മൂക സാക്ഷികള്‍

ഷെജീന ഗുരുവായൂര്‍
ജൂണ്‍ 2025

കളിചിരികളുയര്‍ന്ന വീട്ടില്‍

നിന്നുറക്കെ കേള്‍ക്കാം

അണമുറിയാത്ത വിലാപം.

കെട്ടുപൊട്ടിയ പട്ടം

പോലെയാളുകളവിടേക്കു പറന്നു

സമ്മതമില്ലാതെ സ്വന്തം ഭവനം

സത്രമെന്നോണം

ഒട്ടും പരിജിതമല്ലാത്തവരടക്കം

കേറിയിറങ്ങുന്നതിന്

മുറ്റത്തെ ചെമ്പകമരം മൂകസാക്ഷിയാകുന്നു

അടിച്ചു മിനുക്കിയ

വീടിന്റെയകത്തളത്തില്‍

മണല്‍ത്തരികള്‍ ചവിട്ടിയ

കാല്‍പാടുകള്‍ കണ്ട്

ചുമരിലെ ക്ലോക്ക് നെടുവീര്‍പ്പിട്ടു

 

ഒന്ന് തൊടാത്തതിന്റെ

പരിഭവം ചാര്‍ജിലിട്ട

ഫോണ്‍ അന്നാദ്യമായ് പറഞ്ഞു.

ചുക്കിച്ചുളിഞ്ഞ ബെഡ്ഷീറ്റ്

തലയണയെ കെട്ടിപ്പിടിച്ചു

മൗനം വിഴുങ്ങി.

സുഗന്ധദ്രവ്യങ്ങള്‍ പൂശിയ

മുറിയില്‍ കുന്തിരിക്കം

പുകയ്ക്കുമ്പോള്‍

ശ്വാസം പിടഞ്ഞത്

തുറന്നിട്ട ജാലകങ്ങള്‍ക്കാണ്.

 

ഉണക്കാനിട്ടിരുന്ന കുപ്പായങ്ങള്‍

അവകാശിയില്ലെന്നോര്‍ത്ത് തേങ്ങി

അടക്കിപ്പിടിച്ച ദുഃഖം

ഉറ്റവരില്‍ നിഴലിക്കുമ്പോള്‍

വിദഗ്ധനായ

കുറ്റാന്വേഷകനെ പോലെ

വേദനയുടെ ആഴമളന്നു ചിലര്‍

പൂര്‍ത്തീകരിക്കാനാവാത്ത സ്വപ്നങ്ങളൊക്കെയും

അന്നേരം

കണ്ണീരില്‍ തളംകെട്ടി

പുറത്തേക്ക് ചാടുന്നുണ്ട്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media