ചിപ്പിക്കൂണ്‍ കൃഷി

പി. റസിയ (റിട്ട. അസി. ഡയറക്ടര്‍ ഓഫ് അഗ്രി.)
മെയ് 2025

പോഷകങ്ങളുടെ കലവറയാണ് കൂണ്‍. പണ്ടൊക്കെ കൂണ്‍ നമുക്ക് പ്രകൃതിയില്‍നിന്ന് മാത്രമായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഇന്ന് നമുക്ക് ആവശ്യമായ കൂണ്‍ ആവശ്യമായ സമയത്ത് നമ്മുടെ വീട്ടില്‍നിന്ന് തന്നെ കൃഷി ചെയ്തെടുക്കാം.

.

കൂണ്‍ ബെഡ് തയാറാക്കുന്ന വിധം

കൂണ്‍ ബെഡ് തയാറാക്കാനുള്ള പ്ലാസ്റ്റിക് കവര്‍ (30 സെ.മീ വീതി, 60 സെ.മീ നീളമുള്ള 150-200 ഗേജ് കട്ടിയുള്ള പൊളിത്തീന്‍ കവര്‍). കവറിന്റെ അടിഭാഗം ഒരു റബര്‍ ബാന്‍ഡിട്ട് കവര്‍ ഉള്ളില്‍നിന്ന് പുറത്തേക്ക് മറിക്കുക. ശേഷം കവറിന്റെ അടിഭാഗത്ത് കുറച്ച് വിത്തിടുക. ശേഷം ഒരു അടുക്ക് (ലേയര്‍) 5 സെ.മീ കനത്തില്‍ തെരിക പോലെയാക്കി കവറില്‍ നിറക്കുക. ഒരു ലേയര്‍ വൈക്കോല്‍ വെച്ചാല്‍ അത് ചെറുതായൊന്ന് അമര്‍ത്തിക്കൊടുത്തതിന് ശേഷം കവറിന്റെ സൈഡിലൂടെ വട്ടത്തില്‍ വിത്തിടുക. കവറിന്റെ നടുഭാഗത്ത് വിത്ത് ഇടേണ്ടതില്ല. ശേഷം അടുത്ത ലേയര്‍ വൈക്കോല്‍ വെക്കുക. ഇടവിട്ട് വൈക്കോലും വിത്തും നിറച്ചതിന് ശേഷം ഏറ്റവും മുകളിലെ ലേയറിന്റെ എല്ലാ ഭാഗത്തും വിത്തിടുക. ശേഷം ഒരു റബര്‍ ബാന്‍ഡ് എടുത്ത് കവര്‍ നന്നായി കെട്ടുക.

ഡെറ്റോള്‍ ലായനിയില്‍ മുക്കിയ സൂചികൊണ്ട് കൂണ്‍ തടത്തില്‍ 30-40 സുഷിരങ്ങള്‍ ഇട്ട് കൊടുക്കുക. ശേഷം ഈ കൂണ്‍ ബെഡ് 15-20 ദിവസം അധികം പ്രകാശം ലഭിക്കാത്ത വൃത്തിയുള്ള ഒരു സ്ഥലത്ത് വെക്കുകയോ പ്ലാസ്റ്റിക് കയര്‍ കൊണ്ടുണ്ടാക്കിയ ഉറിയില്‍ തൂക്കിയിടുകയോ ചെയ്യാം. ഒരു പാക്കറ്റ് വിത്ത് കൊണ്ട് 2 കൂണ്‍ ബെഡുകള്‍ ഉണ്ടാക്കാം.

ബെഡുകള്‍ 15-20 ദിവസം ഒന്നും ചെയ്യേണ്ടതില്ല. അതില്‍ മൈസീലിയം (കൂണ്‍ തന്തുക്കള്‍) വളര്‍ന്നു വരുന്നതിനാണ് ഈ സമയം ഉപയോഗിക്കുന്നത്. കൂണ്‍ വിത്ത് വളര്‍ന്നു വരുമ്പോള്‍ വെള്ള നിറത്തില്‍ കൂണ്‍ ബെഡുകളില്‍ നമുക്ക് കാണാം. ഇത് കവറില്‍ മുഴുവനായി പടര്‍ന്നു കഴിഞ്ഞാല്‍ ഈ കവര്‍ നല്ല പ്രകാശവും വായു സഞ്ചാരവുമുള്ള സ്ഥലത്തേക്ക് മാറ്റണം. കവറില്‍ ത ആകൃതിയില്‍ ബ്ലേഡ് ഉപയോഗിച്ച് ചെറിയ കീറല്‍ ഉണ്ടാക്കണം. പിന്നീട് ദിവസവും 2 നേരം നനക്കണം. 3-4 ദിവസം കഴിഞ്ഞാല്‍ കൂണ്‍ മുകുളങ്ങള്‍ പ്രത്യക്ഷപ്പെടും. 3 ദിവസം കഴിഞ്ഞാല്‍ വിളവെടുക്കാം.

കൂണ്‍ കൃഷി ചെയ്യുന്നതിനാവശ്യമായ വസ്തുക്കള്‍

  • കൂണ്‍ വിത്ത്: കൂണ്‍ വിത്തിന് സ്പോണ്‍ (Spawn) എന്നാണ് പറയുന്നത്. 300 ഗ്രാം പാക്കറ്റുകളിലാണ് ലഭിക്കുക. ഇത് 2 കൂണ്‍ ബെഡുകള്‍ (കൂണ്‍ തടം) ചെയ്യാനുണ്ടാവും. ഇത് കൃഷി വിജ്ഞാന്‍ കേന്ദ്ര (ഗഢഗ)കളില്‍നിന്നോ കാര്‍ഷിക സര്‍വകലാശാലകളില്‍നിന്നോ കൂണ്‍ വിത്ത് ഉണ്ടാക്കുന്ന കര്‍ഷകരില്‍നിന്നോ വാങ്ങിക്കാവുന്നതാണ്.
  • വൈക്കോല്‍/അറക്കപ്പൊടി/പെല്ലെറ്റ് (മാധ്യമം): കൂണ്‍ കൃഷി ചെയ്യാനുള്ള മാധ്യമമാണ് വൈക്കോല്‍ അല്ലെങ്കില്‍ അറക്കപ്പൊടി, പെല്ലറ്റുകള്‍ എന്നിവ.
  • പ്ലാസ്റ്റിക് കവര്‍ / പ്ലാസ്റ്റിക് ബോട്ടില്‍
  • ഡെറ്റോള്‍.
  • മൊട്ടുസൂചി.
  • റബര്‍ ബാന്‍ഡ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media