സ്റ്റാര്‍വേഷന്‍

ബിശാറ മുജീബ്
നവംബർ 2025

എങ്ങോട്ടാ?

പാറക്ക്.

മുമ്പിലെ സീറ്റിന്റെ

ബാക്കില്‍ പ്രിന്റ് ചെയ്ത

ജ്വല്ലറിയുടെ പരസ്യത്തിലേക്ക്

നോക്കിയിരിക്കെ അവളെ നോക്കി.

ഫോണിലാണ്.

 

ജോലി കഴിഞ്ഞ് വരാണോ?

ഉം...

പിന്നെയൊരു ചിരിയും

വീണ്ടും ഫോണിലേക്ക്.

 

മീന്‍ ഏതുമാവട്ടെ മസാല ഇങ്ങനെ വറുത്തുനോക്കൂ...

ബട്ടര്‍ ചിക്കന്‍ എളുപ്പത്തില്‍ തയ്യാറാക്കാം..

ഒരു മിനിറ്റ് മതി നര പൂര്‍ണമായും മാറ്റാം..

ഇങ്ങനെ പരത്തിയാല്‍-

അര മണിക്കൂറില്‍ നൂറ് ചപ്പാത്തിവരെ പരത്താം...

ഫോണില്‍ നോക്കി വയറ് നിറഞ്ഞു

 

സീറ്റിന്റെ സൈഡില്‍നിന്ന്

ഒച്ചപ്പാടുണ്ടാക്കുന്ന പ്ലസ്ടുപ്പട

ഉറക്കംമുറിച്ചപ്പോള്‍

വീണ്ടും അവളെ നോക്കി

ഫോണ്‍ മടിയില്‍ കമിഴ്ത്തിവെച്ച്

കണ്ണടച്ച് ചാരിക്കിടക്കുന്നു

ഇടതുകൈയില്‍ തുറക്കാത്ത

കടലപ്പൊതിയുണ്ട്

ബസ്സീന്ന് കടല കൊറിക്കാന്‍

പണ്ടേ ഇഷ്ടമാണ്.

 

ഉറക്കത്തിന്റെ തോതറിയാന്‍

കണ്ണിലേക്ക് നോക്കിയപ്പോഴാണ്

കണ്‍കോണില്‍ നീര് കണ്ടത്.

പെട്ടന്നുതന്നെ നിവര്‍ന്നിരുന്ന്

തട്ടത്തലപ്പുകൊണ്ട്

കണ്ണുതുടച്ച്

വീണ്ടും ചിരിച്ചു

 

കടലയിലേക്കുള്ള എന്റെ

നോട്ടംകണ്ട് അവള്‍...

വേണോ?

 

ഏയ്, നീ കഴിച്ചോ...

 

കടലാസ് കോണില്‍

ചൂടുകടല വാങ്ങിച്ചത്

ഇപ്പോ തിന്നാനല്ലേ?

 

കമിഴ്ന്നുകിടന്ന ഫോണ്‍തുറന്ന്

കൈയില്‍തന്നു.

അല്‍ ജസീറയുടെ പേജ് ആണ്

By Alia Chughtai

Published On 18 Aug 2025

തട്ടത്തലപ്പ് വീണ്ടും

മുഖത്ത്‌നിന്ന് മാറ്റി അവള്‍

എന്നെ നോക്കി.

ഉച്ചക്കുതിന്ന ബിരിയാണി

തികട്ടിവന്നത് ഇറക്കി

ഞാന്‍ ബാക്കി വായിച്ചു

Israel starving Gaza:

273 dead from starvation,

including 112 children

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media