അറബ് വനിതാ സമ്മേളനം ഖുദ്സ് @ 1929

അലവി ചെറുവാടി
ഡിസംബര്‍ 2024

1929 ഒക്ടോബര്‍ 19. ഖുദ്സിലെ ത്വറബ് അബ്ദുല്‍ ഹാദിയുടെ വീട്ടില്‍ വിവിധ ഫലസ്ത്വീന്‍ ഗവര്‍ണറേറ്റുകളില്‍ നിന്നായി 300-ഓളം വനിതകള്‍ ഒത്തുകൂടിയിരിക്കുന്നു. അറബ് ലോകം അന്നുവരെയും ദര്‍ശിച്ചിട്ടില്ലാത്ത ഒരു സംഗമം - ഇദംപ്രഥമമായി നടക്കുന്ന ഒരു വനിതാ സമ്മേളനം.

ദേശീയ കൊളോണിയല്‍ വിരുദ്ധ പോരാട്ടം ഉയരത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഫലസ്ത്വീന്റെ ബ്രിട്ടീഷ് അധിനിവേശ കാലത്ത് ഫലസ്ത്വീന്‍ സ്ത്രീകള്‍ രാഷ്ട്രീയ മുന്നേറ്റങ്ങളെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. ബ്രിട്ടീഷ് കൊളോണിയല്‍ നയങ്ങളെ എതിര്‍ക്കുക, ബാല്‍ഫര്‍ പ്രഖ്യാപനത്തില്‍ ഒളിഞ്ഞിരിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ തുറന്നുകാട്ടുക, ഫലസ്ത്വീന്‍ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ശക്തിപ്പെടുത്തുക, അറബ് മഹിളാ അസോസിയേഷനുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക, ആവശ്യമായ മറ്റു വേദികള്‍ സ്ഥാപിക്കുക, ഈജിപ്ത്, സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ സ്ഥാപിക്കുക, ഫലസ്ത്വീനിലെ അറബ് സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിനായി പ്രവര്‍ത്തിക്കുക, യുവതികള്‍ക്കായി വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പരിശ്രമിക്കുക, സ്ത്രീകളുടെ ഉന്നമനത്തിനായി നിയമപരമായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും അന്വേഷിക്കുക എന്നിവയായിരുന്നു സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യങ്ങള്‍.

സമ്മേളനത്തിനു ശേഷം, ബ്രിട്ടീഷ് അധിനിവേശം അവസാനിപ്പിക്കുക, ജൂത കുടിയേറ്റം തടയുക, ഫലസ്ത്വീനികള്‍ക്കെതിരെ കൂട്ടായ ശിക്ഷകള്‍ ചുമത്തുന്ന ബ്രിട്ടീഷ് കോടതി വിധികള്‍ക്ക് തടയിടുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോണ്‍സുലേറ്റുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും, ബ്രിട്ടീഷ് പ്രതിനിധി അല്‍സാമി ഫലസ്ത്വീന്‍ ഉദ്യോഗസ്ഥരില്‍ ചെലുത്തിയ സമ്മര്‍ദം കാരണം വനിതാ നേതാക്കളുമായി ഒത്തുതീര്‍പ്പിലെത്തുകയും പ്രതിഷേധം കേവലം കാര്‍റാലിയില്‍ അവസാനിപ്പിക്കുകയുമായിരുന്നു.

തൊട്ടടുത്ത ദിവസം ഫലസ്ത്വീന്‍ വനിതാ പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളായിരുന്ന മതീല്‍ മുഗ്‌നമിന്റെ വീട്ടില്‍ നടന്ന മറ്റൊരു യോഗത്തില്‍ ആഭ്യന്തരവും ബാഹ്യവുമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും എക്സിക്യൂട്ടീവ് കമ്മിറ്റി ഓഫീസ് തുറക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്കും ഫലസ്ത്വീന്‍ സ്വാതന്ത്ര്യ സമരത്തിലേക്കും ശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ സമ്മേളനം മികച്ച വിജയം നേടുകയുണ്ടായി. ഖുദ്സില്‍ അറബ് ഫലസ്ത്വീന്‍ വിമന്‍സ് അസോസിയേഷന്‍ സ്ഥാപിതമായി. മാസാന്തം രണ്ട് യോഗങ്ങളും മാസത്തിലൊരിക്കല്‍ രണ്ടു പ്രഭാഷണങ്ങളും (ഒന്ന്, ഖുബ്ബത്തുസ്സ്വഖ്റായില്‍ മതീല്‍ മുഗ്‌നിമിന്റെ ക്രിസ്തീയ പ്രഭാഷണം; രണ്ട്, ഉയിര്‍ത്തെഴുന്നേല്‍പ് പള്ളിയില്‍ ത്വറബ് അബ്ദുല്‍ ഹാദിയുടെ ഇസ് ലാമിക പ്രഭാഷണം) നടത്താന്‍ തീരുമാനിച്ചു.

എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളില്‍ വ്യത്യസ്ത സാമൂഹിക, സാമ്പത്തിക ചുറ്റുപാടുകളില്‍നിന്നുള്ള കുടുംബങ്ങളിലെ വിവാഹിതരും അവിവാഹിതരുമായ മുസ് ലിം, ക്രിസ്ത്യന്‍ വ്യക്തിത്വങ്ങളുണ്ടായിരുന്നു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media