സാം ജയിക്കാന്‍ മാത്രമാണോ നമ്മള്‍ പഠിക്കുന്നത്?

പഠിക്കുക എന്നാല്‍ നമ്മള്‍ വളരുക എന്നതാണ്. ഓരോ അറിവും നമ്മെ സന്തോഷിപ്പിക്കുകയാണ് വേണ്ടത്. ഇന്നലത്തേതിനേക്കാള്‍ ഞാന്‍ ഒന്നുകൂടി വളര്‍ന്നു എന്ന ആനന്ദം നമ്മിലുണ്ടാകണം. ഗെയിം കളിക്കുമ്പോള്‍ ഓരോ സ്റ്റേജ് കഴിയുമ്പോഴും ഓരോ ടാസ്‌ക് തീര്‍ക്കുമ്പോളും കൂടുതല്‍ പോയന്റുകള്‍ നേടുമ്പോഴും നമുക്കെത്രമാത്രം സന്തോഷമാണല്ലേ.. അതുപോലെ ഓരോ അറിവും നമ്മെ സന്തോഷിപ്പിക്കണം. ഓരോ പ്രഭാതം ഉദിക്കുമ്പോഴും കൂടുതല്‍ അറിവുകള്‍ നേടാന്‍ കഴിഞ്ഞല്ലോ എന്ന് നമുക്ക് നന്ദിയോതാന്‍ പറ്റണം.

പോലീസിനെ പേടിച്ച് ഹെല്‍മറ്റ് ധരിക്കുന്നവരെ കൂട്ടുകാര്‍ കണ്ടിട്ടില്ലേ..? അവര്‍ക്കതൊരു ഭാരമായി തോന്നും. എന്നാല്‍ സ്വയം രക്ഷക്കാണതെന്ന് ബോധ്യമായാല്‍ പിന്നെ അതൊരു ഭാരമല്ല. അതുപോലെ തന്നെയാണ് പഠനവും. നമ്മുടെ തന്നെ വളര്‍ച്ചക്കും ഉയര്‍ച്ചക്കും വേണ്ടിയാണത്. എക്‌സാമിന്റെ സമയത്ത് മാത്രം പഠിക്കുക എന്ന രീതി തന്നെ മാറണം. എക്‌സാം എന്നത് നമ്മള്‍ പഠിച്ചോ എന്ന് ചെക്ക് ചെയ്യുന്ന സംവിധാനം മാത്രമാണ്. എക്‌സാമിന് വേണ്ടിയല്ല നമ്മള്‍ പഠിക്കുന്നത്. അതുകൊണ്ട് പഠനം എക്‌സാമിന്റെ സമയത്തേക്ക് നമ്മള്‍ നീക്കി വെക്കരുത്.

നമ്മളിന്നുള്ളതൊരു ഡിജിറ്റല്‍ ഏജിലാണല്ലോ. എല്ലാവരും ഏതുനേരവും ഉണ്ടുറങ്ങുന്നത് മൊബൈലിലാണ്. മുമ്പെങ്ങുമില്ലാത്തവിധം വലിയ പ്രതിസന്ധിയിലാണിന്ന് ലോകം. കുട്ടികളുടെ മാത്രമല്ല, വലിയവരുടെയും നല്ലൊരു ശതമാനം സമയവും മൊബൈല്‍ കാര്‍ന്ന് തിന്നുകയാണ്. കുട്ടികള്‍ക്കാണെങ്കില്‍ പഠനത്തിലും മറ്റും ശ്രദ്ധിക്കാന്‍ പറ്റാതെ വരുന്നു. വ്യത്യസ്ത ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ കറങ്ങി നടക്കുന്നു. പല തരത്തിലുള്ള മനുഷ്യരെ പരിചയപ്പെടുന്നു. അവരുടെ കെണികളിലും മധുര വാക്കുകളിലും വീഴുന്നു. പല തരത്തിലുള്ള പ്രശ്‌നങ്ങളില്‍ കുരുങ്ങിപ്പോകുന്നു. വീട്ടുകാരോടോ കൂട്ടുകാരോടോ ഒന്നും അധികപേരും പ്രശ്‌നങ്ങളൊന്നും തുറന്ന് പറഞ്ഞു കൊള്ളണം എന്നില്ല. ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മുടെ സമയവും ടാലന്റുമെല്ലാം ഡിജിറ്റല്‍ ഡിവൈസുകള്‍ കട്ടെടുത്തോടും. നമ്മളോ ഒന്നിനും കൊള്ളാത്തവരായി മാറും.

