പ്രമേഹ രോഗികളിലെ ഏറ്റവും ഭയപ്പെടുത്തുന്ന പ്രശ്നങ്ങളിലൊന്നാണ് കാലിലെ അണുബാധ. ഗുരുതരമായ ഒരു അണുബാധ കാല് ഛേദിക്കലിന് ഇടയാക്കും; പ്രമേഹത്തില്‍, പാദ സംരക്ഷണം വളരെ പ്രധാനമാണ്.
ഡയബറ്റിക് ഫൂട്ട് പ്രശ്നങ്ങള്‍ക്കുള്ള കാരണങ്ങള്‍ എന്തൊക്കെ?
തേഞ്ഞു പോയ ചെരിപ്പുകള്‍, ഡയബറ്റിക് ഫൂട്ട് പ്രശ്നങ്ങള്‍ക്കുള്ള ഒരു സാധാരണ കാരണമാണ്.
അനിയന്ത്രിത പ്രമേഹം കാലിലെ സെന്‍സറി ഞരമ്പുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നു. പ്രമേഹ രോഗികളുടെ കാലുകള്‍ക്ക് പരിക്കേല്ക്കുമ്പോള് വേദന തീരെ അനുഭവപ്പെടില്ല.അനിയന്ത്രിത പ്രമേഹം കാലിലെ ചെറിയ ധമനികളുടെ ബ്ലോക്കിന് കാരണമാകുന്നു. കാലിലേക്കുള്ള രക്തയോട്ടം കുറയുമ്പോള്‍, അണുബാധയ്ക്കെതിരായ പ്രതിരോധവും കുറയുന്നു.
ചെറിയ മുറിവുകള്‍ നിസ്സാരമായി കാണരുത്. രക്തത്തിലെ ഉയർന്ന അളവിലുള്ള പഞ്ചസാരയുടെ തോത് ബാക്ടീരിയ വേഗത്തിൽ വളരാൻ കാരണമാകുന്നു അയാളില്‍ ചെറിയ മുറിവുകള്‍ പോലും പെട്ടെന്ന് അണുബാധയുണ്ടാക്കും.
ഒരു പ്രമേഹ രോഗി തന്റെ പാദത്തെ എങ്ങനെ പരിപാലിക്കണം?
നിങ്ങളുടെ പാദങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
വെളിയില്‍ നടക്കുമ്പോള്‍ നല്ല പാദരക്ഷകള്‍ ഉപയോഗിക്കുക.
നിങ്ങളുടെ പാദത്തിലെ വേദന, ചുവപ്പ്, ഉയര്‍ന്ന താപനില എന്നിവ അണുബാധയുടെ ആദ്യ ലക്ഷണങ്ങളാകാം. നിങ്ങള്‍ക്ക് ഈ ലക്ഷണങ്ങളില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍, ഒരു ഡോക്ടറെ സമീപിക്കുക.
ആഴ്ചയില്‍ ഒരിക്കലെങ്കിലും നഖം മുറിക്കുക. കുഴി നഖത്തിന് ചികില്‍സ വേഗം തേടുക.
നിങ്ങളുടെ പാദത്തിന്റെ അടിഭാഗത്ത് corn (ആണി) ഉണ്ടാകാതിരിക്കാന്‍ സൂക്ഷിക്കുക.
രാത്രി ഉറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ കാലിന്റെ സെല്‍ഫി എടുക്കുക. ചുവപ്പോ ചെറിയ മുറിവുകളോ വിള്ളലുകളോ ഉണ്ടോ എന്ന് പരിശോധിക്കുക.
ഏറ്റവും പ്രധാനമായി നിങ്ങളുടെ പ്രമേഹം നല്ല നിയന്ത്രണത്തില്‍ സൂക്ഷിക്കുക.