മേടയിലെ ഉറക്കങ്ങള്‍
വിഷ്ണുപ്രിയ പി
ഫെബ്രുവരി 2025
യുവകവിയും ചിത്രകാരിയുമായ വിഷ്ണുപ്രിയ പി. 1998 ഒക്ടോബര്‍ 24-ന് കാസര്‍ഗോഡ് ജില്ലയിലെ അമ്പലത്തറയില്‍ വി. ബാലകൃഷ്ണന്റെയും പി. വത്സലയുടെയും മകളായി ജനിച്ചു. അമ്പലത്തറ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ബല്ല ഈസ്റ്റ് എന്നിവിടങ്ങളിലെ സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജില്‍നിന്ന് 2021-ല്‍ ആര്‍ക്കിടെക്ചര്‍ ബിരുദം നേടി.
2014-ലെ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ഇന്‍സ്പയര്‍ അവാര്‍ഡ്, 2021-ലെ മാതൃഭൂമി വിഷുപ്പതിപ്പ് കവിതാപുരസ്കാരം (മടങ്ങിത്തുടങ്ങുമ്പോള്‍), 2022-ലെ മാധ്യമം യുവകവിതാപുരസ്കാരം, സംഘശബ്ദം കവിതാ പുരസ്കാരം, അങ്കണം കവിതാസമ്മാനം, പി. സ്മാരക ചിത്ര പുരസ്കാരം എന്നിവ നേടി. കേരള സ്കൂള്‍ കലോത്സവത്തില്‍ പ്രസംഗം, ചിത്രരചന എന്നിവയില്‍ സംസ്ഥാനതലത്തില്‍ നിരവധി സമ്മാനങ്ങള്‍ക്ക് അര്‍ഹയായി.
2014-ല്‍ മഴ സംഘചിത്രപ്രദര്‍ശനം (ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറി, കാഞ്ഞങ്ങാട്), 2016-ല്‍ കെ.എഫ്.എ ചിത്രപ്രദര്‍ശനം, 2023-ല്‍ കെ.പി കൃഷ്ണകുമാര്‍ ചിത്ര പ്രദര്‍ശനം എന്നിവ നടത്തി.
മേട ഒഴി കഴിവ് പറയാതെ
ഇറങ്ങിപ്പോയ അതിഥിയാണ്.
തുലാമാസത്തിനു വിടവുള്ള
ഒരു പിടി മേഘം
അപ്പുറത്ത് ആരോ ഉണ്ടെന്നു
വിശ്വസിക്കുന്ന,
പിച്ചകത്തിനും
പാരിജാതത്തിന്റെ ഇലയ്ക്കും
ഒരുമിച്ച് വീണടിയാനുള്ള മണ്ണ്
ഉണ്ടാക്കാനുള്ള യാത്രയാണെന്ന
വീരവാദമേ ഇല്ല.
മഴ ഒഴുകിപ്പോയവളുടെ
വഴിയേ ആണ്
നിഴലും കിനാവും ഒന്നുമില്ല
അരികില്‍ പറ്റാത്ത പച്ചപ്പിന്റെ
കീറിയ വിളര്‍ച്ചയില്‍
ശ്വാസം ഒഴുകി വന്നു
ആര്‍ക്കൊക്കെ അവളെ
അറിയാമെന്നു ചോദിച്ചില്ല,
പറയാന്‍ മാത്രം ആരുമല്ല
ഇരമ്പി നീങ്ങുന്ന
സീബ്ര ക്രോസ്സിന്റെ
കാക്കാപ്പുള്ളികളുടെ
അടയാളത്തില്‍ കുതിര്‍ന്ന
കൂട്ടത്തിലൊരാള്‍.
ഇതാണ് ഒച്ച.
നിട്ടപ്രാണം
നിലവിളിക്കാത്ത
ശംഖുപുഷ്പത്തിന്റെ
മഞ്ഞിച്ച ഉല്ത്തടാകം
അതില്‍ വീണൊടിഞ്ഞ
തവളയുടെ മണം.