ബുദ്ധിപൂര്‍വം ഡിവൈസുകളെ ഉപയോഗിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള വഴി. എന്തു ഉപകരണവും ഉപയോഗിക്കുന്നതിന് മുമ്പ് എന്തിനാണ് അത് ഉപയോഗിക്കുന്നത് എന്ന് നമുക്കറിയാം. അയണ്‍ ബോക്‌സ് നമ്മള്‍ ഉപയോഗിക്കുന്നത് വസ്ത്രങ്ങള്‍ അയണ്‍ ചെയ്യാനാണ്. ഫ്രിഡ്ജ് ഉപയോഗിക്കുന്നത് ഭക്ഷണ പദാര്‍ഥങ്ങള്‍ കേടുവന്നു പോകാതിരിക്കാനാണ്. വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നത് വസ്ത്രങ്ങള്‍ അലക്കാനാണ്. ഇവയിലെല്ലാം ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാനുള്ള ഒപ്ഷനേ ഉള്ളൂ.

എന്നാല്‍, അതുപോലെയല്ല മൊബൈല്‍ ഫോണ്‍. ഒന്നല്ല, നല്ലതും ചീത്തതുമായ ഒരുപാട് കാര്യങ്ങള്‍ അതില്‍ ചെയ്യാം. അതുകൊണ്ട് തന്നെ മൊബൈല്‍ ഫോണ്‍ എന്തിനെല്ലാമാണ് ഞാന്‍ ഉപയോഗിക്കേണ്ടത് എന്ന് തീരുമാനിക്കണം.

ഏതു നേരവും എപ്പോഴും നോട്ടിഫിക്കേഷനായി നമ്മുടെ ജീവിതത്തില്‍ ഇടപെടുന്ന ഒന്നായി മൊബൈല്‍ ഫോണ്‍ മാറരുത്. എന്തിനെല്ലാമാണ് ഡിവൈസ് ഞാനിപ്പോള്‍ ഉപയോഗിക്കുന്നത്, അതില്‍ ആവശ്യമേത്, അനാവശ്യമേത്? എന്നെല്ലാം ആലോചിക്കണം. എന്റെ ജീവിതത്തിന് ഉപയോഗപ്രദമായതെന്ത്?  എന്റെ അറിവ് വര്‍ധിപ്പിക്കാനും പാഠ ഭാഗങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാനുമാണോ ഞാന്‍ ഇത് ഉപയോഗിക്കുന്നത്, അതോ സ്‌ക്രോള്‍ ചെയ്ത് മറ്റുള്ളവരുടെ ആഘോഷങ്ങളും മറ്റും കണ്ട് ഇതുപോലെ കളറല്ലല്ലോ എന്റെ ജീവിതമെന്ന് മനസ്സ് മടുത്ത് സ്വന്തം കരിയര്‍ തന്നെ ഡാമേജ് ആക്കണോ?

എന്നെല്ലാം ചിന്തിക്കണം. നമ്മുടെ ജീവിതത്തിന് ഉപകാരപ്പെടുന്ന കണ്ടന്റ് പോസ്റ്റ് ചെയ്യുന്ന ഒട്ടേറെ വ്‌ളോഗേഴ്‌സ് യൂട്യൂബില്‍ അവൈലബ്ള്‍ ആണ്. അതുപോലെ നമ്മുടെ ജീവിതത്തിന് ഉപകരിക്കുന്ന അനവധി ആപ്പുകളും. അത്തരം പ്രൊഡക്റ്റീവായ കാര്യങ്ങള്‍ക്ക് ഡിവൈസ് ഉപയോഗിക്കാന്‍ തീരുമാനിച്ചാല്‍ വലിയൊരു മാറ്റമായിരിക്കും നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുക. വീട്ടുകാരുമായി എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കാന്‍ കഴിയണം. വീട്ടില്‍ എല്ലാവരും ഓരോ റൂമില്‍ ഓരോ ഡിവൈസുകളില്‍ മുഴുകിയിരിക്കുക എന്നത് നമ്മുടെ കുടുംബ ജീവിതത്തിന്റെ സൗന്ദര്യത്തെ കെടുത്തും. മൊബൈല്‍ ഫ്രീ സോണുകള്‍ നമ്മുടെ വീടുകളില്‍ ഉണ്ടാകണം. അങ്ങോട്ടേക്ക് ഡിവൈസുകളെ കടത്തരുത്. സ്റ്റഡി റൂം, ബെഡ് റൂം, ഡൈനിംഗ് റൂം തുടങ്ങിയ സ്ഥലങ്ങളിലൊന്നും മൊബൈല്‍ ഉപയോഗിക്കില്ല എന്ന് വെക്കണം. വീട്ടില്‍ എല്ലാവരും ഉള്ളപ്പോള്‍ മൊബൈലില്‍ നോക്കിയിരിക്കില്ല എന്നെല്ലാം തീരുമാനിക്കണം. എല്ലാവരും തുറന്ന് സംസാരിക്കുന്ന ഇടങ്ങള്‍ ഇല്ലാതാകുമ്പോഴാണ് നമ്മളൊരു സോഷ്യല്‍ ഐസൊലുഷ്യനില്‍ ആകുന്നത്. അതുകൊണ്ട് ഈ പുതിയൊരു അധ്യയന വര്‍ഷത്തില്‍ നമുക്ക് കരുതലോടെ ജീവിക്കാം, അഡിക്ഷനുകളില്‍ നിന്നെല്ലാം മുക്തമാവാം, കൂടുതല്‍ സ്‌കില്ലുള്ളവരായി മാറാം. നമ്മള്‍ ഡിവൈസിന്റെ നിയന്ത്രണത്തില്‍ ആകാതെ ഡിവൈസിനെ നമ്മുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാം.

