ഇത്തിരി കാര്യങ്ങള്‍, ഒത്തിരി സന്തോഷം

എ.വി ചന്ദ്രന്‍
ജൂണ്‍ 2025

ദിവസവും ചില ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി, ടെന്‍ഷന്‍ കുറക്കാനും ആശ്വാസത്തിനും ആഹ്ലാദത്തിനുമുള്ള വഴികള്‍ തുറന്നു കിട്ടും.

വീടിനകത്ത് മുറികളിലെ തട്ടുകളിലും അലമാരകളിലും സാധനങ്ങള്‍ അടുക്കിലും ചിട്ടയിലും സൂക്ഷിക്കുക. പാത്രങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവക്കെല്ലാം ഓരോരോ സ്ഥലം നീക്കിവെക്കുന്നത് നല്ലതാണ്. അടപ്പുള്ള പാത്രങ്ങളുടെ പുറത്ത് അവയ്ക്കുള്ളിലുള്ള സാധനങ്ങളുടെ പേരുകള്‍ എഴുതിവെച്ചാല്‍ സാധനങ്ങള്‍ തിരയാന്‍ അധിക സമയം വേണ്ടി വരില്ല.

ചുമരുകളിലും തട്ടുകളിലും മറ്റിടങ്ങളിലും മാറാലകള്‍ ഒന്നിടവിട്ട ദിവസങ്ങളിലോ ആഴ്ചയിലൊരിക്കലോ തുടച്ചു നീക്കിയാല്‍ മുറിക്കകത്തെ പൊടിശല്യം കുറയ്ക്കാനാകും. നനഞ്ഞതും ഉണങ്ങിയതുമായ വസ്ത്രങ്ങള്‍ പ്രത്യേകം വയ്ക്കണം. അലക്കി ഉണക്കി ഇസ്തിരിയിട്ട വസ്ത്രങ്ങള്‍ അലമാരയ്ക്കകത്തോ പെട്ടിക്കകത്തോ അടുക്കി സൂക്ഷിക്കാം. കുഞ്ഞുങ്ങളുടെയും മുതിര്‍ന്നവരുടെയും വസ്ത്രങ്ങള്‍ തരംതിരിച്ചു വയ്ക്കുന്നത് നന്ന്.

വാച്ച്, പേഴ്സ്, ടോര്‍ച്ച്, മൊബൈല്‍ ഫോണ്‍, താക്കോലുകള്‍, സഞ്ചി എന്നിവ ആവശ്യം കഴിഞ്ഞാല്‍ നിശ്ചിത സ്ഥലങ്ങളില്‍ വെച്ചാല്‍ പിന്നീട് അന്വേഷിച്ചു സമയം കളയേണ്ടി വരില്ല. മരുന്നുകള്‍, കുപ്പികള്‍, വിലിപിടിപ്പുള്ള ഉപകരണങ്ങള്‍ എന്നിവ കൊച്ചുകുട്ടികള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. ആവശ്യമില്ലാത്തതോ കാലാവധി കഴിഞ്ഞതോ ആയ മരുന്നുകളും വൈകാതെ വീട്ടിനകത്തുനിന്ന് മാറ്റിവെക്കാനും ശ്രദ്ധിക്കണം.

പത്രങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്നിവ നിശ്ചിത സ്ഥലങ്ങളില്‍ വൃത്തിയായി സൂക്ഷിക്കണം. വായിച്ചുകഴിഞ്ഞ പത്രങ്ങളും മറ്റും പ്രത്യേകം മാറ്റിവെക്കണം. പത്രങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ വായിക്കാന്‍ ആവശ്യമായ സമയം കണ്ടെത്തുക എന്നത് പ്രധാനമാണ്.

കുട്ടികള്‍, പ്രായമായവര്‍, രോഗികള്‍ എന്നിവരുടെ കാര്യങ്ങളില്‍ നല്ല ശ്രദ്ധ പുലര്‍ത്തണം. കുട്ടികളുടെ പഠിത്തം, ഭക്ഷണം, ശുചിത്വം എന്നിവയിലും പ്രായമായവരുടെ ഭക്ഷണം, ചികിത്സ, ശുശ്രൂഷ തുടങ്ങിയ കാര്യങ്ങളിലും വേണ്ടത്ര ജാഗ്രത കാണിക്കണം.

ഒഴിവുസമയം വെറുതെ കളയരുത്. പച്ചക്കറി കൃഷി, പൂന്തോട്ട നിര്‍മാണം, ഗൃഹാലങ്കാരം, എംബ്രോയ്ഡറി, ചിത്രരചന, സംഗീതം, നൃത്തം, വായന, സാഹിത്യ രചന തുടങ്ങി താല്‍പര്യമുള്ളവയില്‍ ഏര്‍പ്പെടാം.

യാത്ര പുറപ്പെടുമ്പോള്‍ ചില കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഗ്യാസ്, ഫാന്‍, ലൈറ്റ് എന്നിവ ഓഫാക്കിയ ശേഷമേ യാത്ര പുറപ്പെടാവൂ. യാത്രയില്‍ കരുതേണ്ട സാധനങ്ങള്‍ എന്തൊക്കെയായിരിക്കണം എന്നതില്‍ നല്ല ജാഗ്രത വേണം. യാത്രക്ക് മുമ്പ് അലമാരകള്‍, ജനലുകള്‍, വാതിലുകള്‍ എന്നിവ അടച്ചുപൂട്ടാനും അവയുടെ താക്കോലുകള്‍ ഭദ്രമായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.

ബന്ധുഗൃഹങ്ങള്‍ സന്ദര്‍ശിക്കാനും അവരുടെ ക്ഷേമകാര്യങ്ങളില്‍ ആവശ്യമായ അന്വേഷണങ്ങള്‍ നടത്താനും സമയം കണ്ടെത്തണം. ജന്മദിനം, കല്യാണം, ഗൃഹപ്രവേശം, ചരമം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആഘോഷങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കുന്നത് ബന്ധങ്ങള്‍ ശക്തമാക്കാന്‍ സഹായകമാവുമല്ലോ.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media