--------------------------------------------------------------------------------------------

ഡിജിറ്റല്‍ ഹൈജീന്‍

സോഷ്യല്‍ മീഡിയയുടെയും സ്മാര്‍ട്ട് ഫോണുകളുടെയും ഈ കാലം വല്ലാത്ത പരീക്ഷണങ്ങളുടെ കൂടി കാലമാണ്. മുഴു നേരവും എന്റര്‍ടൈന്‍മെന്റ് അവൈലബ്ള്‍ ആണ്. കരുതി ജീവിച്ചില്ലെങ്കില്‍ മൊത്തം കൈവിട്ട് പോകും. അതിനാണ് നമുക്ക് കൃത്യമായ ഡിജിറ്റല്‍ ഹൈജീന്‍ വേണം എന്ന് പറയുന്നത്. ടെക്‌നോളജി ഒരു ടോയ് അല്ലെന്നും അതൊരു ടൂള്‍ ആണെന്നും മനസ്സിലുറപ്പിക്കണം.

സ്‌ക്രോളിംഗ്, ഗെയിമിംഗ്, ചാറ്റിംഗ് എന്നതിന് മാത്രമല്ല ഡിവൈസ് എന്നും പുതിയ പലതും ക്രിയേറ്റ് ചെയ്യാനും നമ്മുടെ വ്യക്തിപരമായ ഗ്രോത്തിനും കൂടി ഉള്ളതാണെന്നും മനസ്സിലാക്കണം. ഡിജിറ്റല്‍ ഡിസിപ്ലിനും ഡിജിറ്റല്‍ ഹൈജീനും നമുക്ക് ഉണ്ടായേ തീരൂ എന്ന് പറയാം. അതിന് വേണ്ടി മൊബൈലില്‍ തന്നെയുള്ള ഡുനോട്ട് ഡിസ്റ്റര്‍ബ്, ഡിജിറ്റല്‍ വെല്‍ബിയിംഗ് ഒപ്ഷനുകളും ഉപയോഗിക്കാം.

ഉപകാരപ്പെടുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍

വളരെ ബോധപൂര്‍വം തന്നെ ഉപകാരപ്പെടുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് നമ്മുടെ ശ്രദ്ധ തിരിച്ചാല്‍ അത് ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ വളരെ വലുതായിരിക്കും. ദിവസവും യൂട്യൂബില്‍ ടെഡ് എക്‌സ് ടോക്ക് കേള്‍ക്കും എന്ന് തീരുമാനിച്ചാല്‍ നമ്മുടെ അറിവും അനുഭവവും വര്‍ധിക്കും. അവരുടെ തന്നെ ടെഡ് എജു ഉണ്ട്. കുട്ടികള്‍ക്ക് ലളിതമായി ഓരോ കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുന്നു അവിടെ. kahoot, blooket, Minecraft Education, Roblox Studio തുടങ്ങി നമ്മെ പ്രൊഡക്റ്റീവ് ആക്കുന്ന നിരവധി ഡിജിറ്റല്‍ ഇടങ്ങളുണ്ട്. ഖാന്‍ അക്കാദമി, ഡ്യൂലിങ്കോ, ഗൂഗ്ള്‍ കലണ്ടര്‍, നോഷന്‍, ഫോറസ്റ്റ് തുടങ്ങി നോട്ട്‌സ് കൃത്യപ്പെടുത്താനും ഭാഷ പഠിക്കാനും ഫോക്കസ് വര്‍ധിപ്പിക്കാനുമൊക്കെ

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media